കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രമേശ് ചെന്നിത്തലയുടെ മകന് സിവില്‍ സര്‍വ്വീസ്... കേരളത്തില്‍ നിന്ന് 26 പേര്‍; ഒന്നാം റാങ്ക് അനുദീപിന്

  • By Desk
Google Oneindia Malayalam News

ദില്ലി: സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഹൈദരാബാദ് സ്വദേശിയായ ദുരിഷെട്ടി അനുദീപിന് ആണ് ഇത്തവണ ഒന്നാം റാങ്ക്. അനുകുമാരി രണ്ടാം റാങ്കും സച്ചിന്‍ ഗുപ്ത മൂന്നാം റാങ്കും സ്വന്തമാക്കി.

കേരളത്തില്‍ നിന്ന് ഇത്തവണ 26 പേര്‍ ആണ് പട്ടികയില്‍ സ്ഥാനം നേടിയത്. 16-ാം റാങ്ക് നേടിയ കൊച്ചി സ്വദേശിനി ശിഖ സുരേന്ദ്രനാണ് കേരളത്തില്‍ നിന്നുള്ളവരില്‍ മികച്ച സ്ഥാനം നേടിയത്. കോഴിക്കോട് സ്വദേശിയായ അഞ്ജലി എസ് 26-ാം റാങ്കും സമീറ 28-ാം റാങ്കും നേടി.

Anudeep

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രമിത്തും റാങ്ക് പട്ടികയില്‍ ഇടം നേടി. രമിത്തിന് 210-ാം റാങ്ക് ആണ് ലഭിച്ചത്.

2013 ബാച്ചില്‍ ഐആര്‍എസ് കിട്ടിയ ആളാണ് ഒന്നാം റാങ്കുകാരനായ അനുദീപ്. ഐആര്‍എസില്‍ ബെസ്റ്റ് ഓഫീസര്‍ ട്രെയ്‌നി ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആദ്യ 25 റാങ്കുകാളില്‍ 17 പേര്‍ പുരുഷന്‍മാര്‍ ആണ്. 8 സ്ത്രീകളും ആദ്യ 25 പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

English summary
UPSC Civil Services Exam 2017 final result declared; Hyderabad's Durishetty Anudeep tops.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X