കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഴിയില്‍നിന്നു വാങ്ങരുത്, നിലവാരമുള്ള മാസ്‌കുകള്‍ ഉപയോഗിക്കുക: നിപ്പ സെല്‍

Google Oneindia Malayalam News

കോഴിക്കോട്: നിപ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ആശുപത്രികളില്‍ ഉപയോഗിക്കുവാന്‍ നിര്‍ദേശിച്ചിട്ടുള്ള മാസ്‌കുകള്‍ വഴിയോരത്തും മറ്റും വില്‍പ്പന നടത്തുന്നതായി ശ്രദ്ധയില്‍ അംഗീകൃത നിലവാരമുള്ള മാസ്‌കുകള്‍ മാത്രം ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പിനു കീഴിലെ നിപ സെല്‍.

മാസ്‌കുകള്‍ ഒരു തവണ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഉപയോഗിച്ച മാസ്‌കുകള്‍ വീണ്ടും പൊതുസ്ഥലങ്ങളില്‍ വില്‍പ്പന നടത്താന്‍ സാധ്യതയുള്ളതിനാല്‍ അംഗീകൃത വ്യാപാരികളില്‍ നിന്നല്ലാതെ വാങ്ങി ഉപയോഗിക്കുന്നത് രോഗം പടരുന്നതിന് ഇടയായേക്കും. അതിനാല്‍ ഒരിക്കല്‍ ഉപയോഗിച്ച മാസ്‌കുകള്‍ വീണ്ടും ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടാവാതിരിക്കാനുള്ള നടപടി ആശുപത്രികളും പൊതുജനങ്ങളും സ്വീകരിക്കണമെന്ന് സ്റ്റേറ്റ് നിപ സെല്‍ അറിയിച്ചു.

nipah-mask

നിപ വൈറസ്‌രോഗബാധരോഗിയില്‍ നിന്നും കൂട്ടിരിപ്പുകാരിലേക്കു പകരണമെന്നില്ല. പനിയോടൊപ്പം ശക്തമായതലവേദന, ഛര്‍ദ്ദി, ക്ഷീണം, തളര്‍ച്ച, ബോധക്ഷയം, കാഴ്ചമങ്ങല്‍ തുടങ്ങിയവയാണ് നിപ്പരോഗത്തിന്റെ ലക്ഷണങ്ങള്‍. നിപ്പാരോഗം സ്ഥിരീകരിച്ച ആളുമായി രോഗാവസ്ഥയില്‍ ആയിരിക്കുമ്പോള്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ പനിയും മറ്റ് അനുബന്ധലക്ഷണങ്ങളും ആരംഭിക്കുകയാണെങ്കില്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ സര്‍ക്കാര്‍ ആശുപത്രികളിലോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിപ കണ്‍ട്രോള്‍ സെല്ലിലോ അറിയിക്കുക. (ഫോണ്‍ നമ്പര്‍ 0495 2380085, 0495 2380087, 0495 2381000).

Recommended Video

cmsvideo
നിപ വരാതിരിക്കാൻ ഈ കാര്യങ്ങൾ സൂക്ഷിക്കുക | Oneindia Malayalam


രോഗബാധയുണ്ടോ എന്ന് സംശയമുളള പക്ഷം കുടുംബാംഗങ്ങളില്‍ നിന്ന് സ്വയം അകലം പാലിക്കുകയും പനി മാറുന്നതുവരെ പരിപൂര്‍ണ്ണ വിശ്രമത്തില്‍ തുടരേണ്ടതുമാണ്. രോഗസംക്രമണം തടയുന്നതിനായി സോപ്പ്, വെളളം എന്നിവ ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകുക. രോഗബാധ സംശയിക്കുന്നവര്‍ തങ്ങളുടെ വസ്ത്രങ്ങളും പാത്രങ്ങളും മറ്റ് ഉപയോഗവസ്തുക്കളും കുടുംബാംഗങ്ങളുടെതുമായി കലരാതെ സൂക്ഷിക്കണം. ഡോക്ടറുടെ ഉപദേശപ്രകാരമല്ലാതെ രക്ത, മൂത്ര പരിശോധനകള്‍ സ്വന്തം രീതിയില്‍ പ്രാദേശിക ലാബില്‍ചെയ്യരുത്. സംശയാസ്പദമായ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ പരിപാലനത്തിനായി നിയോഗിക്കപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണം. സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി ലഭിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ ദിശ ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1056, ലേക്കോലാന്റ് ലൈന്‍ നമ്പറായ 04712552056 എന്ന നമ്പറിലേക്കോ വിളിക്കാവുന്നതാണെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു.

English summary
use standard mask for taking precaustion from nipah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X