കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മലയാളിയും കേരളവും തമ്മില്‍ ബന്ധമില്ലെന്ന് പറയും'; വി മുരളീധരനെ പരിഹസിച്ച് വി ശിവന്‍കുട്ടി

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ പരിഹസിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഓണവും മഹാബലിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന മന്ത്രിയുടെ പരാമര്‍ശത്തിലാണ് മന്ത്രിയുടെ പരിഹാസം. മഹാബലിയും ഓണവും കഴിഞ്ഞാല്‍ ഇങ്ങനെയാകും. മലയാളിയും കേരളവും തമ്മില്‍ ബന്ധമില്ല- ശിവന്‍കുട്ടി വി മുരളീധരനെ പരിഹസിച്ച് ഫേസ്ബുക്കില്‍ കുറിച്ചു.

ഇനി പ്ലസ് ടുവിനൊപ്പം ലേണേഴ്‌സ് ലൈസന്‍സും!!; ഗതാഗത വകുപ്പിന്റെ കിടിലന്‍ നീക്കം, പദ്ധതി ഇങ്ങനെഇനി പ്ലസ് ടുവിനൊപ്പം ലേണേഴ്‌സ് ലൈസന്‍സും!!; ഗതാഗത വകുപ്പിന്റെ കിടിലന്‍ നീക്കം, പദ്ധതി ഇങ്ങനെ

അതേസമയം, മഹാബലി കേരളം ഭരിച്ചു എന്നത് കെട്ടുകഥയാണെന്നും മധ്യപ്രദേശില്‍ ഭരണം നടത്തിയിരുന്ന രാജാവിന് ഓണവുമായുല്‌ള ബന്ധം എന്താണെന്ന് മനസിലാകുന്നില്ലെന്നും കേന്ദ്രമന്ത്രി മുരളീധരന്‍ പറഞ്ഞു. നര്‍മ്മത നദിയുടെ തീരദേശം ഭരിച്ച ഉദാരമതിയും നീതിമാനുമായ രാജാവാണ് മഹാബലി. ഭാഗവതത്തിന്റെ എട്ടാം കാണ്ഡ്ത്തില്‍ അങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. അതിപ്പോള്‍ മധ്യപ്രദേശിലാണ്. അദ്ദേഹം കേരളം ഭരിച്ചതിന് തെളിവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

kerala

ഈ പരാമര്‍ശം പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം ഉയര്‍ന്നത്. ഇതിനിടെ, സംസ്ഥാനത്ത് മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ പോരുമുറുകുന്നതിനിടയില്‍ ഗവര്‍ണര്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്തെത്തിയിരുന്നു. ഭരണഘടനമൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന ഉത്തരവാദിത്തമാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതാണോ നമ്പര്‍ 1 കേരളം! നായ്ക്കളുടെ നരകം..; കേരളത്തിനെതിരെ ഉത്തരേന്ത്യക്കാരുടെ ബോയ്‌കോട്ട് ക്യാംപെയ്ന്‍ഇതാണോ നമ്പര്‍ 1 കേരളം! നായ്ക്കളുടെ നരകം..; കേരളത്തിനെതിരെ ഉത്തരേന്ത്യക്കാരുടെ ബോയ്‌കോട്ട് ക്യാംപെയ്ന്‍

ഗവര്‍ണറെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാമെന്ന് കരുതേണ്ട. മുഖ്യമന്ത്രിയുടെ വിരട്ടല്‍ പാര്‍ട്ടി കമ്മിറ്റിയില്‍ മാത്രം മതിയെന്നും വി മുരളീധരന്‍ പറഞ്ഞു. 'അഴിമതിക്കെതിരെ കര്‍ശന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ അതേ നയമാണ് ഗവര്‍ണറും സ്വീകരിക്കുന്നത്. ഭരണഘടനമൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന ഉത്തരവാദിത്തമാണ് ഗവര്‍ണര്‍ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ഭാര്യക്ക് അനധികൃത നിയമനം നല്‍കുന്നത് സ്വജനപക്ഷപാതമാണ്, ഇത് അഴിമതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പഞ്ചായത്തിന് നഷ്ടം മാസം 18 ലക്ഷം, കെഎസ്ഇബിക്ക് 28 ലക്ഷം; കാപികോ നിയമാനുസൃതമെങ്കില്‍പഞ്ചായത്തിന് നഷ്ടം മാസം 18 ലക്ഷം, കെഎസ്ഇബിക്ക് 28 ലക്ഷം; കാപികോ നിയമാനുസൃതമെങ്കില്‍

English summary
V Sivankutty Mock Union Minister of State for External Affairs V Muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X