കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസൗകര്യങ്ങളാൽ വീര്‍പ്പുമുട്ടുന്ന ചോമ്പാല്‍ പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണം ചുവപ്പ് നാടയിൽ

  • By Sreejith Kk
Google Oneindia Malayalam News

വടകര: അസൗകര്യങ്ങളാൽ വീര്‍പ്പ്മുട്ടുന്ന ചോമ്പാല്‍ പോലിസ് സ്റ്റേഷന് കെട്ടിടം പണിയാനുള്ള നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നു. സ്വന്തമായി സ്ഥലം ലഭിച്ചിട്ടും കേട്ടിടം പണിയാനുള്ള അനുമതി ആഭ്യന്തര വകുപ്പ് ഇതുവരെ കൊടുക്കാത്തതാണ് ഇതിന് കാരണമായത്‌. അഴിയൂര്‍ ഗ്രാമ പഞ്ചയാത് 13 സെന്റ് റവന്യൂ ഭൂമി കുഞ്ഞിപ്പള്ളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് സമീപം കെട്ടിടം നിര്‍മ്മാണത്തിനായി ആഭ്യന്തര വകുപ്പിന് കൈമാറിയിട്ട്‌ രണ്ടു വര്‍ഷത്തോളമായി.

ആഭ്യന്തര വകുപ്പിലെ കെട്ടിട നിര്‍മ്മാണ ഇഞ്ചിനീയറിംഗ് വിഭാഗത്തിനാണ് നിര്‍മ്മാണച്ചുമതല. ജനപ്രതിനിധികളടക്കം പലതവണ മുഖ്യമന്ത്രിക്ക് കെട്ടിടം പണിയണം എന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയെങ്കിലും തുടർ നടപടിയായില്ല. 2009 ലാണ് അഴിയൂര്‍ കൃഷി ഭവന്‍ കെട്ടിടത്തിന് മുകളില്‍ ചോമ്പാല്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. നിന്ന് തിരിയാനും, പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും സൌകര്യമില്ലാത്ത കെട്ടിടത്തിലാണ് സ്റ്റേഷന്റെ പ്രവര്‍ത്തനം.

 police

സ്റ്റേഷന്‍ എത്രയും പെട്ടെന്ന് മാറ്റണമെന്ന് ജീവനക്കാരുടെയും, ദിനംപ്രതി വിവിധ ആവശ്യങ്ങള്‍ക്കായി എത്തിച്ചേരുന്നവരുടെയും ആഗ്രഹം. അഴിയൂര്‍ ഒഞ്ചിയം പഞ്ചായത്തുകൾ ഉള്‍ക്കൊള്ളുന്നതാണ് ഈ സ്റ്റേഷന്‍. താലൂക്ക് വികസനസമിതിയിലടക്കം സ്റ്റേഷന്‍ മാറ്റുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിരുന്നു.കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് സ്ഥലം എം.എൽ.എ സി.കെ.നാണു പല തവണ വ്യക്തമാക്കിയെങ്കിലും ടെണ്ടർ നടപടികൾ പോലും പൂർത്തിയാക്കാൻ ഇതേ വരെ കഴിഞ്ഞിട്ടില്ല.

English summary
vadakara chombala police station construction is slowing down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X