മാവൂരിലെ ആരോഗ്യ പ്രവർത്തകർ ഉന്നയിച്ചത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് ആശുപത്രി സ്റ്റാഫ് കൗൺസിൽ

  • Posted By: sreejith kk
Subscribe to Oneindia Malayalam

മാവൂർ:ആരോഗ്യ പ്രവർത്തകർക്കെതിരെ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ ഉന്നയിച്ചത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് ആശുപത്രിയിൽ ചേർന്ന സ്റ്റാഫ് കൗൺസിൽ .ചെറുപ്പ എംസിഎച്ച് യൂണിറ്റിലെ ബ്ലോക്ക് തല സൂപ്പർവൈസറും പൊതുജനാരോഗ്യ പ്രവർത്തകരുടെ കോർഡിനേറ്ററുമായ പി.പി മുരളീധരൻ മാവൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പി.ഉണ്ണികൃഷ്ണൻ എന്നിവർക്കെതിരെ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ ഉന്നയിച്ചത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് ആശുപത്രിയിൽ ചേർന്ന സ്റ്റാഫ് കൗൺസിൽ അഭിപ്രായപ്പെട്ടു.

hospital

ആശുപത്രിയിലെ സർക്കാർ നിർദ്ദിഷ്ട പ്രവർത്തനം തടസ്സപ്പെടുത്തുന്ന വിധം തെരഞ്ഞെടുക്കപ്പെട്ട പ്രാദേശിക ഭരണകർത്താക്കൾ തന്നെ അക്രമത്തിന് നേതൃത്വം നൽകിക്കൊണ്ട് ആരോഗ്യവകുപ്പിനെ അപമാനിക്കുകയും ആശുപത്രി ജീവനക്കാരായ ചെയ്തു ബഷീറിനെ മുറിയിലിട്ട് പൂട്ടുകയും ചെയ്തതായി കൗൺസിൽ ആരോപിച്ചു. ആശുപത്രി സൂപ്ര വൈസറെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ചു ഇന്നലെ മെഡിക്കൽ കോളേജ് പരിസരത്ത് ചേർന്ന പ്രത്യേക സ്റ്റാഫ് കൗൺസിൽ യോഗം പ്രതിഷേധിച്ചു.

കൃത്യനിർവഹണം തടയലും ഭീഷണിപ്പെടുത്തലും സംബന്ധിച്ച് പോലീസിൽ നൽകിയ പരാതിയിൽ കുറ്റക്കാർക്കെതിരെ ആശുപത്രിയിൽ സംരക്ഷണനിയമപ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തി പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ഓഫീസിലും പുറത്തുമായി ജോലിസ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെന്നും ഭയ രഹിതമായി ജോലിചെയ്യാൻ സൗകര്യമൊരുക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി കെ. യമുന അധ്യക്ഷയായി. ബി. ആത്മരാജ്, സി. ആരിഫ്, പി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
vadakara mavoor health workers issue

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്