കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപി ശശികല സ്‌കൂളിനപമാനം; തങ്ങളുടെ കുട്ടികളെ പഠിപ്പിക്കേണ്ടെന്ന്‌ നാട്ടുകാര്‍

ആര്‍എസ്എസിന് വല്ലപ്പുഴയിലെ ജനങ്ങളെ വെല്ലുവിളിക്കാനും അവര്‍ക്കെതിരെ കൊലവിളി നടത്താനും പ്രചോദനം നല്‍കുന്നത് ശശികലയണ്.

  • By Akshay
Google Oneindia Malayalam News

പാലക്കാട്: കെപി ശശകലയ്‌ക്കെതിരെ വല്ലപ്പുഴയിലെ നാട്ടുകാര്‍ രംഗത്ത്. ശശികല പഠിപ്പിക്കുന്ന വല്ലപ്പുഴയിസെ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്നും അവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് വല്ലപ്പുഴയിലെ ജനകീയ പ്രതികരണ വേദി രംഗത്ത് എത്തിയിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് വല്ലപ്പുഴയിലെ അപ്പംകണ്ടം സെന്ററില്‍ നിന്നും നാട്ടുകാര്‍ പ്രതിഷേധ മാര്‍ച്ചും നടത്തുന്നുണ്ട്.

മതപ്രസംഗം നടത്തിയതിന്റെ പേരില്‍ 153 എ പ്രകാരം ശശികലയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ വല്ലപ്പുഴയ്ക്കും സര്‍ക്കാര്‍ സ്‌കൂളിനും അപമാനകരമായി തുടരുകയാണന്നെും സ്‌കൂളില്‍ നിന്ന് പുറത്താക്കണമെന്നും നാട്ടുകാര്‍ വാദിക്കുന്നു. ആര്‍എസ്എസിന് വല്ലപ്പുഴയിലെ ജനങ്ങളെ വെല്ലുവിളിക്കാനും അവര്‍ക്കെതിരെ കൊലവിളി നടത്താനും പ്രചോദനം നല്‍കുന്നത് ശശികലയണ്. കുട്ടികളുടെ സ്വഭാവരൂപീകരണം നടക്കുന്ന സ്‌കൂളില്‍ ശശികലയുടെ അധ്യാപനം ഒരിക്കലും അനുവദിക്കാന്‍ കഴിയില്ലെന്നും ജനകീയ പ്രതികരണവേദി ചുണ്ടിക്കാട്ടുന്നു.

KP Sasikala

സമാധാന അന്തരീക്ഷം തര്‍ക്കുന്ന രീതിയില്‍ പ്രസംഗിച്ചതിന്റെ പേരില്‍ കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സി ഷുക്കൂര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ശശികലയ്‌ക്കെതിരെ കേസെടുത്തത്. ശശികലയുടെ പ്രസംഗങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി വിവാദമായിക്കൊണ്ടിരിക്കേയാണ് അവര്‍ ജോലിചെയ്യുന്ന സ്‌കൂള്‍ ഉള്‍പ്പെടുന്ന നാട്ടുകാര്‍ തന്നെ അവര്‍ക്കെതിരായി രംഗത്തെത്തിയത്.

English summary
Vallapuzha villagers against KP Sasikala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X