Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാം ട്രയൽ റൺ പൂർത്തിയാക്കി വന്ദേഭാരത്; തിരുവനന്തപുരത്ത് എത്തിയത് 15 മിനിറ്റ് അധികമെടുത്ത്

തിരുവനന്തപുരം: വന്ദേ ഭാരത് രണ്ടാം ട്രയൽ റണ്ണ് പൂർത്തിയാക്കി. കാസർ​ഗോഡ് നിന്ന് തിരുവന്തപുരത്തേക്ക് ഉള്ള മടക്ക യാത്രയിൽ 8 മണിക്കൂറും അഞ്ച് മിനിറ്റുമാണ് സമയം എടുത്തത്. കാസർഡോ​ഗ് എത്താൻ എടുത്തതിനെക്കാൾ 15 മിനിറ്റ് അധികം സമയമെടുത്താണ് ട്രെയിൻ തിരുവനന്തപുരം എത്തിയത്.

ആദ്യ ട്രയൽ റണ്ണിനെക്കാൾ പത്തുമിനിറ്റ് വൈകി ബുധൻ രാവിലെ 5 .20 നാണ് വന്ദേ ഭാരത് രണ്ടാം പരീക്ഷണയോട്ടം തുടങ്ങിയത്. 50 മിനിറ്റിൽ 6.10 നു കൊല്ലത്ത് എത്തി . കഴിഞ്ഞ തവണ തിരുവനന്തപുരം - കോട്ടയം എത്താൻ രണ്ടു മണിക്കൂർ 18 മിനിറ്റ് എടുത്തെങ്കിൽ ഇത്തവണ അഞ്ചു മിനിറ്റ് നേരത്തെ എത്തി, 7.33 ന്. എറണാകുളം നോർത്തിൽ എത്തിയത് 8.32ന്. കഴിഞ്ഞ തവണ മൂന്നു മണിക്കൂർ 18 മിനിറ്റിൽ എറണാകുളം ഇത്തവണ ആറു മിനിറ്റ് നേരത്തെയെത്തി.

Vande33111

കഴിഞ്ഞ തവണ 4 മണിക്കൂർ 27 മിനിറ്റിൽ ആണ് തൃശൂരിൽ വന്ദേ ഭാരത് എത്തിയിരുന്നു, എന്നാൽ ഇപ്രാവശ്യം 10 മിനുട്ട് നേരത്തെ ആണ് എത്തിയത്. കോഴിക്കോടും നേരത്തെ തന്നെയാണ് എത്തിയത്. ആദ്യ ട്രയൽ റണ്ണിനെക്കാളും 16 മിനുട്ട് നേരത്തെ എത്തി. അതേസമയം ആദ്യ ട്രയലിൽ തിരൂർ വന്ദേ ഭാരത് നിർത്തിയിരുന്നു. എന്നാൽ ഇത്തവണ അവിടെ നിർത്തിയിരുന്നില്ല. ഉച്ചയ്ത്ത് 1.10 ന് ആണ് കാസർ​ഗോഡ് എത്തിയത്.

ഇവിടേക്ക് എത്താൻ എടുത്തത് ഏഴ് മണിക്കൂറും 50 മിനുട്ടുമാണ്. രാജധാനിയെക്കാൾ വേ​ഗത്തിലാണ് വന്ദേഭാരത് എത്തിയത്. ഇതിന് 8 മണിക്കൂറും 59 മിനുട്ടുമാണ് വേണ്ടത്. ഇതിനേക്കാൾ ഒരു മണിക്കൂർ മുമ്പ് വന്ദേ ഭാരത് എത്തുന്നുണ്ട്. ആദ്യം കണ്ണൂർ വരെ ആയിരുന്നു എന്നാൽ പിന്നാലെ കാസർഡോ​ഗ് വരെ നീട്ടി. അതുപോല കൂടുതൽ സ്റ്റോപ്പുകൾ അവുവദിത്താൻ സാധ്യത കുറവാണ്. അങ്ങനെയായാൽ വന്ദേഭാരതിന്റെ ഉദ്ദേശം തന്നെ മാറുമെന്നാണ് കരുതുന്നത്. സ്റ്റോപ്പുകൾ അല്ല ട്രെയിനുകൾ ആയിരിക്കും നൽകുക

അതേസമയം വന്ദേ ഭാരത് മാവേലി എക്സ്പ്രസിനെക്കാൾ 3 മണിക്കൂർ 25 മിനിറ്റ് നേരത്തെ എത്തുന്നുണ്ട്. പരശുറാമിനെക്കാൾ നാലു മണിക്കൂർ 19 മിനിറ്റ് നേരത്തെയാണ് എത്തുന്നത്. ശരാശരി വേഗം എടുത്താൽ ആദ്യ ട്രയൽ റണ്ണിനെക്കാൾ നാലു കിലോമീറ്റർ കൂടുതൽ വേഗത വന്ദേ ഭാരത്തിന് രണ്ടാം ട്രയൽ റണ്ണിൽ ഉണ്ടായതായി ആണ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+