എല്‍ജെഡി പിളര്‍പ്പിലേക്ക്: ഓഫീസ് പിടുത്തവും പുതിയ നിയമനവും, ശ്രേയാംസ് കുമാറിനെതിരെ എതിര്‍പ്പ് ശക്തം
തിരുവനന്തപുരം: ഘടകകക്ഷിയായ ഐഎന്‍എല്ലില്‍ ഉണ്ടായ പിളര്‍പ്പ് എല്‍ഡിഎഫിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കാസിം ഇരിക്കൂറിന്റെയും അബ്ദുള്‍ വഹാബിന്റെയും നേതൃത്വത്തില്‍ രണ്ടായി പിളര്‍ന്ന പാര്‍ട്ടിയില്‍ അനുരഞ്ജന നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അനുകൂലമായ ഒരു സൂചനയും ഇതുവരെ ഉണ്ടായിട്ടില്ല.
പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ രണ്ട് വിഭാഗത്തേയും മുന്നണിയില്‍ നിന്നും പുറത്താക്കുമെന്ന് സിപിഎം അറിയിച്ചിട്ടുണ്ട്. ഐഎന്‍എല്ലിലെ പ്രശ്നങ്ങള്‍ ഇത്തരത്തില്‍ നില്‍ക്കുമ്പോഴാണ് മുന്നണിക്ക് മുന്നില്‍ തലവേദനയായി മറ്റൊരു ഘടകക്ഷിയായ ലോക്താന്ത്രിക് ജനതാ ദളിലെ (എല്‍ജെഡി) ആഭ്യന്തര തര്‍ക്കം പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നത്.
ചക്കിക്കൊപ്പമുള്ള ഫോട്ടോഷൂട്ടുമായി പാര്‍വതി: ഏറ്റെടുത്ത് ആരാധാകര്‍

സംസ്ഥാന പ്രസിഡന്റ് ശ്രേയാംസ് കുമാര്‍, ദേശീയ ജനറല്‍ സെകട്രറി ഡോ വര്‍ഗീസ് ജോര്‍ജിന്റേയും നേതൃത്വത്തില്‍ രണ്ട് ചേരിയായി തിരിഞ്ഞാണ് എല്‍ജെഡിയിലെ തര്‍ക്കം. പാര്‍ട്ടി പിളര്‍പ്പിന്റെ വ്യക്തമായ സൂചന നല്കി സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ നിയന്ത്രണം കൈക്കലാക്കാനായി പുട്ട് പൊളിക്കലും ഫയലുകള്‍ കടത്തികൊണ്ട് പോകലിലും വരേയിലേക്കും എത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞത് മുതല്‍ തുടങ്ങിയ തര്‍ക്കമാണ് ഇപ്പോള്‍ പിളര്‍പ്പിന്റെ വക്കില്‍ എത്തി നില്‍ക്കുന്നത്. മത്സരിക്കാന്‍ ലഭിച്ച് സീറ്റുകളുടെ എണ്ണം, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, തിരഞ്ഞെടുപ്പിലെ പ്രകടനം, മന്ത്രി സ്ഥാനം ലഭിക്കാതെ പോയത് തുടങ്ങിയ വിധ വിഷയങ്ങളിലാണ് പാര്‍ട്ടിയില്‍ തര്‍ക്കം ആരംഭിച്ചത്. ഇതിന് പിന്നാലെ ഭൂരിഭാഗം ഭാരവാഹികളും പ്രസിഡൻറിനെ മാറ്റണമെന്ന് മറുപക്ഷം ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

ശ്രേയാംസ് കുമാറ് നേതൃത്വം ഒഴിയണമെന്ന ആവശ്യം സംസ്ഥാന സമിതി യോഗത്തില്‍ അടക്കം പരസ്യമായി ഉന്നയിക്കപ്പെട്ടു. വിഷയത്തില്‍ ദേശീയ നേതൃത്വത്തിന്റെ മുന്നില്‍ എത്തിയപ്പോള്‍ വര്‍ഗീസ് ജോര്‍ജുമായി കൂടിയാലോചിച്ച് പ്രവര്‍ത്തിക്കാനായിരുന്നു ദേശീയ രക്ഷാധികാരി ശ്രേയാംസ് കുമാറിന് നല്കിയ നിര്‍ദേശം.

എന്നാല്‍ ഇത് അംഗീകരിക്കാന്‍ ശ്രേയാംസ് കുമാര്‍ വിഭാഗം തയ്യാറായില്ല. ശരത് യാദവിന്റെ നിര്‍ദേശം ലംഘിച്ച ശ്രേയാംസ് കുമാര്‍ സ്വന്തം നിലക്ക് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചും സംസ്ഥാന കമ്മിറ്റി ഓഫീസ് പിടിച്ചെടുക്കാനുള്ള ശ്രേയാംസ് കുമാര്‍ വിഭാഗത്തിന്റെ നീക്കം സംഘര്‍ഷത്തിന്റെ വഴിയിലേക്ക് വരെ എത്തിക്കുകയും ചെയ്തു.

സംഘടനാ ജനറൽ സെക്രട്ടറി ഷേക്ക് പി. ഹാരിസിെൻറ ചുമതലയിലുള്ള സംസ്ഥാന കമ്മിറ്റി ഒാഫിസിെൻറ പൂട്ട് മാറ്റി പുതിയ പൂട്ടിട്ട് പൂട്ടുകയായിരുന്നു. ഇതിന് പിന്നാലെ ഷേക്ക് ഹാരീസ്, ജില്ലാ പ്രസിഡന്റ് എന്‍എം നായര്‍, വി സുരേന്ദ്രന് പിള്ള എന്നിവര്‍ പൂട്ടി പൊളിച്ച് അകത്ത് കയറിയപ്പോള്‍ ഒഫീസില്‍ ഉണ്ടായിരുന്ന ഹാജര്‍, മിനിറ്റ്സ് ബുക്കുകള്‍ ഒഫീസ് സീല്‍ എന്നിവ കാണാനുണ്ടായിരുന്നില്ല.

ഇതേ തുടര്‍ന്ന് ഓഫീസില്‍ അതിക്രമിച്ച് കയറിയവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്കാന് തീരുമാനിച്ചെങ്കില്‍ പ്രസിഡന്റിന്റെ ഉറപ്പിന്മേല് അതുണ്ടായില്ല. എന്നാല്‍ ശ്രേയാംസ് കുമാര്‍ വിഭാഗത്തില്‍ നിന്നുള്ള പാര്‍ലമെന്ററി ബോര്‍ഡ് ചെയര്മാന് ചാരുപാറ രവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഓഫീസിലേക്ക് അതിക്രമിച്ച് കയറിയെന്ന് മറുവിഭാഗം ആരോപിക്കുന്നു. ഇതിന് പിന്നാലെയാണ് സലീം മടവൂരിനെ ഒാഫിസ് ചുമതലയുള്ള ജനറൽ സെക്രട്ടറിയായും മറ്റ് ചില ഭാരവാഹികളെയും പ്രസിഡൻറ് നിയമിച്ചത്. ഇത് മറുവിഭാഗത്തിന്റെ അതൃപ്തി രൂക്ഷമാക്കി.
പട്ടുസാരിയും ഗ്രാമീണ ഭംഗിയും; വൈറലായി മാളവിക സി മേനോന്റെ പുതിയ ഫോട്ടോ ഷൂട്ട്












Click it and Unblock the Notifications