കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകര സൈനബ കൊലക്കേസ്: പ്രതിയെ പിടികൂടിയത് പ്രവാസികളുടെ മിടുക്ക്

  • By Soorya Chandran
Google Oneindia Malayalam News

വടകര: വടകരയെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ഒരു കൊലപാതകം. എന്നാല്‍ ഇത് രാഷ്ട്രീയ കൊലപാതകമല്ല. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ അവസാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അയഞ്ചേരി നാളോംകാട്ടില്‍ മൂസയുടെ ഭാര്യ സൈനബയാണ് മരിച്ചത്. 46 വയസ്സായിരുന്നു. സൈനബയുടെ കൊലപാതകിയെ കണ്ടുപിടിക്കാന്‍ സഹായിച്ചത് ഖത്തറിലെ പ്രവാസികളായിരുന്നു.

Sainaba Murder

കഴിഞ്ഞ വ്യാഴാഴ്ചയാണ് സൈനബയെ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മുഖത്തും കഴുത്തിലും പരിക്കേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തലേന്ന് രാത്രി ഇവരുടെ വീടിനടുത്ത് നിന്ന് കടന്നുപോയ പള്‍സര്‍ ബൈക്കിനെ ചുറ്റിപ്പറ്റിയായിരുന്നു ആദ്യം അന്വേഷണം.

സൈനബയുടെ ഭര്‍ത്താവിന്റെ ബന്ധുവായ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ ബഷീറിന്റേതായിരുന്നു ബൈക്ക്. എന്നാല്‍ ഇയാള്‍ ഈ ബൈക്ക് മറ്റൊരാള്‍ക്ക് നല്‍കി ഖത്തറിലേക്ക് കടന്നിരുന്നു. സൈനബയെ കൊലചെയ്ത് മണിക്കൂറുകള്‍ക്കകം ആണ് ഇയാള്‍ ബൈക്ക് വിറ്റ് ഖത്തിറിലേക്ക് കടന്നത്.

എന്നാല്‍ കൊലപാതകത്തിനിടെ തന്റെ മുഖത്തുണ്ടായ മുറിപ്പാടുകള്‍ മറയ്ക്കാന്‍ ബഷീറിന് കഴിഞ്ഞില്ല. ഖത്തറിലെ പ്രവാസി മലയാളികള്‍ ചോദിച്ചപ്പോള്‍ വീണ് മുറിഞ്ഞതാണെന്നായിരുന്നു മറുപടി. എന്നാല്‍ ഇവര്‍ നാട്ടില്‍ അന്വേഷിച്ചപ്പോള്‍ കൊലപാതകത്തിന്റെ വിവരം അറിഞ്ഞു. തുടര്‍ന്ന് ഇയാളെ നാട്ടിലേക്കയക്കുകയായിരുന്നു. ഞായറാഴ്ച കരിപ്പൂരില്‍ എത്തിച്ച ബഷീറിനെ പോലീസ് അറസ്റ്റ് ചെയ്തു.

സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശ്വാസം മുട്ടിച്ചാണ് ഇയാള്‍ സൈനബയെ വധിച്ചതെന്നാണ് റിപ്പോര്‍ട്ട്.

English summary
Vatakara Sianab Murder: Accused under police custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X