ചങ്ങനാശ്ശേരിയിലെ പ്രകടനത്തിന് പിന്നിൽ കുത്തിത്തിരിപ്പ് സംഘം;ഐഎൻടിയുസി സമരം പാർട്ടി നോക്കുമെന്ന് സതീശൻ
തിരുവനപുരം; ഐ എൻ ടി യു സി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിൽ നടന്ന അക്രമ സംഭവങ്ങളെ അനുകൂലിക്കാനാകില്ല. ആ നിലപാടിൽ ഉറച്ചു നിൽക്കുന്നു. ചങ്ങനാശേരിയിൽ തനിക്കെതിരെ നടന്ന ഐ എൻ ടി യു സി സമരം പാർട്ടി നോക്കുമെന്നും സതീശൻ പറഞ്ഞു.

ഐ എൻ ടി യു സി കോൺഗ്രസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്വതന്ത്ര നിലനിൽപ്പുള്ള സംഘടനയാണ്. ഐ എൻ ടി യു സി കോൺഗ്രസിന്റെ അവിഭാജ്യ ഘടകമാണെന്നതിൽ ആർക്കും തർക്കമില്ല. അവരെ യെ തള്ളി പറഞ്ഞതല്ല, അവർക്ക് ഒരു നിർദേശം കൊടുക്കാൻ പാർട്ടിക്ക് കഴിയില്ല എന്നാണ് പറഞ്ഞത്. കാരണം ഐ എൻ ടി യു സി കോൺഗ്രസിന്റെ പോക്ഷകസംഘടന പോലെ പ്രവർത്തിക്കുന്നവരല്ല.
ചങ്ങനാശ്ശേരിയിലെ പ്രകടനത്തിന് പിന്നിൽ കുത്തിത്തിരിപ്പ് സംഘമാണ്. അതാരാണ് എന്ന് മാധ്യമങ്ങൾക്ക് നന്നായി അറിയാം. പാർട്ടിക്ക് ദോഷകരമായ രീതിയിലേക്ക് കുത്തിത്തിരിപ്പ് കടക്കുമ്പോൾ അത് എവിടെ നിർത്തണമെന്ന് അറിയാവുന്ന നേതൃത്വമാണ് പാർട്ടിക്കുള്ളത്.
ഐ എൻ ടി യു സി പ്രസിഡന്റ് ആർ ചന്ദ്രശേഖരുനുമായി താൻ സംസാരിച്ചിരുന്നു. അക്രമങ്ങളെ അദ്ദേഹവും അപലപിച്ചിരുന്നുവെന്നും വിഡി സതീശൻ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു ഐ എൻ ടി യു സിയെ തള്ളി വി ഡി സതീശൻ രംഗത്തെത്തിയത്. രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദിനും ഹർത്താലിനും സമാനമായി. അത്തരം സമര രീതിയോട് ഒരു യോജിപ്പുമില്ല. ജനത്തെ ബന്ദിയാക്കി കൊണ്ടുള്ള സമരം അനുവദിക്കാനാകില്ലെന്നായിരുന്നു സതീശന്റെ വാക്കുകൾ. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമായിരുന്നു ചങ്ങനാശേരിയിൽ നടന്നത്. സ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം പി പി തോമസ് ആയിരുന്നു പ്രതിഷേധം നയിച്ചത്. അതേസമയം പ്രതിഷേധത്തെ ഐ എൻ ടി യു സി പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ തള്ളിയിരുന്നു. അതേസമയം കോൺഗ്രസിന്റെ അംഗീകൃത സംഘടനയാണ് ഐ എൻ ടി യു സിയെന്നായിരുന്നു മുൻ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്. വി ഡി സതീശന്റെ പരാമർശം ചർച്ച ചെയ്യാൻ ഐ എൻ ടി യു സി ജില്ലാ അധ്യക്ഷൻമാരുടെ യോഗം വിളിച്ച് ചേർത്തിട്ടുണ്ട്.












Click it and Unblock the Notifications