ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വി ഉറപ്പിക്കാന്‍ വെള്ളാപ്പള്ളി രംഗത്ത്

  • Posted By: അന്‍വര്‍ സാദത്ത്
Subscribe to Oneindia Malayalam

പത്തനംതിട്ട: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കേ ബിജെപിക്ക് വെല്ലുവിളിയുമായി ബിഡിജെഎസ്സും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായ പി.എസ്.ശ്രീധരന്‍പിള്ള 42,000 വോട്ടുകള്‍ നേടിയിരുന്നു.

ചിലതെല്ലാം ശരിയാകുന്നുണ്ട്; കൈത്തറി മേഖലയില്‍ പുത്തനുണര്‍വ്; കാരണം വിദ്യാര്‍ഥികള്‍

മണ്ഡലത്തിലെ ബിഡിജെഎസ്സിന്റെ സാന്നിധ്യമാണ് ബിജെപിക്ക് നേട്ടമായതെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ബി.ഡി.ജെ.എസുമായുള്ള ബന്ധം വളരെ മോശമായ സാഹചര്യത്തില്‍ അവരില്ലാതെ മത്സരിക്കുന്നത് ബിജെപിയെ ആശങ്കയിലാക്കുന്നതാണ്. കഴിഞ്ഞതവണ നേടിയ വോട്ടുകള്‍ നിലനിര്‍ത്താനായില്ലെങ്കില്‍ അത് സംസ്ഥാന നേതൃത്വത്തിന് കനത്ത തിരിച്ചടിയായിരിക്കും.

vellappally

ബിജെപിക്ക് പിന്തുണ നല്‍കില്ലെന്ന് വെള്ളാപ്പള്ളി അറിയിച്ചു കഴിഞ്ഞു. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ട് മികച്ച സ്ഥാനാര്‍ഥിയെ തന്നെ മത്സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ നീക്കം. മുതിര്‍ന്ന നേതാക്കളായ പി.എസ്.ശ്രീധരന്‍പിള്ള, കുമ്മനം രാജശേഖരന്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. എന്നാല്‍, ശ്രീധരന്‍ പിള്ളയെ സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ അത് ബിജെപിയില്‍ വിഭാഗീയതയ്ക്ക് കാരണമാവുകയും ചെയ്യും.

പ്രാദേശിക തലത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ ഇവിടെ അത്ര രസത്തിലല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ, ഇടതുമുന്നണിയുടേയും യുഡിഎഫിന്റെയും സ്ഥാനാര്‍ഥികളെ സംബന്ധിച്ച സൂചന ലഭിച്ചാല്‍ മാത്രമേ ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുകയുള്ളൂ. സംഘപരിവാര്‍ വോട്ടുകള്‍ നേടാന്‍ കഴിവുള്ള സ്ഥാനാര്‍ഥികളെ മറ്റുള്ളവര്‍ നിര്‍ത്തിയാല്‍ ബിജെപി സംസ്ഥാന തലത്തില്‍ ശക്തനായ ഒരാളെ മത്സരിപ്പിക്കേണ്ടതായിവരും. എങ്ങിനെവന്നാലും ചെങ്ങൂന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ബിജെപിക്ക് കനത്ത വെല്ലുവിളി ആയിരിക്കുമെന്നതില്‍ സംശയമില്ല.

English summary
chengannur by election; vellappally natesan to take decision against bjp

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്