വേങ്ങര സ്ഥാനാര്‍ഥി; മുസ്ലിംലീഗില്‍ പൊട്ടിത്തെറി, എംഎസ്എഫ് നേതാവിനെ പുറത്താക്കി

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

മലപ്പുറം: വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ആരെ സ്ഥാനാര്‍ഥിയാക്കുമെന്ന കാര്യത്തില്‍ മുസ്ലിം ലീഗില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ പുതിയ വിവാദം. യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണിപ്പോള്‍.

ഇക്കാര്യം ഉന്നയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എംഎസ്എഫ് ദേശീയ സെക്രട്ടറി എന്‍എ കരീമിനെതിരേ അച്ചടക്ക നടപടി സ്വീകരിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നു കരീമിനെ നീക്കി. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയാണ് തീരുമാനം കൈക്കൊണ്ടത്.

Kareem

സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിനെയോ ജില്ലാ സെക്രട്ടറി കെഎന്‍എ ഖാദറിനെയോ സ്ഥാനാര്‍ഥിയാക്കാനാണ് പാര്‍ട്ടി ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍ പിന്നീട് അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെയും പികെ ഫിറോസിന്റെയും കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിന്റെ പേരും ഉയര്‍ന്നുവന്നു.

ഇതോടെ ആരെ സ്ഥാനാര്‍ഥിയാക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. അടുത്ത ചൊവ്വാഴ്ച സ്ഥാനാര്‍ഥിയെ പാണക്കാട് തങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് മുസ്ലിം ലീഗും യുഡിഎഫും അറിയിച്ചിട്ടുള്ളത്. അതിനിടെയാണ് യുവ നേതാവ് അഭിപ്രായം പ്രകടിപ്പിച്ചതും നേതൃത്വം നടപടി സ്വീകരിച്ചതും.

വേങ്ങരയില്‍ ആരാകും സ്ഥാനാര്‍ഥി? രഹസ്യ സര്‍വേ! | Oneindia Malayalam

പാര്‍ട്ടി ചരിത്രത്തിലെ കറുത്ത അധ്യായത്തിന് കാരണക്കാരായവരെ വേങ്ങരയില്‍ മല്‍സരിപ്പിക്കരുതെന്നായിരുന്നു കരീമിന്റെ പോസ്റ്റ്. കെപിഎ മജീദിനെ ലക്ഷ്യമിട്ടാണ് കരീം പോസ്റ്റിട്ടതെന്ന് വിലയിരുത്തപ്പെടുന്നു. വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു. തന്റെ അഭിപ്രായം പങ്കുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും ഏതെങ്കിലും ഒരു വ്യക്തിയെ ഉദ്ദേശിച്ചിട്ടില്ലെന്നും കരീം പ്രതികരിച്ചു.

English summary
Vengara byelection: candidate controversy in Muslim League
Please Wait while comments are loading...