കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഘര്‍ വാപസി തീരുന്നില്ല; എറണാകുളത്തും കോട്ടയത്തും കൂട്ട മതംമാറ്റം

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി/കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഘര്‍ വാപസിയെ തള്ളിപ്പറഞ്ഞെങ്കിലും കേരളത്തിലെ വിശ്വ ഹിന്ദു പരിഷത്തുകാര്‍ പിന്‍മാറാന്‍ ഒരുക്കമല്ല. സംസ്ഥാനത്ത് രണ്ട് സ്ഥലങ്ങളിലായി 40 പേരാണ് കഴിഞ്ഞ ദിവസം ഹിന്ദു മതം സ്വീകരിച്ചത്.

കോട്ടയത്ത് 22 പേര്‍ മതം മാറിയപ്പോള്‍ എറണാകുളത്ത് 18 പേര്‍ ഹിന്ദു മതം സ്വീകരിച്ചു. ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഹിന്ദുമതം സ്വീകരിച്ചത്.

VHP

കോട്ടയത്തെ ചോഴിക്കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ് ചടങ്ങ് നടന്നത്. മതം മാറിയവരില്‍ ഏഴ് പേര്‍ സ്ത്രീകളാണ്. ക്രിസ്ത്യാനികള്‍ക്കിടയിലെ ചേരമ സാംബവ വിഭാഗത്തില്‍ പെട്ടവരാണ് ഹിന്ദു മതം സ്വീകരിച്ചത്. ഇവരുടെ പൂര്‍വ്വികള്‍ ഹിന്ദുമതത്തില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവാരണെന്നാണ് പറയുന്നത്. അര്‍ച്ചത് പുരോഹിത് പ്രമുഖ് വിജയന്‍ വൈക്കത്തിന്റെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങ്.

എറണാകുളത്ത് അഞ്ച് കുടുംബങ്ങളില്‍ നിന്നായാണ് 18 പേര്‍ ഹിന്ദുമതം സ്വീകരിച്ചത്. മുളന്തുരുത്തിയിലെ പുതൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍.

അപേക്ഷകള്‍ പരിഗണിച്ചാണ് പുന:മതിപര്‍ത്തന പരിപാടി സംഘടിപ്പിച്ചതെന്നാണ് വിശ്വഹിന്ദു പരിഷത് നേതാക്കള്‍ പറയുന്നത്. വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണിതെന്നും നേതാക്കള്‍ പറയുന്നു .

English summary
VHP conducted Ghar Wapsi at Kottayam and Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X