ഒരാളുടെ ഉയരത്തില്‍ കെട്ടിടം ജാക്കി വെച്ച് പൊന്തിച്ചു!എറണാകുളത്ത് സ്കൂള്‍ പള്ളിയായി മാറി,വീഡിയോ കാണാം

  • By: Afeef
Subscribe to Oneindia Malayalam

കൊച്ചി: കാലപ്പഴക്കം കാരണം ഇനി പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റേണ്ടതില്ല, പഴയ കെട്ടിടങ്ങളെ ജാക്കി വെച്ച് ഉയര്‍ത്തി ബലപ്പെടുത്തുന്ന സാങ്കേതിക വിദ്യ കേരളത്തിലും വ്യാപകമാകുന്നു. കോതമംഗലം വിമലഗിരി പബ്ലിക്ക് സ്‌കൂളിന്റെ നാല്‍പ്പത് വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് ജാക്കിവെച്ചുയര്‍ത്തി പള്ളിയാക്കി മാറ്റിയത്.

പതിനാല് മാസം നീണ്ടുനിന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. കൊച്ചി കടവന്ത്രയിലെ ഇഡിഎസ്എസ് എന്ന കമ്പനിയ്ക്കായിരുന്നു നിര്‍മ്മാണ ചുമതല. നാല്‍പ്പതു വര്‍ഷം പഴക്കമുള്ള സ്‌കൂളിന്റെ ഇരുനില കെട്ടിടമാണ് അഞ്ചടിയോളം ഉയരത്തില്‍ ജാക്കി വെച്ച് ഉയര്‍ത്തിയത്.

building

ഇനിമുതല്‍ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പള്ളിയും മുകളിലെ നിലയില്‍ സ്‌കൂളും പ്രവര്‍ത്തിക്കും. പുതിയ പള്ളിയുടെ കൂദാശ മെയ് 15 തിങ്കളാഴ്ച ബിഷപ്പ് ഡോ എബ്രഹാം മാര്‍ യൂലീയോസ് നിര്‍വഹിക്കും. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ ഭൂമിയില്‍ നിന്നും ഉയര്‍ത്തി ബലപ്പെടുത്തുന്ന സാങ്കേതിക വിദ്യ ഇഡിഎസ്എസ് എന്ന കമ്പനിയാണ് കേരളത്തിലും തുടങ്ങിയിരിക്കുന്നത്.

English summary
building renovation work in kothamangalam.
Please Wait while comments are loading...