തേനും പുളിയും പുഴുങ്ങിയ മുട്ട വരെ കൈക്കൂലി; കോടികളുടെ സമ്പാദ്യം; 'ചില്ലറക്കാരനല്ല' സുരേഷ് കുമാർ
പാലക്കാട്: കൈക്കൂലി കേസിൽ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാർ സ്ഥിരമായി കൈക്കൂലി വാങ്ങുന്ന ആളാണെന്നാണ് ആരോപണം. കൈക്കൂലി നൽകാതെ ഒന്നും ചെയ്യില്ലെന്ന സ്വഭാവക്കാരനായിരുന്നു ഇയാളെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞദിവസമാണ് ഇയാൾക്ക് പിടിവീണത്. സംസ്ഥാന സർക്കാരിന്റെ പരാതി പരിഹാര അദാലത്ത് നടക്കുന്നയിടത്ത് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പാലക്കയം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് വി. സുരേഷ്‌കുമാറിനെ വിജിലൻസ് പിടികൂടുന്നത്. മഞ്ചേരി സ്വദേശിയായ വിപിൻ ബാബുവിൽ നിന്ന് ഇയാൾ 2500 രുപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്.
ലൊക്കേഷൻ സർട്ടിഫിക്കറ്റിനായിരുന്നു ഇദ്ദേഹം അപേക്ഷ നൽകിയിരുന്നത്. വിപിൻ ബാബുവിൽ നിന്ന് നേരത്തെ രണ്ടുതവണ ഇയാൾ കൈക്കൂലി വാങ്ങിയിരുന്നു. വീണ്ടും 2500 രൂപ കൂടി ആവശ്യപ്പെടുകയായിരുന്നു. ചൊവ്വാഴ്ച പരാതി പരിഹാര അദാലത്ത് നടക്കുന്നയിടത്ത് പണം എത്തിക്കാനും പറഞ്ഞു. എന്നാൽ സംഭവം വിപിൻബാബു വിജിലൻസിനെ അറിയിച്ചു. തുടർന്ന് വിജിലൻസ് നിർദേശപ്രകാരം സുരേഷ് കുമാറിന്റെ കാറിൽ വെച്ച് പണം കൈമാറുമ്പോഴാണ് ഇയാളെ പിടികൂടിയത്.

20 വർഷമായി മണ്ണാർക്കാട് മേഖലയിലെ വിവിധ വില്ലേജ് ഓഫീസുകളിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ. ഓട്ടോ വാടകയ്ക്ക് വിളിച്ചുപോലും ഇയാൾ കൈക്കൂലി വാങ്ങാൻ പോയിരുന്നുവെന്നാണ് വിവരം. ഓട്ടോ വിളിച്ച് പോയി ഇയാൾ വീടുകളിൽ പോയി കൈക്കൂലി പിരിച്ചിട്ടുണ്ടെന്ന് ഓട്ടോഡ്രൈവർ പറയുന്നു. ഇരുമ്പകച്ചോല എന്ന സ്ഥലത്തേക്കായിരുന്ന ഇയാൾ. ഓട്ടോ വിളചത്. ഇയാൾ കൈക്കൂലി വാങ്ങുന്നത് നേരിട്ടുകണ്ടതാണെന്നും 3 വീട്ടിൽ കയറി 700 രൂപ, 800 രൂപ, ആയിരം രൂപ എന്നിങ്ങനെയാണ് വാങ്ങിയതെന്നും ഓട്ടോ ഡ്രൈവർ പറയുന്നു. ചോദിച്ചപ്പോൾ ഇതെല്ലാം തന്റെ ഫീസാണെന്നാണ് സുരേഷ്‌കുമാർ പറഞ്ഞതെന്നും ഓട്ടോഡ്രൈവർ പറഞ്ഞതായി മാതൃഭൂമി.കോം റിപ്പോർട്ട് ചെയ്യുന്നു.
500 രൂപയാണ് ഇയാൾ വാങ്ങിയരുന്നു ഏറ്റവും കുറഞ്ഞ കൈക്കൂലി. അപേക്ഷ താമസിച്ച് കൈക്കൂലി വാങ്ങിക്കുന്നതായിരുന്നു ഇയാളുടെ ശീലം. തണ്ടപ്പേരിനായി ഒരാളിൽ നിന്ന് ആറായിരം രൂപ ഇയാൾ വാങ്ങിയെന്ന് ആരോപണം ഉണ്ട്. മറ്റൊരാളിൽ നിന്ന് രണ്ടായിരവും വാങ്ങി. പട്ടയത്തിനായി മൂവായിരം രൂപ ഇയാൾ വാങ്ങിയതായും ആരോപണം ഉയർന്നുവന്നിരുന്നു.












Click it and Unblock the Notifications