വിരമിച്ചിട്ട് രണ്ടര വർഷം; എന്നാൽ ഇപ്പോഴും പോക്ക് വരവ് ചെയ്തുകൊടുക്കുന്നത് ഇയാൾ, സംഭവം ആലപ്പുഴയിൽ!!

  • By: Akshay
Subscribe to Oneindia Malayalam

ആലപ്പുഴ: വിരമിച്ചിട്ടും ഉദ്യോഗസ്ഥൻ ഒരു വർഷത്തിലധികം ജോലിയിൽ തുടർന്നെന്ന് റിപ്പോർട്ട്. രണ്ടരവർഷം മുമ്പ് വിരമിച്ച വില്ലേജ്മാനാണ് ഒരു വർഷത്തിലധികം ജോലിയിൽ തുടർന്നത്. മണ്ണഞ്ചേരി വില്ലേജ് ഓഫീസിലെ സുരേന്ദ്രനാണ് അറസ്റ്റിലായത്. 2014 നവംബറിലാണ് സുരേന്ദ്രൻ വിരമിച്ചത്. വില്ലേജ് ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സുരേന്ദ്രൻ പിടിയിലായത്.

‌വിരമിച്ചതിനു ശേഷവും പതിവുപോലെ ജോലിക്ക് വരുകയായിരുന്നു സുരേന്ദ്രൻ. ഇയാൾക്ക് ജോലി ചെയ്യാൻ കസേരയും മേശയും ഒരുക്കിയിരുന്നുവെന്നും വിജിലൻ‌സിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പോക്കുവരവ് ചെയ്തുകൊണ്ടിരിക്കുന്നതും ഇയാളാണെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. ഇയാളെ ജോലിക്ക് നിയോഗിച്ച സഹപ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

Crime

എന്നാ ജോലിയിൽ സുരന്ദ്രൻ ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷവും ജോലിയിൽ സഹായിക്കുകയായിരുന്നെന്നാണ് സഹപ്രവർത്തകർ വിജിലൻസിന് നൽകിയിരിക്കുന്ന വിശദീകരണം. എന്ത് തന്നെയായാലും 2014 നവംബറിൽ വിരമിച്ചയാൾ ജോലിയിൽ തുടർന്നത് തെറ്റാണ്. ഇതിന് കൂട്ടു നിന്ന സഹപ്രവർത്തകരും കുടുങ്ങാനാണ് സാധ്യത. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി വില്ലേജ് ഓഫീസിലാണ് ഇത്തരത്തിലുള്ള കൃത്യ വിലോപം നടന്നത്.

English summary
Vigilance raid in Alappuzha Mannancheri village office
Please Wait while comments are loading...