കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ ഭൂമിയിലെ വില്ലേജ് ഓഫീസ് നിലംപൊത്തുന്ന അവസ്ഥയില്‍..

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: ഏറെ വിവാദങ്ങള്‍ നിലനില്‍ക്കുന്ന ഭൂമി സംബന്ധമായ കേസുകളുടെ നിര്‍ണായകമായ രേഖകള്‍ സൂക്ഷിക്കുന്ന കൊട്ടാമ്പൂര്‍ വില്ലേജ് ഓഫീസ് ഏതു സമയത്തും നിലം പൊത്താറായ അവസ്ഥയില്‍. കുറിഞ്ഞി ഉദ്യാനത്തിന്റേതടക്കമുള്ള രേഖകളുള്ള കൊട്ടാക്കമ്പൂര്‍ വില്ലേജ് ഓഫീസിലാണ് നിലവില്‍ ഇടിഞ്ഞു വീഴാറായ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. വിവാദമായ ഭൂമി വിഷയങ്ങള്‍ നിലനില്‍ക്കുന്നതും ഈ കൊട്ടാക്കമ്പൂര്‍ വില്ലേജ് ഓഫീസിന് കീഴിലാണ്. ഇത്തരം കേസുകളുടെയെല്ലാം നിര്‍ണ്ണായകമായ രേഖകള്‍ സൂക്ഷിക്കുന്നതും ഇവിടെതന്നെയാണ്.

എന്നാല്‍ യാതൊരുവിധ സുരക്ഷിതത്വവുമില്ലാത്ത, ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിലാണ് നിലവില്‍ വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം. ചോര്‍ന്നൊലിക്കുന്ന കെട്ടിടം മാസങ്ങള്‍ക്കു മുമ്പ് അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും അപകടാവസ്ഥയില്‍ തന്നെയാണ് ഇപ്പോഴും . ഭിത്തികളിലും മറ്റും വിള്ളല്‍ ഉള്ളതു കാരണം ഉദ്യോസ്ഥരും ഭീതിയില്‍ തന്നെയാണ് കഴിഞ്ഞു വരുന്നത്. നേരത്തേ ഉണ്ടായിരുന്ന കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ നിന്നുവെള്ളമിറങ്ങി ഓഫീസിനുള്ളിലേയ്ക്ക് ചോര്‍ച്ചയുണ്ടായതോടെ കോണ്‍ക്രീറ്റിനു മുകളില്‍ ഷീറ്റ് കൊണ്ട് മറ്റൊരു മേല്‍ക്കൂര സ്ഥാപിച്ചിരുന്നു. ഇതു സ്ഥാപിച്ചിട്ടും കെട്ടിടത്തിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമായിട്ടില്ല. വെള്ളമിറങ്ങി കെട്ടിടത്തിനുള്ളില്‍ ഈര്‍പ്പം തങ്ങി നില്‍ക്കുന്നതു കാരണം ഓഫീസ് ഉപകരണങ്ങളും നാശത്തിന്റെ വക്കിലാണ്. മഴ ശക്തമായാല്‍ വെള്ളമിറങ്ങി സുപ്രധാനമായ ഫയലുകള്‍ നശിക്കാനിടയുണ്ട്. രേഖകള്‍ സൂക്ഷിക്കാനുള്ള സംവിധാനങ്ങളിലാത്തതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.

news

ഭൂമി സംബന്ധമായ വ്യവഹാരങ്ങളില്‍ ഏറെയും പരാതികളിലും വിവാദങ്ങളിലും തട്ടിനില്‍ക്കുന്നതിനാല്‍ അതിന്റെ ആവശ്യത്തിലേയ്ക്കായി മിക്ക രേഖകളും ഇടുക്കി കളക്ടറേറ്റിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഓഫീസ് സുരക്ഷിതമാക്കാതെ ഈ രേഖകള്‍ ഇവിടെയെത്തിക്കുവാന്‍ സാധിക്കാത്ത നിലയാണുള്ളത്. വാതിലുകളും ജനാലകളും തകര്‍ന്നു കിടക്കുന്നതിനാല്‍ രേഖകള്‍ ഇവിടെ ഭദ്രമായി സൂക്ഷിക്കുക എന്നതും വെല്ലുവിളിയാണ്. വട്ടവട ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും അധികെ ദൂരെയല്ലാതായി സ്ഥിതി ചെയ്യുന്ന ഓഫീസിന്റെ നില മെച്ചപ്പെടുത്താന്‍ അധികാരികളും തയ്യാറായിട്ടില്ല. കെട്ടിടം പൊളിച്ച് പുതിയതായി പണിയുകയോ മറ്റൊരു കെട്ടിടം കണ്ടെത്തി ഓഫീസ് മാറുകയോ ചെയ്യണമെന്നുള്ളതാണ് ഇതിനുള്ള പരിഹാരം.

English summary
Village office is going to damage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X