Get Updates
Get notified of breaking news, exclusive insights, and must-see stories!

വിനായകന്‍ കൂടുതല്‍ കുരുക്കിലേക്ക്: പിടിച്ചെടുത്ത ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും

കൊച്ചി: അന്തരിച്ച മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ നടന്‍ വിനായകനെതിരെ നടപടി ശക്തമാക്കി പൊലീസ്. നടനില്‍ നിന്നും കഴിഞ്ഞ ദിവസം പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. കഴിഞ്ഞ ദിവസം ദിവസം കലൂരിലെ ഫ്ലാറ്റില്‍ എറണാകുളം നോർത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു.

ഫ്ലാറ്റില്‍ നടത്തിയ പരിശോധനയിലായി പൊലീസ് ഫോണ്‍ പിടിച്ചെടുത്തത്. ഈ ഫോണിലൂടെയാണ് താരം ലൈവ് നടത്തിയത്. സംഭവത്തില്‍ വിനായകന്റെ മൊഴിയിലും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പെട്ടെന്നുണ്ടായ പ്രകോപനം മൂലമാണ് പരാമർശം നടത്തിയത് എന്നാണ് വിനായകന്റെ മൊഴി. ഫോറന്‍സിക് പരിശോധനയക്കും വിനായകന്റെ മൊഴി വിശദമായി പരിശോധിച്ചതിനും ശേഷമായിരിക്കും പൊലീസ് തുടർനടപടികള്‍ സ്വീകരിക്കുക.

vinayakan

പെട്ടെന്നുണ്ടായ പ്രകോപനം മൂലമാണ് പരാമർശം നടത്തിയത് എന്നാണ് വിനായകന്റെ മൊഴി. പ്രകോപനപരമായി സംസാരിക്കൽ, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിനായകനെതിരെ കേസ് എടുത്തിരിക്കുന്നത്. വിനായകനെതിരായ പൊലീസ് നടപടി ശക്തമാക്കണമെന്നും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരനായ സനൽ നെടിയതറ പൊലീസ് സ്റ്റേഷന് മുമ്പിൽ ഒറ്റയാൾ സമരം നടത്തിയിരുന്നു.

സംഭവത്തില്‍ വിനായകനെതിരെ കേസെടുക്കേണ്ടെന്ന് ചാണ്ടി ഉമ്മന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പിതാവ് ഉണ്ടായിരുന്നെങ്കിലും ഇത് തന്നെയായിരിക്കും പറയുകയെന്നും അദ്ദേഹം പ്രതികരിച്ചു. വിനായകന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായാണ് കാണുകയെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയ്ക്കിടെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ വിനായകന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്

'ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരൊക്കെയാണെന്ന്' എന്നായിരുന്നു വിനാകന്‍ ഫേസ്ബുക്ക് ലൈവിലൂടെ ചോദിച്ചത്. വിവാദം പരാമർശമായതിനെ തുടർന്ന് അദ്ദേഹം പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

അതേസമയം വീട് ആക്രമിച്ചുവെന്ന പരാതി പിന്‍വലിക്കുകയാണെന്നും വിനായകന്‍ പോലീസിനെ അറിയിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബം തന്നോട് ക്ഷമിച്ചത് പോലെ തന്റെ വീട് ആക്രമിച്ചവരോട് താനും ക്ഷമിച്ചതായും വിനായകന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായിരുന്നു വിനായകന്റെ വീടിന് നേരെ ആക്രമണം നടത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+