Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈറല്‍ ഉത്തരക്കടലാസ്; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്, അധ്യാപകര്‍ക്കെതിരെ നടപടി?

മലപ്പുറം; സോഷ്യല്‍ മീഡിയയില്‍ വൈറലായ മലപ്പുറത്തെ നാലാം ക്ലാസിലെ മലയാളം ഉത്തരപേപ്പര്‍ പുറത്തുവന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് മുമ്പ് എങ്ങനെ സോഷ്യല്‍ മീഡിയയില്‍ പ്രത്യേക്ഷപ്പെട്ടു എന്നതാണ് അന്വേഷിക്കുക. സംഭവത്തില്‍ ഡി ഡി ഇ രണ്ട് സ്‌കൂളുകളോട് വിശദീകരണം തേടിയിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കില്‍ അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡി ഡി ഇ അറിയിച്ചു.

മലപ്പുറം തിരൂര്‍ പുതുപ്പള്ളി ശാസ്ത എല്‍ പി സ്‌കൂള്‍, നിലമ്പൂര്‍ തണ്ണിക്കടവ് എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളിലെ നാലാം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസാണ് ചോര്‍ന്നത്. ഇത് ചിത്രം അടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിദ്യാര്‍ത്ഥികളുടെ ഉത്തരം എങ്ങനെ വൈറലായി എന്നാണ് അന്വേഷിക്കുന്നത്.

viral answer paper

ആരാണ് ഉത്തരക്കടലാസിന്റെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതെന്നും അന്വേഷിക്കും. രണ്ട് സ്‌കൂളുകളും നാളെ വിശദീകരണം നല്‍കേണ്ടി വരും. മറുപടി തൃപ്തികരമല്ലെങ്കില്‍ അധ്യാപകര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യും. അര്‍ജന്റീന താരം ലയണല്‍ മെസിയുടെ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക എന്ന ചോദ്യത്തിന് കുട്ടി എഴുതിയ ഇത്തരമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

ഞാന്‍ ഒരു ബ്രസീല്‍ ആരാധികയാണെന്നും ഞാന്‍ ഉത്തരം എഴുതൂല, എനിക്ക് നെയ്മറിനെയാണ് ഇഷ്ടം, മെസിയെ ഇഷ്ടമല്ല എന്നാണ് ഈ വിദ്യാര്‍ത്ഥി എഴുതിയത്. ഇതോടെ റിസ ഫാത്തിമ എന്ന വിദ്യാര്‍ത്ഥി സോഷ്യല്‍ മീഡിയയല്‍ താരമായിരുന്നു. നിരവധി പേരാണ് ഈ ചോദ്യപ്പേപ്പര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. തിരൂര്‍ പുതുപ്പശള്ളി ശാസ്ത എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് റിസ ഫാത്തിമ. കടുത്ത ബ്രസീല്‍ ആരാധികയാണ് റിസ.

വീട്ടില്‍ വച്ച് മെസി, റൊണാള്‍ഡോ ആരാധകരോട് പോര് പതിവാണെന്ന് റിസ പറയുന്നു. സംഭവം അറിഞ്ഞ് സ്‌കൂളില്‍ എത്തിയ ബ്രസീല്‍ ഫാന്‍സ് അസോസിയേഷന്‍ റിസ ഫാത്തിമയ്ക്ക് നെയ്മറിന്റെ ജേഴ്സി സമ്മാനമായി നല്‍കുകയും ചെയ്തു. കൂടാതെ റിസ ഫാത്തിമയെ അഭിനന്ദിച്ച് എഴുത്തുകാരി ശാരദക്കുട്ടി രംഗത്തെത്തുകയും ചെയ്തിരുന്നു.

എനിക്കിഷ്ടമില്ലാത്തത് ഞാനെഴുതില്ല. അതിനി മാര്‍ക്കു പോയാലും ഞാനെഴുതില്ല' അതു പറയുമ്പോള്‍ ആ നാലാം ക്ലാസുകാരി പെണ്‍കുട്ടിയുടെ ആത്മവിശ്വാസവും നിറഞ്ഞ ചിരിയും നിശ്ചയദാര്‍ഢ്യവും എനിക്കു വലിയ പ്രതീക്ഷ നല്‍കുന്നുണ്ടെന്നാണ് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. ഫുട്‌ബോള്‍ താരം മെസ്സിയെ കുറിച്ചെഴുതാനായിരുന്നു പരീക്ഷയിലെ ചോദ്യം.

മലപ്പുറത്ത് ഒരു സ്‌കൂളിലെ അധ്യാപകന്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരുന്നിരിക്കണം കുട്ടി തയ്യാറാക്കേണ്ടിയിരുന്നത്. അങ്ങനെയാണ് ഉത്തരക്കടലാസിന്റെ വിദൂരഫോട്ടോയില്‍ നിന്ന് മനസ്സിലാകുന്നത്. നെയ്മറുടെ ആരാധികയായ കുട്ടിക്ക് മാര്‍ക്കല്ല, തന്റെ ഇഷ്ടമാണ് പ്രധാനം. തന്റെ എഴുത്താണ് പ്രധാനം. ഇഷ്ടമല്ലാത്ത ഒന്നിനെ കുറിച്ചെഴുതാനാവില്ല. വ്യവസ്ഥകളെ പെണ്‍കുട്ടികള്‍ പഠിപ്പിച്ചു തുടങ്ങുന്നു എന്നത് എത്ര ആഹ്ലാദകരമായ കാര്യമാണ്- ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+