ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം

  • Posted By: Desk
Subscribe to Oneindia Malayalam

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനവും വിഷു വിളക്കും ഞായറാഴ്ച ആഘോഷിക്കും. പുലര്‍ച്ചെ 2.30 മുതല്‍ 3.30 വരെയാണ് വിഷുക്കണി. മേല്‍ശാന്തി മുന്നൂലം ഭവന്‍ നമ്പൂതിരി പുലര്‍ച്ചെ രണ്ടിന് കണികണ്ട ശേഷം തീര്‍ത്ഥക്കുളത്തില്‍ കുളിച്ച് ഈറനായി ശ്രീലക വാതില്‍ തുറന്ന് ഗുരുവായൂരപ്പനെ കണികാണിക്കും. തുടര്‍ന്ന് ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശിക്കാം. ശനിയാഴ്ച രാത്രി അത്താഴപൂജയ്ക്കുശേഷം കീഴ്ശാന്തി നമ്പൂതിരിമാര്‍ ചേര്‍ന്ന് ക്ഷേത്ര മുഖമണ്ഡപത്തില്‍ കണി ഒരുക്കും.

 vishu

ഓട്ടുരുളിയില്‍ ഉണക്കലരി, പുതുവസ്ത്രം, ഗ്രന്ഥം, സ്വര്‍ണം,വാല്‍ക്കണ്ണാടി, കണിക്കൊന്ന, വെള്ളരി, ചക്ക, മാങ്ങ, പഴങ്ങള്‍, നാളികേരം എന്നിവയാണ് കണിക്കോപ്പുകള്‍. ഗുരുവായൂരപ്പന്റെ തങ്ക തിടമ്പ് സ്വര്‍ണ സിംഹാസനത്തില്‍ ആലവട്ടം വെഞ്ചാമരം എന്നിവകൊണ്ടലങ്കരിച്ചു വയ്ക്കും. വിഷുപ്പുലരിയില്‍ കണ്ണനെ കണി കണ്ട് അനുഗ്രഹം നേടാന്‍ ആയിരങ്ങളാണ് ഗുരുവായൂരിലെത്തുക.

വിഷുദിവസം ലണ്ടനിലെ വ്യവസായി തെക്കുമുറി ഹരിദാസിന്റെ വഴിപാടായി സമ്പൂര്‍ണ നെയ് വിളക്കാണ്. രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശീവേലിക്ക് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ മേളം അകമ്പടിയാവും. രാത്രി വിളക്കെഴുന്നള്ളിപ്പിന് വിശേഷാല്‍ ഇടയ്ക്ക വാദ്യമുണ്ട്. സന്ധ്യക്ക് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും മക്കളും അണിനിരക്കുന്ന ത്രിബിള്‍ തായമ്പകയാണ്. നാഗസ്വരം, കേളി എന്നിവയും ഉണ്ടാകും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
vishukkani in guruvayoor temple

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്