കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഴിഞ്ഞത്ത് പ്രത്യേക പൊലീസ് സംഘം: ആര്‍ നിശാന്തിനി സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംഘര്‍ഷമുണ്ടായ വിഴിഞ്ഞത്ത് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ആര്‍ നിശാന്തിനിയെ സ്‌പെഷ്യല്‍ പൊലീസ് ഓഫീസറായി നിയമിച്ചു. എസ് പിമാരും ഡി വൈ എസ് പിമാരും സി ഐമാരും ഉള്‍പ്പെട്ടതാണ് പ്രത്യേക പൊലീസ് സംഘം. അക്രമ സംഭവങ്ങള്‍ അവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിച്ചുവരുന്നത്.

സംസ്ഥാനത്തെ വിവിധ പൊലീസ് ക്യാമ്പുകളില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥരെ വിഴിഞ്ഞത്തേക്ക് എത്തിച്ചിട്ടുണ്ട്. അധികമായി വിന്യസിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ ഏകോപന ചുമതല നിശാന്തിനിക്കായിരുന്നു. അതേസമയം, ഞായറാഴ്ചയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. സംഭവങ്ങളുടെ സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

kerala

സംഭവങ്ങളുമായി ബന്ധപ്പെട്ട് കേസെടുത്തെങ്കിലും ദൃഥി പിടിച്ച് അന്വേഷണം വേണ്ടെന്നാണ് തീരുമാനം. 3000 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ പ്രതികളെ കൃത്യമായി തിരിച്ചറിഞ്ഞ ശേഷം അറസ്റ്റിലേക്ക് കടന്നാല്‍ മതിയെന്നാണ് പൊലീസ് തീരുമാനം. പ്രതികളെ തിരിച്ചറിയാന്‍ ദൃശ്യങ്ങള്‍ ശേഖരിക്കുകയാണ് പൊലീസ്.

ഗുജറാത്തില്‍ വിമതർ ബിജെപിക്ക് പണികൊടുത്തു തുടങ്ങി: ഒരു നഗരസഭയും പഞ്ചായത്തും നഷ്ടമാവുംഗുജറാത്തില്‍ വിമതർ ബിജെപിക്ക് പണികൊടുത്തു തുടങ്ങി: ഒരു നഗരസഭയും പഞ്ചായത്തും നഷ്ടമാവും

അതേസമയം, സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വകക്ഷി യോഗം സംഘടിപ്പിച്ചിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതി തടസപ്പെടുത്തരുതെന്നും കഴിഞ്ഞ ദിവസമുണ്ടായ അക്രമങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സര്‍വകക്ഷി - സമാധാന യോഗത്തില്‍ ധാരണയായതായി മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ ക്രമസമാധാന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി വിളിച്ച യോഗത്തില്‍, വിഴിഞ്ഞം സമര സമിതി ഒഴികെയുള്ള, രാഷ്ട്രീയ സാമുദായിക സംഘടനകള്‍ പദ്ധതി നിറുത്തിവക്കരുതെന്ന് ആവശ്യപ്പെട്ടു.

പൊലീസും സര്‍ക്കാരും ആത്മസംയമനം പാലിച്ചത് കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിഴിഞ്ഞത്ത് വലിയ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായത്. സാമുദായിക ഐക്യം തകര്‍ക്കുന്ന രീതിയില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തരുത്. വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും സമാധാനന്തരീക്ഷം നിലനിറുത്താന്‍ എല്ലാവരും സഹകരിക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത 24 സംഘടനകളുടെ പ്രതിനിധികളും ആവശ്യപ്പെട്ടു. സമരക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ ഇനിയും ചര്‍ച്ചകള്‍ നടത്തുമെന്നും യോഗ ശേഷം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതായി അമേരിക്ക; ജാഗ്രതാ നിര്‍ദേശംലോകത്തിലെ ഏറ്റവും വലിയ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതായി അമേരിക്ക; ജാഗ്രതാ നിര്‍ദേശം

വിഴിഞ്ഞത്തുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നിക്ഷ്പക്ഷവും നീതിപൂര്‍വവുമായ നിയമനടപടികളുമായി പൊലീസ് മുന്നോട്ടുപോകും. ഇനിയും അക്രമം വ്യാപിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ട്. സാമുദായിക ഐക്യം തകര്‍ക്കുന്ന രീതിയില്‍ നവമാധ്യമങ്ങളിലൂടെയും മറ്റും വ്യാജപ്രചാരണങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. വിഴിഞ്ഞം പദ്ധതിയെ തടസപ്പെടുത്തുന്നത് നാടിന്റെ ഐക്യത്തിന് തടസം നില്‍ക്കുന്നവരാണെന്ന് യോഗത്തില്‍ സംസാരിച്ച വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പറഞ്ഞു.

വിഴിഞ്ഞത്ത് സമാധാനം സംരക്ഷിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. വിഴിഞ്ഞം സമര സമിതിയുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ആറുതവണയിലേറെ ചര്‍ച്ചകള്‍ നടത്തി. ഇനിയും ആവശ്യമെങ്കില്‍ സമരക്കാരെ കേള്‍ക്കാന്‍ തയ്യാറാണ്. വിഴിഞ്ഞം പദ്ധതി നിറുത്തിവക്കാന്‍ കഴിയില്ല. ജനങ്ങളുടെ സൈ്വര ജീവിതത്തെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും എല്ലാവരും പിന്‍മാറണമെന്ന് യോഗത്തില്‍ ധാരണയായതായും മന്ത്രി പറഞ്ഞു.

എം.വിന്‍സെന്റ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാര്‍, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാജു, കൗണ്‍സിലര്‍മാര്‍ , ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, സിറ്റി പോലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍, സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, എ.ഡി.എം ജെ.അനില്‍ ജോസ്, വിവിധ രാഷ്ട്രീയ - സാമുദായിക സംഘടനകളിലെ പ്രതിനിധികള്‍, വിഴിഞ്ഞം സമര സമിതി നേതാക്കള്‍ തുടങ്ങിയവരും പങ്കെടുത്തു.

English summary
Vizhinjam port Protest: Range DIG R. Nishanthini was appointed as a special police officer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X