കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദാനി കേരളത്തെ പറ്റിച്ചോ... വിഴിഞ്ഞം വിട്ട് കുളച്ചലിലേയ്ക്ക്?

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതി എന്നാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയെ വിശേഷിപ്പിച്ചിരുന്നത്. വിഴിഞ്ഞം പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതടക്കമുള്ള കാര്യങ്ങള്‍ ആയിരുന്നു യുഡിഎഫ് തിരഞ്ഞെടുപ്പില്‍ മുന്നോട്ട് വച്ചതും.

എന്നാല്‍ വിഴിഞ്ഞം പദ്ധതി തുടക്കത്തിലേ പാളിയോ എന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയങ്ങള്‍. വിഴിഞ്ഞത്തിനേക്കാള്‍ വന്‍ പദ്ധതിയായ കുളച്ചല്‍ തുറമുഖ പദ്ധതിയിലേയ്ക്കാണ് അദാനിയുടെ നോട്ടം എന്നാണ് മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Vizhinjam Port

വിഴിഞ്ഞം പദ്ധതി ഏറ്റെടുത്തത് ഗൗദം അദാനിയുടെ നേതൃത്വത്തിലുള്ളഅദാനി പോര്‍ട്‌സ് ആയിരുന്നു. അദാനി പോര്‍ട്‌സിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെല്ലാം തന്നെ തിരുവനന്തപുരം വിട്ടു എന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്.

6,595 കോടി രൂപയുടെ വിഴിഞ്ഞം പദ്ധതിയെ സംബന്ധിച്ച് നോക്കുമ്പോള്‍ 36,000 കോടി രൂപയുടെ കുളച്ചല്‍ പദ്ധതിയാണ് അദാനിയെ സംബന്ധിച്ച് വന്‍ ലാഭം. തമിഴ്‌നാട്ടിലെ കുളച്ചല്‍ തുറമുഖ പദ്ധതി അദാനിയ്ക്ക് കിട്ടുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞ രീതിയിലാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

കുളച്ചല്‍ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ അത് വിഴിഞ്ഞത്തെ ബാധിയ്ക്കുമെന്ന് നേരത്തേ തന്നെ പലരും ആക്ഷേപം ഉന്നയിച്ചിരുന്നതാണ്. വിഴിഞ്ഞം അദാനി ഏറ്റെടുത്തതിന് പിന്നില്‍ ചില രാഷ്ട്രീയ താത്പര്യങ്ങള്‍ ഉണ്ടെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

English summary
Adani ports leaving behind Vizhinjam Sea Port for Kulachal Port Project?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X