കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദാചാര ബോധം കൂടിയവര്‍ ഇങ്ങോട്ട് വരരുത്, പ്ലീസ്!! സാനുവിനും പറയാനുണ്ട് ചിലത്

സദാചാരവാദികളുടെ സംഘടനയാവാന്‍ എസ്എഫ്‌ഐക്ക് കഴിയില്ലെന്ന് സാനു കുറിപ്പില്‍ വ്യക്തമാക്കുന്നു. സാദാചാര ബോധവും വച്ചു കൊണ്ട് ആരും സംഘടനയിലേക്ക് വരേണ്ടതില്ലെന്നും സാനു പറയുന്നു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം നാടകം കാണാനെത്തിയ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ നിലപാട് വ്യക്തമാക്കി എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനു. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് സാനു ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തില്‍ ജനരോഷം എതിരായതോടെയാണ് നിലപാടറിയിച്ച് സാനു രംഗത്തെത്തിയിരിക്കുന്നത്.

സദാചാരവാദികളുടെ സംഘടനയാവാന്‍ എസ്എഫ്‌ഐക്ക് കഴിയില്ലെന്ന് സാനു കുറിപ്പില്‍ വ്യക്തമാക്കുന്നു. സാദാചാര ബോധവും വച്ചു കൊണ്ട് ആരും സംഘടനയിലേക്ക് വരേണ്ടതില്ലെന്നും സാനു പറയുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവം എസ്എഫ്‌ഐ പരിശോധിക്കുമെന്നും എസ്എഫ്‌ഐയില്‍ അംഗമായ ആരുടെയെങ്കിലും ഭാഗത്താണു തെറ്റെങ്കില്‍ നടപടി എടുക്കുമെന്നും സാനു പറയുന്നു.

 എല്ലാ വിഭാഗക്കാരും

എല്ലാ വിഭാഗക്കാരും

സമൂഹത്തിന്റെ നാനാതുറകളെ പ്രതിനിധാനം ചെയ്യുന്ന ബഹുജന വിദ്യാര്‍ഥി പ്രസ്ഥാനമാണ് എസ്എഫ്‌ഐ എന്ന് സാനു പോസ്റ്റില്‍ വ്യക്തമാക്കുന്നു. അതിനാല്‍ പൊതുബോധത്തിന്റെ ഭാഗമായി നില്‍ക്കുന്ന ആളുകള്‍ ഈ സംഘടനയിലുണ്ടാകാമെന്നും സാനു. ഇത്തരക്കാരെ രാഷ്ട്രീയവത്കരിക്കുകയും പൊതുബോധത്തിന്റെ ജീര്‍ണതകളില്‍ നിന്ന് മാറ്റി നിര്‍ത്തുകയുമെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഇതുവരെ എസ്എഫ് ചെയ്തിരുന്നതെന്നും സാനു. എന്നാല്‍ ഇതില്‍ പൂര്‍ണമായി വിജയിച്ചുവെന്ന് അവകാശപ്പെടുന്നില്ലെന്നും അദ്ദേഹം പറയുന്നു. സ്വന്തം കോളേജിലെത്തി ഷൈന്‍ ചെയ്യുന്ന എതിരാളിയെ അടിച്ചോടിക്കുന്ന വീരനായകന്മാരുടെ കഥ പറയുന്ന ഒട്ടനവധി സിനിമകള്‍ മലയാളത്തിലുണ്ടെന്നും അതൊന്നും എസ്എഫ്‌ഐയുടെ നയമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു.

 തെററുകള്‍ തിരുത്തുന്നതാണ് സമീപനം

തെററുകള്‍ തിരുത്തുന്നതാണ് സമീപനം

മനുഷ്യരുടെ സംഘടനയാണ് എസ്എഫ്‌ഐ എന്ന് സാനു പറയുന്നു. സ്വാഭാവികമായി മനുഷ്യര്‍ക്ക് തെറ്റുപറ്റാമെന്നും സാനു. സമൂഹത്തില്‍ എപ്പോഴും ഇടപെട്ടുകൊണ്ടിരിക്കുന്നവരാണ് തങ്ങളെന്നും നിഷ്‌ക്രിയരായി ഇരിക്കാന്‍ തങ്ങള്‍ക്ക് ആകില്ലെന്നും സാനു വ്യക്്തമാക്കുന്നു. തെറ്റുകളെ ന്യായീകരിച്ച് മുന്നോട്ടുപോവുകയല്ല, ആ തെറ്റുകളെ തിരുത്തുന്നതിനാവശ്യമായ നിലപാടുകള്‍ സ്വീകരിക്കുക എന്നതാണ് എക്കാലത്തും എസ്എഫ്‌ഐയുടെ സമീപനമെന്നും സാനു. യൂണിവേഴ്‌സിററി വിഷയത്തിലും ഈ നടപടി തന്നെയായിരിക്കുമെന്നും സാനു. അവിടെ സംഭവിച്ചത് എസ്എഫ്‌ഐ പരിശോധിക്കുമെന്നും എസ്എഫ്‌ഐയുടെ അംഗമായിട്ടുള്ള ആരുടെയെങ്കിലും ഭാഗത്താണ് തെറ്റെങ്കില്‍ കൃത്യമായി നടപടി സ്വീകരിക്കുമെന്നും സാനു.

 വിമര്‍ശനങ്ങളെ സ്വീകരിക്കും

വിമര്‍ശനങ്ങളെ സ്വീകരിക്കും

യൂണിവേഴ്‌സിറ്റി കോളേജ് പോലെ കേരളത്തിലെ ചില കോളേജുകളുടെ പേര് മാത്രമെടുത്തും അവിടെ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളെടുത്തും എസ്എഫ്‌ഐയെ കരിവാരി തേയ്ക്കാന്‍ ശ്രമിക്കേണ്ടെന്ന് സാനു പറയുന്നു. വിമര്‍ശനങ്ങളില്‍ അസഹിഷഅണുത ഇല്ലെന്നും വിമര്‍ശനങ്ങനെ തുറന്ന മനസോടെ സ്വീകരിക്കുമെന്നും സാനു പറയുന്നു. വിമര്‍ശനങ്ങളില ടെയും സ്വയം വിമര്‍ശനങ്ങളിലൂടെയും ആത്മപരിശോധന നടത്തി നവീകരിക്കപ്പെടുന്നവരാണ് എസ്എഫ്‌ഐ എന്നും സാനു.

 ആത്മവിശ്വാസം നല്‍കുന്നു

ആത്മവിശ്വാസം നല്‍കുന്നു

എസ്എഫ്‌ഐ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തുന്നതെങ്കില്‍ പാര്‍ട്ടി തളര്‍ന്ന് പോകില്ലെന്ന് സാനു വ്യക്തമാക്കുന്നു. ആക്രമണങ്ങള്‍ നേരിട്ട് തന്നെയാണ് കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ഥി പ്രസ്താനമായി വളര്‍ന്നതെന്നും സാനു. ഇത്തരം ആക്രമണങ്ങള്‍ തങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്നും സാനു. അതുകൊണ്ട് എബിവിപിയും ആര്‍എസ്എസും കെഎസ യുവും എംഎസ്എഫും എഐഎസ്എഫും എല്ലാവരും ഒന്നിച്ച് ആക്രമിച്ച് കൊണ്ടേയിരിക്കണമെന്നും സാനു വ്യക്തമാക്കുന്നു.

പുറത്താക്കും

ഒരുകാലത്തും എസ്എഫ്‌ഐ സദാചാരവാദികളുടെ സംഘടനയല്ലെന്ന് സാനു. എസ്എഫ്‌ഐക്ക് സദാചാരവാദികളുടെ സംഘടന ആകാനും സാധിക്കില്ലെന്നും സാനു പറയുന്നു. അത്തരത്തില്‍ സദാചാരബോധവുമായി ആരെങ്കിലും സംഘഘടനയ്ക്കുള്ളില്‍ ഉണ്ടെങ്കില്‍ പുറത്തു പോകണമെന്നും അല്ലെങ്കില്‍ പുറത്താക്കേണ്ടി വരുമെന്നും സാനു മുന്നറിയിപ്പ് നല്‍കുന്നു.

English summary
vp sanu against sfi moral policing in university college. vp sanu facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X