അറിഞ്ഞോ... വിഎസ് ഇപ്പോഴും സിപിഎം തന്നെ!
തിരുവനന്തപുരം: പാര്‍ട്ടി നേതൃത്വത്തോട് പിണങ്ങി സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോന്നെങ്കിലും വിഎസ് അച്യുതാനന്ദന്‍ ഇപ്പോഴും അടിയുറച്ച സിപിഎം നേതാവ് തന്നെ. ആലപ്പുഴയിലെ സമ്മേളന വേദിയില്‍ നിന്ന് ഇറങ്ങിപ്പോന്നതിന് ശേഷം വിഎസ് ആദ്യമായി പാര്‍ട്ടി വേണ്ടി രംഗത്തെത്തി.
കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ സിപിഎം പ്രവര്‍ത്തനെ വെട്ടിക്കൊന്ന സംഭവത്തിലാണ് വിഎസിന്റെ പ്രതികരണം. കേസിലെ പ്രതികളായ ആര്‍എസ്എസ്സുകാരെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് വിഎസ് പത്രക്കുറിപ്പ് പുറത്തിറക്കിയത്.

പാര്‍ട്ടി നേതൃത്വവുമായി പിണങ്ങി ഇറങ്ങിയ വിഎസ്, താന്‍ ഇറങ്ങിപ്പോരാനുള്ള കാരണം വ്യക്തമാക്കി പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. എന്നാല്‍ അതിന്‌ശേഷം പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഒന്നും വിഎസ് പറഞ്ഞിരുന്നില്ല. പാര്‍ട്ടി നേതാക്കള്‍ വിഎസിനെ സന്ദര്‍ശിച്ചിട്ടും ഇല്ല.
മോദി ഭരണത്തിന്റെ തണലിലാണ് ആര്‍എസ്എസ് അക്രമരാഷ്ട്രീയത്തിന് വീണ്ടും തുടക്കം കുറിച്ചിരിക്കുന്നതെന്ന് വിഎസ് ആരോപിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ബിജെപി-ആര്‍എസ്എസ് സംഘത്തോട് മൃദുസമീപനമാണ് സ്വീകരിക്കുന്നത്. ഇതവസാനിപ്പിച്ച് കൊലയാളികളെ പിടികൂടണം എന്നും വിഎസ് ആവശ്യപ്പെട്ടു.
സിപിഎം പ്രവര്‍ത്തകനായ ചിറ്റാരിപ്പറമ്പില്‍ പ്രേമനാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications