അഹമ്മദ് സാഹിബും അഹമ്മദ് പട്ടേലും തമ്മിലെന്ത്? വിടി ബല്‍റാം പറയുന്നു, ഇത് പ്രതിരോധമാണ്

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കോഴിക്കോട്: മുസ്ലിം ലീഗ് മുന്‍ ദേശീയ അധ്യക്ഷനാണ് അഹമ്മദ് സാഹിബ്. അദ്ദേഹത്തിന്റെ വിയോഗം ഏറെ ചര്‍ച്ചയായിരുന്നു. പാര്‍ലമെന്റ് ഹാളില്‍ കുഴഞ്ഞുവീണ അഹമ്മദ് സാഹിബിനെ വേഗത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹം ഈ ലോകം വെടിഞ്ഞു.

പക്ഷേ ഇതിനിടയില്‍ സംഭവിച്ച ചില കാര്യങ്ങളാണ് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം വിശദീകരിക്കുന്നത്. അഹമ്മദ് സാഹിബ് വിടപറഞ്ഞിട്ട് മാസങ്ങളായി. ഇപ്പോള്‍ എന്തിന് ഈ വിഷയം എംഎല്‍എ ചൂണ്ടിക്കാട്ടുന്നുവെന്ന ചോദ്യം അപ്രസക്തമാണ്. ഗുജറാത്തില്‍ ബിജെപി നേതാക്കള്‍ നടത്തിയ ചില നീക്കങ്ങളും അഹ്മദ് സാഹിബിന്റെ മരണവും കോണ്‍ഗ്രസിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടുകയാണ് എംഎല്‍എ.

27

അഹമ്മദ് സാഹിബിന്റെ വിയോഗ വേളയില്‍ ആശുപത്രിയില്‍ ചില അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഇതുസംബന്ധിച്ച് നിരവധി വാര്‍ത്തകളും പരന്നു. എന്നാല്‍ രാം മനോഹര്‍ ലോഹ്യ ആശുപത്രി അധികൃതര്‍ എല്ലാം നിഷേധിച്ചു.

ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ പ്രവര്‍ത്തനമാണ് അവിടെ കണ്ടതെന്ന് വിടി ബല്‍റാം പറയുന്നു. അന്ന് അഹമ്മദ് സാഹിബിന്റെ മൃതദേഹത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ അര്‍ധരാത്രി കാവല്‍ നിന്നത് ഫാഷിസ്റ്റ് ഭരണകൂടത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായിരുന്നു.

ഈ പ്രതിരോധത്തിന് മുന്നില്‍ നിന്നത് കോണ്‍ഗ്രസും സോണിയാ ഗാന്ധിയുമായിരുന്നു. ഇപ്പോള്‍ സമാനമായ രീതിയില്‍ ജനാധിപത്യ സംരക്ഷത്തിനും കാവല്‍ നില്‍ക്കുന്നത് കോണ്‍ഗ്രസാണെന്ന് പറയുകയാണ് ബല്‍റാം.

ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അഹ്മദ് പട്ടേലിന് അര്‍ഹതപ്പെട്ട വിജയം അംഗീകരിച്ച് കിട്ടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ നിന്നതും ഫാഷിസ്റ്റ് ഭരണകൂടത്തെ പരാജയപ്പെടുത്തിയതും കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്നും വിടി ബല്‍റാം പറയുന്നു.

പോരായ്മകളും ബലഹീനതകളും ഒരുപാടുണ്ട് കോണ്‍ഗ്രസിന്. എങ്കിലും കോണ്‍ഗ്രസ് ശക്തിപ്പെടണം. അത് ഇന്ത്യയുടെ ആവശ്യമാണെന്നും ബല്‍റാം പറയുന്നു.

രാജ്യസഭാ തെരഞ്ഞെടുപ്പ്: ബല്‍റാമിന്റെ പോസ്റ്റ് തിരിഞ്ഞുകുത്തുന്നു | Oneindia Malayalam

കുറ്റപ്പെടുത്തുന്നവരും പരിഹസിക്കുന്നവരും ഉള്ളിലുള്ള കോണ്‍ഗ്രസ് വിരുദ്ധത മറച്ചുപിടിക്കാന്‍ ഉപദേശങ്ങളുമായി എത്തുന്നവരും അവരുടെ പണി ചെയ്തുകൊള്ളട്ടെ. നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്, ഈ നാടിന് വേണ്ടി എന്നുപറഞ്ഞാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

English summary
VT Balram MLA Facebook post against BJP
Please Wait while comments are loading...