കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇനി ഞാനാണോ ചിറ്റപ്പന്‍'... ? ബല്‍റാം വീണ്ടും ഫേസ്ബുക്കില്‍... കിട്ടിയത് മതിയായില്ലേ!!!

  • By Desk
Google Oneindia Malayalam News

തൃത്താല: 'ഫസ്റ്റ് വിക്കറ്റ് വീണോ' എന്ന് ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇട്ട തൃത്താല എംഎല്‍എ വിടി ബല്‍റാമിന് പിന്നീട് കിട്ടിയത് പൊങ്കാലയായിരുന്നു. ബന്ധു നിയമന വിവാദത്തില്‍ ഇപി ജയരാജന്‍ രാജി വയ്ക്കുന്നതിന്റെ തൊട്ട് തലേന്നായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്.

അടുത്ത ദിവസം തന്നെ ഇപി ജയരാജന്‍ രാജി വക്കുകയും ചെയ്തു. അതിന് ശേഷം ബല്‍റാമിന് നല്ല ട്രോള്‍ പൊങ്കാലയും കിട്ടി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതികളോടും സ്വജന പക്ഷപാതങ്ങളോടും ഒന്നും ഒരുവാക്ക് കൊണ്ടും പോലും പ്രതികരിക്കാതിരുന്ന ആളായിരുന്നല്ലോ ബല്‍റാം. നല്ല പൊങ്കാല കിട്ടിയതിന് ശേഷം ബല്‍റാം വീണ്ടും ഫേസ്ബുക്കില്‍ എത്തി

പൊങ്കാല കണ്ടിട്ടാണെന്ന് തോന്നു, ബല്‍റാമിന് ഇപ്പോള്‍ ഒരു സംശയം... താന്‍ ആണോ ചിറ്റപ്പന്‍ എന്ന്!!!

കണ്‍ഫ്യൂഷന്‍

കണ്‍ഫ്യൂഷന്‍

എനിക്ക് ആകപ്പാടെ ഒരു കണ്‍ഫ്യൂഷന്‍!- എന്ന് പറഞ്ഞുകൊണ്ടാണ് ബല്‍റാം പോസ്റ്റ് തുടങ്ങുന്നത്. ഇനി തന്നെയാണോ രാജിവപ്പിച്ച് പുറത്താക്കിയത് എന്നാണ് ഒരു കണ്‍ഫ്യൂഷന്‍.

ചിറ്റപ്പന്‍

ചിറ്റപ്പന്‍

ബല്‍റാമിന്റെ അടുത്ത കണ്‍ഫ്യൂഷന്‍ ഇതാണ്- ഇനി താനാണോ ആ ചിറ്റപ്പന്‍ എന്ന്. പൊങ്കാല കിട്ടിയതിന്റെ കാരണം ഇതുവരെ ബല്‍റാമിന് മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു.

കൈയ്യോടെ പിടിച്ചത്

കൈയ്യോടെ പിടിച്ചത്

തന്റെ ബന്ധുക്കളെയാണോ കണ്ണില്‍ കണ്ടിടത്തൊക്കെ പ്രതിഷ്ഠിച്ചത്? തന്നെയാണോ കൈയ്യോടെ പിടികൂടിയത്? ബല്‍റാമിന്റെ കണ്‍ഫ്യൂഷന്‍ തീരുന്നില്ല.

പൊങ്കാലയും തെറിവിളിയും

പൊങ്കാലയും തെറിവിളിയും

സൈബര്‍ സിപിഎമ്മുകാരിടെ പൊങ്കാലയും തെറിവിളിയും ഉപന്യാസങ്ങളും നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തകരുടെ ഉപദേശങ്ങളും ഒക്കെ കണ്ടപ്പോള്‍ തോന്നിയ സംശയങ്ങളാണത്രെ ഇതെല്ലാം!!!

ഇതാണ് അത്

ഇതാണ് ബല്‍റാം ഏറ്റവും ഒടുവില്‍ വലിയ 'കണ്‍ഫ്യൂഷനോടെ' ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

നില്‍ക്കക്കള്ളിയില്ലാതെ

നില്‍ക്കക്കള്ളിയില്ലാതെ

'ഫസ്റ്റ് വിക്കറ്റിന് ' ശേഷം, ജയരാജന്‍ രാജിവച്ചതിന് ശേഷം ബല്‍റാം ഒരു ദീര്‍ഘമായ കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. നില്‍ക്കക്കള്ളിയില്ലാതെ അപമാനിതനായാണ് ജയരാജന്‍ രാജിവച്ചത്.ഇക്കാര്യത്തില്‍ ജയരാജനോ മുഖ്യമന്ത്രിയ്‌ക്കോ സിപിഎമ്മിനോ അഭിമാനിക്കത്തതായി ഒന്നും ഇല്ലെന്നാണ് ബല്‍റാമിന്റെ അഭിപ്രായം.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഉയര്‍ന്നുവന്ന അഴിമതി ആരോപങ്ങളെല്ലാം അന്വേഷണത്തിന് മുമ്പേ തെളിവില്ലെന്ന് പറഞ്ഞ് തള്ളുകയല്ലേ ചെയ്തിരുന്നത് എന്നാണ് ബല്‍റാമിനോട് സോഷ്യല്‍ മീഡിയ ചോദിക്കുന്ന മറുചോദ്യം. അതിനാണെങ്കില്‍ കൃത്യമായ മറുപടിയും ഇല്ല.

സോളാര്‍ കേസ്

സോളാര്‍ കേസ്

സോളാര്‍ കേസില്‍ വലിയ വെളിപ്പെടുത്തലുകളും കേട്ടാലറക്കുന്ന ആരോപണങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉയര്‍ന്നപ്പോള്‍ ബല്‍റാം നിശബ്ദനായി ഇരിക്കുകയായിരുന്നില്ലേ എന്നും ചോദിക്കുന്നവരുണ്ട്. ഒടുവില്‍ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ പോലും അത്തരം ആരോപണങ്ങള്‍ ഉയര്‍ന്നല്ലോ.

English summary
VT Balram's Facebook post mocking troll and criticism against him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X