Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗ് ഇപ്പോഴും തങ്ങള്‍ ആ​ന​പ്പു​റ​ത്താ​ണെ​ന്ന മി​ഥ്യാ​ധാ​ര​ണ​യി​ൽ വീ​ര​സ്യം പ​റ​യു​കയാണ്: ഐഎന്‍എല്‍

കോഴിക്കോട്: വഖഫ് ബോർഡുകള്‍ നിയമനം പി എസ് സിക്ക് വിട്ട് നിയമ ഭേദഗതി സർക്കാർ റദ്ദാക്കിയതിന് പിന്നാലെ മുസ്ലിം ലീഗ് നടത്തുന്ന അവകാശ വാദങ്ങള്‍ പരിഹാസമാണെന്ന് ഐ എന്‍ എല്‍ നേതാവ് കാസിം ഇരിക്കൂർ.

ഭേ​ദ​ഗ​തി സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി​യ​ത് ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ വി​ജ​യ​മാ​യി കൊ​ണ്ടാ​ടു​ന്ന മു​സ്​​ലിം ലീ​ഗി​നോ​ട് സ​ഹ​ത​പി​ക്കു​ക​യേ നി​ർ​വാ​ഹ​മു​ള്ളു​വെ​ന്നാണ് ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെടുന്നത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം അറിയാതെയാണീ പിത്തലാട്ടമെന്നും അദ്ദേഹം പരിഹസിക്കുന്നു.

സമുദായത്തിന്റെ മൊത്തം കുത്തക തങ്ങള്‍ക്കാണെന്ന് മുസ്ലീം

സമുദായത്തിന്റെ മൊത്തം കുത്തക തങ്ങള്‍ക്കാണെന്ന് മുസ്ലീം ലീഗ് അവകാശപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ​​​മുസ്ലിം​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ത​ങ്ങ​ളു​ടേ​താ​ണ് അ​ന്തി​മ വാ​ക്കെ​ന്നും പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട ഒ​രു കാ​ല​ഘ​ട്ട​മു​ണ്ടാ​യി​രു​ന്നു. ആ കാലത്തൊക്കെ മുസ്ലിം മത-സാസ്കാരിക സംഘടനകള്‍ എന്തൊക്കെ പ്രശ്നങ്ങള്‍ വരുമ്പോള്‍ ലീഗിലേക്കായിരുന്നു ഉറ്റു നോക്കിയിരുന്നത്. എന്നാല്‍ ഇന്ന് ആ സ്ഥിതിയാകെ മാറി. പക്ഷെ അത് ലീഗ് നേതൃത്വത്തിന് ഇതുവരെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ലെന്നും കാസിം ഇരിക്കൂർ അഭിപ്രായപ്പെടുന്നു.

ഇത് ഡെയിഞ്ചർ ഡെയ്സിയുടെ ഓണം സ്പെഷ്യല്‍ ചിത്രങ്ങള്‍: കൂട്ടിന് റിയാസും, വൈറല്‍ ചിത്രങ്ങള്‍

ന്യൂനപക്ഷ സംഘടനകളെല്ലാം തന്നെ

ന്യൂനപക്ഷ സംഘടനകളെല്ലാം തന്നെ സംസ്ഥാന സർക്കാറിലും ഇടതുമുന്നണിയിലും വിശ്വാസം അർപ്പിച്ചു. അവർക്ക് സ്വതന്ത്രവും നീതിയുക്തവുമായ തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോവാന്‍ പ്രാപ്തമാണെന്ന് തെളിയിക്കുന്നതായിരുന്നു വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ അവർ സ്വീകരിച്ച നിലപാട്. ഈ വിഷയത്തില്‍ മു​സ്​​ലിം സ​മൂ​ഹ​ത്തി​ലെ പ്ര​ബ​ല​മാ​യ ഇ​രു​സ​മ​സ്​​ത​യും മു​ജാ​ഹി​ദ് വി​ഭാ​ഗ​വു​മെ​ല്ലാം ലീഗിന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ​നി​ന്ന് കു​ത​റി മാ​റി സർക്കാറുമായി നേരിട്ടും മറ്റ് രാഷ്ട്രീയ പാർട്ടികളുമായി നേരിട്ടും ചർച്ച നടത്തിയെന്നും കാസിം ഇരിക്കൂർ ചൂണ്ടിക്കാട്ടുന്നു.

13300 കോടിയുടെ ആസ്തിയുള്ള പ്രസാദ് മുതല്‍ സിന്ധ്യവരെ: ഇന്ത്യയിലെ കോടീശ്വരന്മാരായ രാഷ്ട്രീയക്കാർ

മുസ്ലീം സംഘടനകള്‍ സ്വീകരിക്കുന്ന പോസിറ്റിവായ ഈ

മുസ്ലീം സംഘടനകള്‍ സ്വീകരിക്കുന്ന പോസിറ്റിവായ ഈ നിലപാട് പുതിയ രാഷ്ട്രീയ ഗതിമാറ്റത്തിന്റെ സൂചനയാണ്. എന്നാല്‍ മുസ്ലീം ലീഗ് നേതൃത്വം ഇക്കാര്യം മനസ്സിലാക്കുന്നില്ല. ഇപ്പോഴും തങ്ങളാണ് ആനുപ്പുറത്തെന്ന മി​ഥ്യാ​ധാ​ര​ണ​യി​ൽ വീ​ര​സ്യം പ​റ​യു​ന്ന​ത് ആ ​പാ​ർ​ട്ടി​യെ സ​മൂ​ഹ​മ​ധ്യെ പ​രി​ഹാ​സ്യ​മാ​ക്കു​ന്നു​ണ്ടെ​ന്നും ഐ എന്‍ എല്‍ ജനറല്‍ സെക്രട്ടറി കാ​സിം ഇ​രി​ക്കൂ​ർ പ്ര​സ്​​താ​വ​ന​യി​ലൂടെ വ്യക്തമാക്കുന്നു.

അതേസമയം, വഖഫ് വിഷയത്തില്‍ മുസ്ലീം ലീഗിനെ

അതേസമയം, വഖഫ് വിഷയത്തില്‍ മുസ്ലീം ലീഗിനെ ഗൌനിക്കില്ലെന്ന് പറഞ്ഞവർക്ക് ഒടുവില്‍ ഗൌനിക്കേണ്ടി വന്നുവെന്നായിരുന്നു വഖഫ് നിയമനങ്ങൾ പി എസ്‍ സിക്ക് വിടാൻ ഉള്ള ബില്‍ റദ്ദാക്കിയതിന് പിന്നാലെ ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം അഭിപ്രായപ്പെട്ടത്.

വഖഫ് നിയമം നിയമസഭയില്‍ തന്നെ പിന്‍വലിപ്പിക്കും

''വഖഫ് നിയമം നിയമസഭയില്‍ തന്നെ പിന്‍വലിപ്പിക്കും, അത് വരെ സമരരംഗത്ത് ഉണ്ടാകുമെന്ന'' പ്രഖ്യാപനവുമായാണ് കോഴിക്കോട്ടെ വഖഫ് സംരക്ഷണ റാലി പര്യവസാനിപ്പിച്ചത്. റാലിയുടെ പിറ്റേദിവസം ''ലീഗിനെ ആര് ഗൗനിക്കുന്നു, ചെയ്യാന്‍ പറ്റുന്നത് ചെയ്യ്'' എന്ന് വെല്ലുവിളിച്ചവര്‍ ഇന്ന് ആ നിയമം കേരള നിയമസഭയില്‍ തന്നെ പിന്‍വലിച്ചിരിക്കുകയാണ്. അവകാശ ലംഘനത്തിനും അനീതിക്കും അധര്‍മ്മത്തിനുമെതിരെ സന്ധിയാവാതെ സമരരംഗത്ത് ഇനിയും മുസ്ലീം ലീഗുണ്ടാവും. ഗൗനിക്കില്ലെന്ന് വീരവാദം പറഞ്ഞവര്‍ക്ക് ഗൗനിക്കേണ്ടിയും തിരുത്തില്ലെന്ന് പറഞ്ഞവര്‍ക്ക് തിരുത്തേണ്ടിയും വന്നുവെന്നും പിഎംഎ സലാം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+