കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ച അംഗണ്‍വാടിക്ക് സ്വന്തംസ്ഥലത്ത് ഹൈടെക് കെട്ടിടം നിര്‍മിച്ചു നല്‍കി

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ച അംഗണ്‍വാടിക്ക് സ്വന്തംസ്ഥലംവിട്ടുനല്‍കി ഹൈടെക് കെട്ടിടം നിര്‍മിച്ചു നല്‍കി വാര്‍ഡംഗത്തിന്റെ മാതൃക. വേങ്ങര പറപ്പൂര്‍ ഗ്രാമ പഞ്ചായത്തിലെ 6 ാം വാര്‍ഡ് അംഗം ഇരിങ്ങല്ലൂരിലെ അമ്പലവന്‍ പൊയ്കയില്‍ ഹമീദാണ് മാതൃക കാട്ടിയ ജന പ്രതിനിതി.

ഇതുവരെ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതിരുന്ന ഇരിങ്ങല്ലൂര് തോണിക്കടവ് കട്ടക്കല്‍ 79-ാം നമ്പര്‍ അംഗനവാടിയാണ് ഇനി മാതൃകാ സൗകര്യങ്ങളോടെ കുരുന്നുകള്‍ക്ക് തണലേകുക. 2007 ലാണ് ഈ അംഗനവാടി അനുവദിച്ചത്. മുപ്പതോളം കുട്ടികള്‍ ഇവിടെ പഠനം നടത്തുന്നുണ്ട്. ഇതെ വരെ വാടക കെട്ടിടത്തില്‍ പരിമിതമായ സ്ഥലത്താണ് കുരുന്നുകള്‍ പഠനം നടത്തിയത്. ഇത് കണ്ടറിഞാണ് വാര്‍ഡ് അംഗം ഹമീദ് റോഡരികിലുള്ള തന്റെ രണ്ട് സെന്റ് സ്ഥലം അംഗനവാടിക്കായി നീക്കി വെച്ചത്. ഈ സ്ഥലത്ത് സ്വന്തം പണം മുടക്കിതന്നെ സൗകര്യ പ്രഥമായ കെട്ടിടം പണിത് നല്‍കാനും ഹമീദ് നിശ്ചയിച്ചു.

പണി തീര്‍ത്തതാവട്ടെ മറ്റെങ്ങും കാണാത്ത ഹൈടെക് സൗകര്യമുള്ള അംഗനവാടിയും. ക്ലാസ് മുറി, അടുക്കള, സ്റ്റോര്‍ മുറി, ടോയ്‌ലറ്റ്, കുളി മുറി തുടങ്ങിയവയെല്ലാം മികച്ച സൗകര്യത്തോടെ തന്നെ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. വെട്രിഫൈഡ് ടൈല്‍ പാകിയ തറയും ഇന്റര്‍ ലോക് പാകിയ മുറ്റവുമാണ് ഈ കോണ്‍ക്രീറ്റ് കെട്ടിടത്തിന് സ്ഥാപിച്ചിട്ടുള്ളത്. ക്ലാസ് മുറിയിലാവട്ടെ എയര്‍ കണ്ടീഷനും പ്രൊജക്റ്ററുമെല്ലാം സ്ഥാപിച്ചിട്ടുണ്ട്. ക്ലാസ് മുറിയുടെയും പുറം മതിലുകളുടെയും ചുമരുകള്‍ കുട്ടികളെ ആകര്‍ഷിക്കുന്ന കുട്ടി കഥാ പാത്രങ്ങളുടെ ചിത്രങ്ങള്‍ വരച്ചും വര്‍ണ്ണാഭമാക്കിയിട്ടുണ്ട്. സമീപത്തുള്ള കലാകാരനായ കെ എം പവിത്രനാണ് ചുമര്‍ ചിത്രങ്ങള്‍ വരച്ചത്. പന്ത്രണ്ട് ലക്ഷം രൂപയോളമാണ് ഇതിനായ് ചിലവഴിച്ചത്.

anganavadi

സ്വന്തം സ്ഥലത്ത് നിര്‍മ്മിച്ച് നല്‍കിയ അംഗനവാടിക്കരികെ ഹമീദ്

എല്ലാ ജോലികളും പൂര്‍ത്തീകരിച്ച ശേഷം ഭൂമിയുടെയും കെട്ടിടത്തിന്റെയും മറ്റും രേഖകള്‍ ഗ്രാമ പഞ്ചായത്തിന് കൈമാറുമെന്ന് എ പി ഹമീദ് പറഞ്ഞു.

നാട്ടിലെ പൊതു പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഹമീദ് കഴിഞ പഞ്ചായത്ത് തിരഞെടുപ്പിലാണ് മത്സര രംഗത്തെക്ക് വന്നത്. പഞ്ചായത്ത് ഭരണം നടത്തുന്ന ജനകീയ മുന്നണിയുടെ അംഗമാണ്.

ഇന്നലെ കാലത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബശീര്‍ കാലൊടി കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.. കുറ്റിത്തറ ജംങ്ഷനില്‍ നിന്ന് വര്‍ണ്ണാഭമായ ഘോഷ യാത്രയോടെയാണ് നാട്ടുകാര്‍ ഉദ്ഘാടന പരിപാടിക്കെത്തിയത് -

English summary
ward member became model by contributing hight tech building for anganavadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X