Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജയില്‍ മരിച്ച പ്രമുഖ പണ്ഡിതന്‍ അബ്ദുസ്സലാം സുല്ലമിക്ക് പതിനായിരങ്ങളുടെ അന്ത്യോപചാരം

മലപ്പുറം: ഷാര്‍ജയില്‍ നിര്യാതനായ പ്രമുഖ പണ്ഡിതന്‍ എ അബ്ദുസ്സലാം സുല്ലമിക്ക് സഹപ്രവര്‍ത്തകരും ശിഷ്യരുമടക്കം പതിനായിരങ്ങളുടെ യാത്രാമൊഴി. ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ പുലര്‍ച്ചെ കരിപ്പൂരിലെത്തിച്ച മയ്യിത്ത് ബന്ധുക്കളും പ്രസ്ഥാന പ്രവര്‍ത്തകരും ഏറ്റുവാങ്ങി എടവണ്ണയിലെ വീട്ടിലെത്തിച്ചു.

abdulsallam sullmi


അബ്ദുസ്സലാം സുല്ലമിയുടെ മൃതദേഹം ഖബറടക്കാന്‍ പള്ളിയിലേക്ക് കൊണ്ടുപോകുന്നു

സഹോദരന്‍ മുബാറക്കിന്റെ വസതിയിലാണ് മയ്യിത്ത് പൊതുദര്‍ശനത്തിന് വെച്ചത്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആയിരങ്ങളാണ് പ്രിയപണ്ഡിതന് യാത്രാമൊഴി നല്‍കാനായി എടവണ്ണയിലെത്തിയത്. ഏഴ് മണിയോടെ ജനാസ സന്ദര്‍ശിക്കാനെത്തിയവര്‍ക്ക് നമസ്‌കാരം നിര്‍വഹിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. അര മണിക്കൂര്‍ ഇടവിട്ട് മയ്യിത്ത് നമസ്‌കാരങ്ങള്‍ നടന്നു. വൈകീട്ട് നാലരക്ക് എടവണ്ണ വലിയ ജുമാമസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് മകന്‍ മുബീന്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ഖബറടക്കത്തിനായി എടവണ്ണ ചെറിയ പള്ളിയിലെത്തിച്ചു. ഇവിടെ മയ്യിത്ത് നമസ്‌കാരത്തിന് സഹോദരന്‍ എ സഊദ് നേതൃത്വ നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+