കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലൈവി പറഞ്ഞതുപോലെ ചെയ്യുമോ? മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140

  • By Meera Balan
Google Oneindia Malayalam News

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയോട് അടുക്കുന്നു. നിലവില്‍ 139.2 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ആശങ്ക വര്‍ധിപ്പിയ്ക്കും വിധത്തിലാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നത്. ഇതിന് പുറമെ സ്പില്‍വേയിലെ ഷട്ടറുകളുടെ തകരാറ് പരിഹരിയ്ക്കാന്‍ തമിഴ്‌നാട് തയ്യാറാകാത്തതും തിരിച്ചടിയാകുന്നു. ജലനിരപ്പ് 142 അടിയിലെത്തിച്ച് അണക്കെട്ട് സുരക്ഷിതമാണെന്ന് തെളിയിക്കാനാണ് തമിഴ്‌നാടിന്റെ ശ്രമം

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്താമായി തുടരുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്. നാല് മണിയ്ക്കൂറില്‍ ഒരു പോയിന്റ് വീതമാണ് ജലനിരപ്പ് ഉയരുന്നത്. 140 അടിയില്‍ ജലനിരപ്പ് എത്തിയാല്‍ സ്പില്‍വെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറക്കാനാണ് തമിഴ്‌നാടിന്റെ നീക്കം. 142 അടിയില്‍ ജലനിരപ്പ് നിയന്ത്രിയ്ക്കാമെന്നും തമിഴ്‌നാട് കരുതുന്നു.

mullai-periyar-dam

മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതി രണ്ട് ദിവസത്തിനകം യോഗം ചേര്‍ന്ന് ജലനിരപ്പ് കുറയ്ക്കാന്‍ വേണ്ട നടപടി സ്വീകരിയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. അതേ സമയം സ്പില്‍വേയിലെ 12,13 ഷട്ടറുകളുടെ തകരാറ് തമിഴ്‌നാടിന് പരിഹരിയ്ക്കാനായിട്ടില്ല.

അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തി 142 അടിയില്‍ എത്തിച്ച് അണക്കെട്ട് സുരക്ഷിതമാണെന്ന് സുപ്രീംകോടതിയെയും പുറംലോകത്തെയും തെളിയിക്കുകയാണ് തമിഴ്‌നാടിന്റെ ലക്ഷ്യം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിത രണ്ട് മാസം മുന്‍പ് മധുരയില്‍ പ്രഖ്യാപിച്ചിരുന്നു.

English summary
Water level in Mullaperiyar Dam hiked to 140
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X