കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജലനിരപ്പില്‍ മാറ്റമില്ല; ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത നിര്‍ദേശം

Google Oneindia Malayalam News

ഇടുക്കി: ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് പുറപ്പെടുവിച്ചു. 2382.53 അടിയാണ് നിലവിലെ ജലനിരപ്പ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം കൂടിയെത്തിയാൽ ജലനിരപ്പ് ഉയരും.വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതും ആശങ്കയാണ്.ജലനിരപ്പ് 2383.53 അടി എത്തിയാൽ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിക്കും.

ആലുവ പെരിയാർ തീരത്തെ ജലനിരപ്പ് പരിശോധിച്ച ശേഷം മാത്രമേ ഷട്ടറുകൾ തുറക്കുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137.73 അടിയായി ഉയര്‍ന്നു.ഡാമിന്റെ 10 സ്പില്‍വേ ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം തുറന്നു. റൂള്‍ കര്‍വ് പരിധിയായ 137.50 അടി എത്തിയതോടെയാണ് മുല്ലപ്പെരിയാറിന്റെ 3 സ്പില്‍ വേ ഷട്ടറുകള്‍ ഉച്ചയ്ക്ക് ഒരുമണിക്കാണ് തുറന്നത്.

idukki

രണ്ടു മണിക്കൂറിനു ശേഷം പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് ആയിരം ഘനയടിയാക്കി.എന്നാല്‍ ജലനിരപ്പ് നിയന്ത്രണ വിധേയമാകത്തതിനാല്‍ വൈകിട്ട് 5 മണിയോടെ 10 ഷട്ടറുകള്‍ ഉയര്‍ത്തുകയായിരുന്നു.പെരിയാറിന്റെ തീരത്ത് കര്‍ശന ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സിന്റെയും എന്‍ഡിആര്‍എഫിന്റെയും സംഘങ്ങള്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.ആവശ്യമെങ്കില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ക്യാമ്പുകളും സജ്ജമാണ്.

English summary
water level rising in idukki dam and mullaperiyar dam orange alert issued in idukki dam security alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X