രാജസ്ഥാന്‍ ജഡ്ജിയല്ല... കേരളത്തിലെ ബിജെപി നേതാവിന്റെ മണ്ടത്തരം കണ്ടാല്‍ കണ്ണ് തള്ളും!!!

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി മഹേഷ് ചന്ദ്ര ശര്‍മ നടത്തിയ പരാമര്‍ശങ്ങള്‍ ഇപ്പോഴും ചര്‍ച്ചയാണ്. മയില്‍ നിത്യ ബ്രഹ്മചാരിയാണെന്നും ആണ്‍മയിലിന്റെ കണ്ണുനീര്‍ കുടിച്ചാണ് പെണ്‍മയില്‍ ഗര്‍ഭം ധരിക്കുന്നത് എന്നും ഒക്കെ ആയിരുന്നു അദ്ദേഹം പറഞ്ഞത്.

അമിത് ഷായെ 'ഷാജി' ആക്കി കെ സുരേന്ദ്രന്‍... ഇത് ശരിക്കും ദുരന്തമോ, അതോ ഞെട്ടിക്കുന്ന ഗിമ്മിക്കോ?

സംഘികള്‍ കളി തുടങ്ങി!! കാലിക്കടത്ത് തടഞ്ഞു, വാഹനങ്ങള്‍ തിരിച്ചയച്ചു!! സംഭവം പാലക്കാട്ട്

പശുവിനെ ദേശീയമൃഗം ആക്കണം എന്നും അദ്ദേഹം പറഞ്ഞു. അതിന്റെ കാരണങ്ങളായിരുന്നു ഞെട്ടിക്കുന്നത്. പശുവിന്റെ ശരീരത്തില്‍ മുപ്പത്തിമുക്കോടി ദൈവങ്ങള്‍ വസിക്കുന്നു എന്നും ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ പുറത്ത് വിടുന്ന ഒരേയൊരു ജീവിയാണ് പശു എന്നും അദ്ദേഹം പറഞ്ഞു.

പങ്കാളിക്ക് പണം അങ്ങോട്ട് കൊടുക്കേണ്ട അവസ്ഥ;ഒറ്റപ്പെട്ടുപോയ ഉപ്പും മുളകും നായികയുടെ യഥാര്‍ത്ഥ ജീവിതം

രാജസ്ഥാനിലെ ജഡ്ജി പറഞ്ഞത് സഹിക്കാം. ഇക്കാര്യം തന്നെ ഒരു ചാനല്‍ ചര്‍ച്ചയില്‍ വന്നിരുന്ന് ഒരു മലയാളി ബിജെപി നേതാവ് പറഞ്ഞാല്‍ എങ്ങനെയുണ്ടാവും. അതാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്.

ജെആര്‍ പത്മകുമാര്‍

കേരളത്തിലെ മുതിര്‍ന്ന ബിജെപി നേതാവാണ് ജെആര്‍ പത്മകുമാര്‍. അദ്ദേഹം ബിജെപി വക്താവ് കൂടിയാണ്. ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരം സാന്നിധ്യവും.

ജഡ്ജിയായിരുന്നു ചര്‍ച്ച

ജഡ്ജിയായിരുന്നു ചര്‍ച്ച

രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി മഹേഷ് ചന്ദ്ര ശര്‍മ നടത്തിയ പരാമര്‍ശങ്ങള്‍ ആയിരുന്നു ബുധനാഴ്ച രാത്രി മാതൃഭൂമി ന്യൂസിലെ സൂപ്പര്‍ പ്രൈം ടൈമിലെ ചര്‍ച്ച. അതില്‍ വച്ചായിരുന്നു ആ മണ്ടത്തരം ആവര്‍ത്തിക്കപ്പെട്ടത്.

പശുവും ഓക്‌സിജനും

പശുവും ഓക്‌സിജനും

രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി പറഞ്ഞ കാര്യത്തെ ന്യയീകരിക്കുകയായിരുന്നു പത്മകുമാര്‍. ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ പുറത്ത് വിടുന്ന ഒരേയൊരു ജീവിയാണ് പശു എന്നായിരുന്നു പത്മകുമാര്‍ ആവര്‍ത്തിച്ചത്.

മനുഷ്യരാശിക്ക് ആവശ്യമാണത്രെ!!!

മനുഷ്യരാശിക്ക് ആവശ്യമാണത്രെ!!!

ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ പുറത്ത് വിടുന്ന ജീവിയാണ് പശു. അത് നമ്മുടെ മനുഷ്യരാശിക്ക് ഏരെ ആവശ്യമുള്ള കാര്യമാണ് എന്ന് പോലും പറഞ്ഞുകളഞ്ഞു പത്മകുമാര്‍.

ഫസല്‍ ഗഫൂറുമായി

എംഇഎസ് പ്രസിഡന്റ് ഡോക്ടര്‍ ഫസല്‍ ഗഫൂറുമായിട്ടായിരുന്നു പത്മകുമാറിന്റെ തര്‍ക്കം. ചുട്ട മറുപടി തന്നെയാണ് ഗഫൂര്‍ നല്‍കിയത്.

വിവര ദോഷം പറയല്ലേ

വിവര ദോഷം പറയല്ലേ

പത്മകുമാറിന് കുറച്ചെങ്കിലും വിവരം ഉണ്ടായിരുന്നു എന്നാണ് താന്‍ കരുതിയത് എന്നായിരുന്നു ഫസല്‍ ഗഫൂറിന്റെ മറുപടി. ഓക്‌സിജന്റെ കണക്കൊക്കെ, പത്മകുമാര്‍ ഡോക്ടര്‍ അല്ലല്ലോ, ഞങ്ങളല്ലേ ഓക്‌സിന്‍ കൊടുക്കുന്ന ആളുകള്‍... പത്മകുമാറിനെ വെന്റിലേറ്ററിലിട്ട് ഓക്‌സിജന്‍ കൊടുക്കേണ്ട ഗതിയിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത് എന്നും പറഞ്ഞു ഫസല്‍ ഗഫൂര്‍.

സ്ഥിരം ഉരുണ്ടുകളി

സ്ഥിരം ഉരുണ്ടുകളി

സംഗതി കൈവിട്ട് പോകും എന്നായപ്പോള്‍ പത്മകുമാര്‍ പതിവ് ഉരുണ്ടുകളി തുടങ്ങി. ജഡ്ജി പറഞ്ഞ കാര്യങ്ങളാണ് താന്‍ പറഞ്ഞത് എന്നായി ന്യയീകരണം. എന്നാല്‍ അതിന് മുമ്പ് പറഞ്ഞത് പത്മകുമാറിന്റെ അഭിപ്രായം തന്നെയായിരുന്നു എന്ന് ചര്‍ച്ച കേള്‍ക്കുന്ന ആര്‍ക്കും മനസ്സിലാകും.

പശുമൂത്രം കുടിച്ചാല്‍

പശുമൂത്രം കുടിച്ചാല്‍

പശുവിന്റെ മൂത്രം കുടിച്ചാല്‍ കോളറയ്ക്ക് പ്രതിവിധിയാകും എന്ന് വരെ ജഡ്ജി പറഞ്ഞു എന്നാണ് ഫസല്‍ ഗഫൂര്‍ പറയുന്നത്. വളരെ ഗുരതരമായ കാര്യങ്ങളാണെ ഇതെല്ലാം എന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.

മുസ്ലീം ഐക്യവേദിയും ഫസല്‍ ഗഫൂറും

മുസ്ലീം ഐക്യവേദിയും ഫസല്‍ ഗഫൂറും

കൊച്ചിയില്‍ ഹൈക്കോടതിയ്ക്ക് മുന്നില്‍ ഫസല്‍ ഗഫൂറിന്റെ പാര്‍ട്ടി പ്രതിഷേധം നടത്തി എന്നതായിരുന്നു പത്മകുമാറിന്റെ മറ്റൊരു മണ്ടത്തരം. അവതാരകനാണ് വേണു ബാലകൃഷ്ണന്‍ ഇത് ചോദിച്ചപ്പോള്‍ അതെല്ലാം തനിക്ക് അറിയാമെന്നായിരുന്നു പത്മകുമാറിന്റെ മറുപടി. എന്നാല്‍ താന്‍ ആ സമയത്ത് പന്തിഭോദനത്തില്‍ പങ്കെടുക്കുകയായിരുന്നു എന്ന് ഫസല്‍ ഗഫൂര്‍ പ്രതികരിച്ചു.

എന്തിനാണ് ആ ജഡ്ജിയെ പിന്തുണയ്ക്കുന്നത്

എന്തിനാണ് ബിജെപി നേതാക്കള്‍ ആ ജഡ്ജിയെ പിന്തുണയ്ക്കുന്നത് എന്നാണ് മനസ്സിലാകാത്ത കാര്യം. പശുവിന്റേയും മയിലിന്റേയും കാര്യത്തില്‍ പറഞ്ഞ മണ്ടത്തരങ്ങളെ ഒരു പാര്‍ട്ടി എന്ന നിലയില്‍ ബിജെപി വക്താവ് ചാനല്‍ ചര്‍ച്ചയില്‍ എന്തിന് പിന്തുണയ്ക്കുന്നു എന്നതും ഗൗരവമായ കാര്യമാണ്

 ആരൊക്കെ ചര്‍ച്ചയില്‍

ആരൊക്കെ ചര്‍ച്ചയില്‍

പത്മകുമാറിനെ കൂടാതെ ഇടതു സ്വതന്ത്രനായ അഡ്വ സെബാസ്റ്റ്യന്‍ പോള്‍, കോണ്‍ഗ്രസ് നേതാവ് എം ലിജു, അഭിഭാഷകന്‍ ആയ മുഹമ്മദ് ഷാ എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്. വേണു ബാലകൃഷ്ണന്‍ ആയിരുന്നു ചര്‍ച്ച നയിച്ചത്.

എന്തായാലും പത്മകുമാറിന്റെ പശുവും ഓക്‌സിജനും വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. ആ ചര്‍ച്ച കാണാം.

English summary
What BJP leader JR Padmakuar said on TV Debate about Cow? It's a Blunder.
Please Wait while comments are loading...