കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യനുമായുള്ള കൂടിക്കാഴ്ച എങ്ങിനെ തെറ്റാവും:കോടതി

  • By Aswathi
Google Oneindia Malayalam News

High Court
കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ നായിക സരിത എസ് നായരുമായി പരാതിക്കാര്‍ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടതില്‍ എന്താണ് തെറ്റ്? സംശയം ഹൈക്കോടതിയുടേതാണ്. സരിതയ്‌ക്കൊപ്പം ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടതിലെന്താണ് തെറ്റ്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച എങ്ങനെയാണ് തെറ്റാവുന്നത്. തട്ടിപ്പിന് സരിത മുഖ്യമന്ത്രിയെ ഉപയോഗിച്ചതാവാമെന്ന് കോടതി നിരീക്ഷിച്ചു.

സരിതയ്ക്ക് ശ്രീധരന്‍ നായര്‍ പണം നല്‍കിയത് മുഖ്യമന്ത്രി പറഞ്ഞിട്ടാണെന്ന് പരാതിയുണ്ടെങ്കില്‍ തെളിവുകള്‍ ഹാജരാക്കണമെന്ന് കോടതി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ജോയി കൈതാരം നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ചോദ്യം. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് കൊണ്ടുവന്ന് പരിശോധിക്കുന്നതിന്റെ പ്രയോജനമെന്താണെന്നും കോടതി ചേദിച്ചു.

അതേ സമയം, സരിതയുമായി മുഖ്യമന്ത്രിയെ കണ്ടെന്നും അദ്ദേഹത്തിന്റെ ഉറപ്പിലാണ് സരിതയ്ക്ക് പണം നല്‍കിയതെന്നുമുള്ള മൊഴിയില്‍ ശ്രീധരന്‍ നായര്‍ ഉറച്ചുനില്‍ക്കുന്നു. എന്നാല്‍ പൊലീസ് ഇപ്പോള്‍ കള്ളക്കഥകള്‍ മെനയുകയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. തന്റെ രഹസ്യമൊഴിയാണ് യാഥാര്‍ത്ഥ മൊഴിയെന്നും മറ്റൊരു മൊഴിയും നല്‍കിയിട്ടില്ലെന്നും ശ്രീധരന്‍ നായര്‍ വ്യക്തമാക്കി.

ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റിയതിന് ശേഷം ആദ്യമായാണ് സോളാര്‍ കേസ് കോടതിയിലെത്തുന്നത്‌. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിന് പരാതിക്കാരനില്ലാത്ത താത്പര്യമെന്തിനാണ് ഹര്‍ജിക്കാരനെന്ന് കോടതി തിരക്കി.

English summary
What is wrong if solar scam accused Saritha S Nair meet Chief Minister Oommen Chandy with Sreedharan Nair ask high court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X