രണ്ടും കല്‍പിച്ച് മഞ്ജു വാര്യര്‍? ഇനി ചിലരുടെ ഉറക്കം കെടുമോ? പിണറായിയുടെ പിന്തുണ എത്രവരെ?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സിനിമ സംഘടനയ്ക്ക് നേതൃത്വം നല്‍കിയവരില്‍ മഞ്ജു വാര്യരും ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച സംഘത്തിലും മഞ്ജു വാര്യര്‍ ഉണ്ടായിരുന്നു. മലയാളത്തിലെ ഏക വനിത സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിക്ക് പോലും അര്‍ഹയാണ് മഞ്ജു വാര്യര്‍.

മട്ടന്നൂരില്‍ ബിജെപിയ്ക്ക് കിട്ടിയത് വെറും 11 വോട്ട്! അംഗങ്ങള്‍ 950 !! പൊളിച്ച് പൊങ്കാലയിട്ട് രശ്മി

ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുന്ന പ്രമുഖ നടിയുടെ മകളെ കാണാനില്ല!! പരാതിയുമായി മുന്‍ ഭര്‍ത്താവ്!!

അമ്മ'യുള്ളപ്പോള്‍ മറ്റൊരു സംഘടന, മഞ്ജുവിന്റെ നീക്കത്തിന് തടയിടാനൊരുങ്ങി അമ്മ, വിലക്ക് ??

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഏറ്റവും ശക്തമായി പ്രതികരിച്ച താരങ്ങളില്‍ ഒരാളായിരുന്നു മഞ്ജു. എല്ലാ പിന്തുണയും നടിയ്ക്ക് നല്‍കുകയും ചെയ്തു. അതിന്റെ പേരില്‍ പല ആക്ഷേപങ്ങളും വിവാദങ്ങളും ഉണ്ടായി എന്നത് മലയാളികള്‍ അത്ര പെട്ടെന്ന് മറക്കില്ലെന്ന് ഉറപ്പ്.

ഇപ്പോള്‍ വിമണ്‍ ഇന്‍ കളക്ടീവ് എന്ന പേരില്‍ സംഘടന ഉണ്ടാക്കുമ്പോള്‍, അതിന്റെ ഭാഗമാകുമ്പോള്‍ അഹ്ലാദവും അഭിമാനവും ഉണ്ടെന്നാണ് മഞ്ജു പറയുന്നത്... ഇനിയെന്ത് എന്നതിന്റെ ചില ഉത്തരങ്ങളും ഉണ്ട്.

ആഹ്ലാദവും അഭിമാനവും

വിമണ്‍ കളക്ടീവ് ഇന്‍ സിനിയുടെ ഭാഗമാകാന്‍ കഴിഞ്ഞത്തില്‍ അഹ്ലാദവും അഭിമാനവും ഉണ്ട് എന്നാണ് മഞ്ജു വാര്യര്‍ തന്നെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. സംഘചനാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിക്കുന്നതിന്റെ ചിത്രവും മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അറിയാനും കേള്‍ക്കാനും തുണയാകാനും

സിനിമയുടെ എല്ലാ മേഖലകളിലും ഉള്ള സ്ത്രീകളുടെ കൈകോര്‍ത്തുപിടിക്കാലാണ് കൂട്ടായ്മകൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് മഞ്ജു പറയുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അനുഭവങ്ങളുടെ അപാരസമുദ്രമായ ഒരു മേഖലയില്‍ പരസ്പരം അറിയാനും കേള്‍ക്കാനും തുണയാകാനും ഉള്ള വേദി എന്നാണ് വിശേഷണം.

മുഖ്യമന്ത്രിയുടെ പിന്തുണ

മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ വിധ പിന്തുണയും നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മഞ്ജു പറയുന്നു. പിണറായി വിജയന്‍ തന്നെ ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നും ഉണ്ട്. എന്നാല്‍ ഏതറ്റം വരെ പിണറായിയും സര്‍ക്കാരും ഇതിനൊപ്പം ഉണ്ടാകും എന്നതാണ് ചോദ്യം.

അടിസ്ഥാന മനുഷ്യാവകാശം പോലും

ചലച്ചിത്ര മേഖലയില്‍ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്ന് സംഘടനയിലെ അംഗങ്ങള്‍ തന്നോട് പറഞ്ഞു എന്നാണ് പിണറായി വിജയന്‍ പറയുന്നത്. മഞ്ജു വാര്യരെ പോലുള്ള മുന്‍നിര താരങ്ങള്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത് എന്നും ഓര്‍ക്കണം.

ലൈംഗിക പീഡന നിരോധ നിയമം

സിനിമ സെറ്റുകള്‍ കൂടി ലൈംഗിക പീഡന നിരോധന നിയമത്തിന്റെ കീഴില്‍ കൊണ്ടുവരണം എന്നാണ് കൂട്ടയ്മയുടെ ആവശ്യം. ഇക്കാര്യം അവര്‍ മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ ഉന്നയിച്ച് കഴിഞ്ഞിട്ടുണ്ട്. ഇത് പല പ്രമുഖര്‍ക്കും നേരെയുള്ള വിരല്‍ ചൂണ്ടലാണെന്ന് വ്യക്തം.

പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും

പല സിനിമ സെറ്റുകളിലും സ്ത്രീകള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ പോലും നിറവേറ്റാനുള്ള സൗകര്യങ്ങളില്ലെന്ന പരാതിയും ഉണ്ട്. ഇത്രകാലവും എങ്ങനെയാണ് സ്ത്രീകള്‍ ഇതെല്ലാം സഹിച്ചത് എന്ന ചോദ്യവും ബാക്കിയാണ്.

ഉറപ്പുകളുണ്ട്

സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെച്ച പ്രവര്‍ത്തിക്കുന്ന വിവിധ ജോലിക്കാര്‍ ഏത് തരക്കാരാണെന്നും അവരുടെ പൂര്‍വ്വ ചരിത്രം എന്താണെന്നും പരിശോധിക്കാന്‍ സംവിധാനം ഉണ്ടാക്കണം എന്നാണ് മറ്റൊരാവശ്യം. ഡ്രൈവര്‍മാരായി നിയോഗിക്കപ്പെടുന്നവരുടെ പൂര്‍വ്വ ചരിത്രം പരിശോധിക്കുന്നതിന് പോലീസിന്റെ സഹായം ലഭ്യമാക്കും എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.

കമ്മിറ്റിയെ നിയോഗിക്കും

കൂട്ടായ്മ പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചലച്ചിത്ര മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കും എന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഈ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തടയാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കുന്നുണ്ട്.

എത്ര വരെ പോകും പിണറായി വിജയന്റെ ഉറപ്പ്

മുഖ്യമന്ത്രി എന്ന നിലയില്‍ നല്‍കിയ ഉറപ്പുകള്‍ പ്രാബല്യത്തിലെത്തിക്കാന്‍ പിണറായി വിജയന് കഴിയുമോ എന്നാണ് ചോദ്യം. കോടികള്‍ മറിയുന്ന സിനിമ വ്യവസായത്തില്‍ കാര്യങ്ങള്‍ നിശ്ചയിക്കുന്നവരെ നിലയ്ക്ക് നിര്‍ത്താന്‍ പിണറായി വിജയനോ സര്‍ക്കാരിനോ കഴിയുമോ?

കാസ്റ്റിങ് കൗച്ചിന്റെ ലോകം

മലയാള സിനിമയിലും കാസ്റ്റിങ് കൗച്ച് സ്ഥിരം ഏര്‍പ്പാടാണെന്ന് പ്രമുഖ നടിമാര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഒരു നിര്‍മ്മാതാവിന്റേയോ സംവിധായകന്റേയോ നടന്റേയോ പേര് പുറത്ത് പറയാന്‍ ആരെങ്കിലും തയ്യാറായിട്ടുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്.

നടി ആക്രമിക്കപ്പെട്ടപ്പോള്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ അതിശക്തമായി പ്രതികരിച്ച ആളായിരുന്നു മഞ്ജു വാര്യര്‍. ആക്രമിച്ചവരെ മാത്രമല്ല, അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും പുറത്ത് കൊണ്ടുവരണം എന്നായിരുന്നു അന്ന് മഞ്ജു പറഞ്ഞത്. അത് സൃഷ്ടിച്ച വിവാദം സിനിമ മേഖലയെ തന്നെ ഇളക്കി മറിച്ചിരുന്നു.

തുടര്‍ന്ന് പോകുമോ ആ ചോദ്യം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. ഇതില്‍ വ്യക്തത വരുത്താന്‍ മഞ്ജുവും വിമണ്‍ കളക്ടീവ് ഇന്‍ സിനിമയും മുന്നോട്ട് വരുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും.

ചിലര്‍ വിറക്കും... അത് ഉറപ്പ്

ഇത്തരം ഒരു സംഘടന രൂപീകരിക്കപ്പെട്ടപ്പോള്‍ തന്നെ പലരും വിറച്ചിട്ടുണ്ട്. സംഘടന മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ വച്ച കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ കൂടുതല്‍ പേരുടെ മുട്ടുവിറക്കും എന്ന് ഉറപ്പാണ്.

ചോദിക്കാനും പറയാനും

നടിമാരുടെ കാര്യത്തില്‍ ചോദിക്കാനും പറയാനും ആരും ഇല്ല എന്ന ബോധ്യമാണ് പുതിയ സംഘടനയോടെ ഇല്ലാതായിരിക്കുന്നത്. ലൈംഗിക ചൂഷകരെ ഒരു പരിധിവരെയെങ്കിലും വിറപ്പിക്കാന്‍ പുത്തന്‍ കൂട്ടായ്മയ്ക്ക് കഴിയും എന്ന് തന്നെ പ്രതീക്ഷിക്കാം.

ഇതാണ് മഞ്ജു വാര്യര്‍ പുത്തന്‍ കൂട്ടായ്മയെ കുറിച്ച് തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയത്.

കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അതിനെ കുറിച്ച് വിശദീകരിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റ് തയ്യാറാക്കിയിരുന്നു.

English summary
What will be the future of women in cinema collective? Will Pinarayi Vijayan make his assurance happen?
Please Wait while comments are loading...