കെ സുധാകരന്‍ എവിടെ? പാര്‍ലമെന്റില്‍ എത്തില്ലേ; ദുബായില്‍ നിന്ന് അമേരിക്കയിലേക്ക് പോകുമോ

മണ്ഡല പുനര്‍ നിര്‍ണയ ബില്ല് പരാജയപ്പെടുത്താനുള്ള അന്തിമ ശ്രമത്തിലാണ് കോണ്‍ഗ്രസും ഇന്ത്യ സഖ്യത്തിലെ മറ്റു കക്ഷികളും. ബിജെപിയുടെ നിലപാടിനൊപ്പം ചേര്‍ന്ന ഡിഎംകെ, എന്‍സിപി എന്നീ കക്ഷികളെ പിന്തിരിപ്പിക്കാന്‍ അവസാന വട്ട ശ്രമങ്ങളിലാണ് നേതാക്കള്‍. അതിനിടെയാണ് കണ്ണൂര്‍ എംപി കെ സുധാകരന്‍ പാര്‍ലമെന്റ് സമ്മേളനത്തിന് എത്തില്ലേ എന്ന സംശയം ഉയര്‍ന്നിരിക്കുന്നത്.

വിജയ് സ്വന്തം മതത്തിലേക്ക് ജനങ്ങളെ മാറ്റുന്നു; കാശി സംഗമത്തിന് വന്നില്ല, വിദ്വേഷ പരാമര്‍ശവുമായി കേന്ദ്രമന്ത്രി
വിജയ് സ്വന്തം മതത്തിലേക്ക് ജനങ്ങളെ മാറ്റുന്നു; കാശി സംഗമത്തിന് വന്നില്ല, വിദ്വേഷ പരാമര്‍ശവുമായി കേന്ദ്രമന്ത്രി

എല്ലാ എംപിമാരോടും ഞായറാഴ്ച ഡല്‍ഹിയില്‍ എത്താന്‍ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. നിരവധി പേര്‍ എത്തി. പലരും എത്തിക്കൊണ്ടിരിക്കുന്നു. ബില്ല് പാസാകുന്നതും പരാജയപ്പെടുന്നതും സഭയിലെ അംഗബലം അടിസ്ഥാനമാക്കിയാണ്. രാജ്യത്തിന്റെ ഭാവി തകര്‍ക്കുന്ന ബില്ല് എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്. ഈ വേളയിലാണ് കെ സുധാകരനെ ബന്ധപ്പെടാന്‍ നേതൃത്വത്തിന് സാധിക്കാത്തത് ചര്‍ച്ചയാകുന്നത്.

k sudhakaran congress

കെ സുധാകരന്‍ ദുബായിലാണ് എന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം എന്ന് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തു. കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നു എന്ന് കുടുംബം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചുവത്രെ. എന്തുവന്നാലും ഇന്ന് രാത്രിക്കകം ഡല്‍ഹിയില്‍ എത്തണം എന്ന് സംഘടനാ സെക്രട്ടറി കെസി വേണുഗോപാല്‍ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി ബന്ധപ്പെട്ടതായും സൂചനയുണ്ട്.

മംഗളൂരു കൊല്ലം റൂട്ടില്‍ പുതിയ എക്‌സ്പ്രസ്; വൈകീട്ട് 6 മണിക്ക് പുറപ്പെടും, ടിക്കറ്റ് ബുക്കിങ് തുടങ്ങി
മംഗളൂരു കൊല്ലം റൂട്ടില്‍ പുതിയ എക്‌സ്പ്രസ്; വൈകീട്ട് 6 മണിക്ക് പുറപ്പെടും, ടിക്കറ്റ് ബുക്കിങ് തുടങ്ങി

കോണ്‍ഗ്രസ് നേതൃത്വത്തിന് കെ സുധാകരനെ നേരിട്ട് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുടുംബവുമായിട്ടാണ് ഇവര്‍ സംസാരിച്ചത്. യാത്ര ചെയ്യാന്‍ പ്രയാസമുള്ള അവസ്ഥയിലാണ് സുധാകരന്‍ എന്നാണ് കുടുംബം അറിയിച്ചതത്രെ. ഒരു പക്ഷേ വിദഗ്ധ ചികില്‍സയ്ക്ക് അമേരിക്കയിലേക്ക് പോകേണ്ടിവരുമെന്നും പറയപ്പെടുന്നു. ഇക്കാര്യത്തില്‍ വൈകാതെ വ്യക്തത വരും.

രണ്ടാഴ്ച മുമ്പ് കെ സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളുമായി സംസാരിച്ചിരുന്നു. കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുള്ളതായി പറഞ്ഞിരുന്നില്ല. പിന്നീട് എന്താണ് അദ്ദേഹത്തിന് സംഭവിച്ചത് എന്നു വ്യക്തമല്ല. കുടുംബവുമായി കോണ്‍ഗ്രസ് നേതൃത്വം നിരന്തരം ബന്ധപ്പെടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ എല്ലാ എംപിമാരെയും എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്. പ്രതിപക്ഷത്തെ ഒരംഗത്തിന്റെ അസാന്നിധ്യം പോലും ബിജെപിക്ക് നേട്ടമാകും.

ഡിഎംകെ കളംമാറിയതാണ് ഇന്ത്യാ സഖ്യത്തെ വെട്ടിലാക്കിയത്. 22 അംഗങ്ങളുള്ള ഡിഎംകെയുടെ പിന്തുണ ലഭിച്ചതോടെ ബിജെപിക്ക് വലിയ ആശ്വാസവുമായി. ഈ ഘട്ടത്തില്‍ ഡിഎംകെയെ പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ചെന്നൈയിലേക്ക് പോകുന്നത്. മണ്ഡല പുനര്‍ നിര്‍ണയ ബില്ല് പാര്‍ലമെന്റില്‍ പാസായാല്‍ ജനാധിപത്യം മരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. പിന്നീട് ഒരിക്കലും പ്രതിപക്ഷത്തിന് തിരിച്ചുവരവുണ്ടാകില്ലെന്നും അവര്‍ മനസിലാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma