ആരാണ് പ്രേംകുമാർ: സിപിഎം അധികാരത്തില്‍ വന്നപ്പോള്‍ കൂടെ കൂടിയവനോ? ആരോപണവും മറുപടിയും
കോഴിക്കോട്: 'ഇടത് സഹയാത്രികനായ പ്രേം കുമാറിന്റെ യഥാർത്ഥ രാഷ്ട്രീയം എന്ത്', കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡയയിലെ ഇടത് സൈബർ അണികള്‍ക്കിടയില്‍ നടക്കുന്ന പ്രധാന ചർച്ചാ വിഷയമാണിത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പിന്തുണച്ചുകൊണ്ട് പ്രേംകുമാർ രംഗത്ത് എത്തിയതോടെയായിരുന്നു ഈ ചർച്ച ഉയർന്ന് വന്നത്. ഈ ചർച്ചകള്‍ക്ക് തുടക്കം കുറിച്ചതാവട്ടെ മുന്‍ ജഡ്ജി എസ് സുദീപും. പ്രേംകുമാർ ഇടതുപക്ഷത്തെ രൂക്ഷമായ ഭാഷയില്‍ വിമർശിക്കുന്ന നിരവധി സ്ക്രീന്‍ഷോട്ടുകളും അദ്ദേഹം പങ്കുവെച്ചിരുന്നു.
ഇത് പ്രമുഖ ഇടത് സൈബർ അണികള്‍ ഏറ്റെടുക്കുകയും ചെയ്തു. ഈ വിമർശനങ്ങള്‍ക്ക് മറുപടിയുമായി പ്രേംകുമാർ തന്നെ രംഗത്ത് എത്തുകയും ചെയ്തു. ഓർമ ശരിയാണെങ്കിൽ, ഞാനേറ്റവും കൂടുതൽ വിമർശിച്ചിട്ടുള്ള പാർട്ടി സി പി എമ്മും നേതാവ് പിണറായി വിജയനാണെന്നാണ് പ്രേംകുമാർ പറയുന്നത്. അതിന് മാറ്റമുണ്ടായ സാഹചര്യവും പ്രേംകുമാർ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഓർമ ശരിയാണെങ്കിൽ, ഞാനേറ്റവും കൂടുതൽ വിമർശിച്ചിട്ടുള്ള പാർട്ടി സി പി എം തന്നെയാണ്. ഏറ്റവും രൂക്ഷമായ് വിമർശിച്ചിട്ടുള്ള നേതാവ് സ.പിണറായി വിജയനാണ്. പലപ്പോഴും ദൂരെ സെയ്ഫ് ആയി മാറി നിന്ന് കുറ്റം പറയലായിരുന്നു എന്റെ പരിപാടി. പറയാനിടം കിട്ടുന്നിടത്തൊക്കെ ഞാൻ തന്നെയിത് പറയുന്നതാണ്. എന്നെ അറിയാവുന്ന എല്ലാവർക്കും ഇതറിയാവുന്നതുമാണ്.
ഹോ... മഡോണ എത്ര സുന്ദരി: സാരിയില്‍ പൊളിച്ചടുക്കി ആരാധകരുടെ സ്വന്തം മഡോണ സെബാസ്റ്റ്യന്‍

കൂടെ നിന്ന് പറയുകയും വിമർശിക്കേണ്ടപ്പോൾ വിമർശിക്കുകയും ചെയ്യുകയാണ് വേണ്ടതെന്ന് അനുഭവം പാഠമായപ്പോൾ അങ്ങനെ പറയാൻ തുടങ്ങിയതാണ്. നാടെങ്ങും ശത്രുക്കളുടെ എണ്ണം പലമടങ്ങായെന്നാലും അതിനിശിതമായ് നിരന്തരം ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ടെന്നാലും പിഴച്ചുപോകാവുന്നൊരു വാക്കിന് വേണ്ടി പലരും കാത്തിരിക്കുന്നുണ്ടെന്നാലും പഴയതിനേക്കാൾ ശരിയായ നിലപാട് ഇതാണെന്നും നല്ല ബോധ്യമുണ്ട്.
ആ നിറമാണ് കൂടുതല്‍ ഇഷ്ടമെങ്കില്‍ നിങ്ങള്‍ റൊമാന്റിക്കാണ്: ഇഷ്ട നിറം പറയൂ.. സ്വഭാവം അറിയാം

അങ്ങനെ സജീവമാവാൻ തുടങ്ങിയത് രണ്ടാം വട്ടം അധികാരത്തിൽ വന്ന ശേഷമല്ല; കേന്ദ്ര ഏജൻസികളൊക്കെ വന്ന് മുഖ്യമന്ത്രിയെ അടക്കം മൂക്കിൽ വലിച്ചു കളയുമെന്ന് എല്ലാവരും ബേജാറാവാൻ തുടങ്ങിയ നേരത്തായിരുന്നു. അധികാരത്തിൽ വന്ന ശേഷം അധികം ഡയലോഗൊന്നും പറഞ്ഞിട്ടില്ല; പറയേണ്ടി വന്നിട്ടില്ല. കെ-റെയിൽ ബഹളം കൊടുമ്പിരിക്കൊണ്ട നേരത്തല്ലാതെ. യോജിച്ചും വിയോജിച്ചും കൊണ്ട് തന്നെ നിന്നാണെനിക്ക് ശീലം. ശുചീകരണ തൊഴിലാളികളെ പിരിച്ചു വിട്ട നടപടി തെറ്റാണെന്ന് തെളിച്ചെഴുതിയത് കോഴിക്കോട്ട് 'ദേശാഭിമാനി'യുടെ എൺപതാം വാർഷികം ആഘോഷിക്കുന്ന ചടങ്ങിലിരുന്നുകൊണ്ടാണ്. അങ്ങനെ എഴുതാനുള്ളിടം ആ സദസ്സിലുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ഇപ്പോഴെന്താണ് നിങ്ങളെപ്പറ്റിയിങ്ങനെ പോസ്റ്റുകൾ വന്നുകൊണ്ടിരിക്കുന്നത്? എന്തോ സംഭാവമുണ്ടായോ എന്ന് പലരും ചോദിക്കുന്നുണ്ട്. എഫ്.ബി.യിൽ ഉള്ളതല്ലാതെ വേറൊരു സംഭവവുമുണ്ടായിട്ടില്ല. രാഹുലിനെ ചെയ്‌സ് ചെയ്ത് ട്രോളുന്നത് ശരിയല്ല, അങ്ങനെ ചെയ്യുന്നത് കോൺഗ്രസിനല്ല ഇടതിനാണ് ദോഷം ചെയ്യുക എന്നാണ് ഞാൻ വിചാരിക്കുന്നത്. അങ്ങനെ ട്രോളുകൾ വല്ലാതാവുന്ന നേരത്ത്, അങ്ങനെ ട്രോളുകൾ പടരരുതെന്ന് തോന്നിയ നേരത്ത് ഇന്നലെ ഞാനെഴുതിയിരുന്നു. 'എന്തൊക്കെ പരിമിതികളുണ്ടെന്നാലും ഈ കെട്ടകാലത്തിന്റെ പ്രതീക്ഷകളിലൊന്നായ രാഹുലിന്റെ ചുവടുകൾക്ക് സ്നേഹാഭിവാദ്യങ്ങൾ' ഇതാണ് പ്രകോപനം.

പാർട്ടി അധികാരത്തിൽ വരുമെന്നായപ്പോൾ കാര്യം കിട്ടാൻ കൂടെ കൂടിയതാണ് ഞാനെന്നാണ് വേറൊന്ന്. ആദ്യ കാലത്ത് കോൺഗ്രസുകാരും ലീഗുകാരും സംഘികളും നിരന്തരം പറഞ്ഞിരുന്നതാണിത്. നിഷേധിക്കാൻ മെനക്കെട്ടിട്ടില്ല, അതിന്റെ കാര്യമുണ്ടെന്ന് തോന്നീട്ടില്ല. എന്തെങ്കിലും കാര്യത്തിന് ആരുടെയെങ്കിലുമെടുത്ത് ഞാനിന്നേവരെ പോയിട്ടുണ്ടോ ഇല്ലയോ എന്ന് അറിയേണ്ടവർക്കറിയാമെന്നത് കൊണ്ട് ഇപ്പോളും തോന്നുന്നില്ലൊരു കുളിരും. അധികാരത്തിന്റെ സൗകര്യമുപയോഗിച്ച് ഇന്നേവരെ ഒരു കാര്യവും ഞാൻ നേടിയിട്ടില്ല. ഇനി ഒരു കാലത്തും ഒന്നും നേടാനും വിചാരിക്കുന്നുമില്ല.

ഗമ്മിലെ ഇന്റർവ്യൂവിൽ ഇ.പി.സഖാവ് പറഞ്ഞപോലെ...'തോന്നുന്നെങ്കിൽ അങ്ങനെ തോന്നിക്കോട്ടപ്പാ.'എന്നെക്കണ്ടാൽ സർക്കാരിൽ നിന്ന് വല്യ കാര്യം കിട്ടുമെന്നൊക്ക ആർക്കെങ്കിലും തോന്നുന്നെങ്കിൽ തോന്നിക്കോട്ടപ്പാ. എഫ് ബി.യിൽ ഇത്തിരി ഫോളോവെഴ്‌സും ഇപ്പൊ രണ്ടാഴ്ചക്കൊരിക്കൽ ചാനലിൽ ഒന്ന് തലകാണിക്കുകയും ചെയ്യുന്ന ഈ ഞാൻ സി പി എം പോലൊരു പാർട്ടിയെ കൊണ്ടുപോയ് കുഴിയിൽ ചാടിച്ചു കളയും. ചാടിക്കുമെന്ന് മാത്രമല്ല പിന്നീടൊരിക്കലും അതിൽ നിന്ന് പാർട്ടിക്ക് പുറത്തുകടക്കാൻ പോലും കഴിഞ്ഞെന്നു വരില്ല എന്നൊക്കെ ബേജാറാവുന്നവരോട് ഒരൊറ്റ സംശയമേ ചോദിക്കാനുള്ളൂ. അപ്പോ, നിങ്ങളീ പാർട്ടിയെപ്പറ്റി ഇങ്ങനെയാണോ വിചാരിച്ചു വെച്ചിരിക്കുന്നത്? നേരത്തെ എഴുതിയ അതേ ബോധ്യത്തിൽ ഞാനിപ്പോഴും എഴുതുന്നു. രാഹുലിനെ ചെയ്‌സ് ചെയ്ത് ട്രോളുന്നത് ശരിയല്ല. അങ്ങനെ ചെയ്യുന്നത് കോൺഗ്രസിനല്ല ഇടതിനാണ് ദോഷം ചെയ്യുക.












Click it and Unblock the Notifications