എന്തുകൊണ്ട് സിപിഎമ്മിലെ സാദാ പ്രവര്‍ത്തകര്‍ ജയരാജനെ എതിര്‍ത്തു? താത്വികമല്ല, കാരണം ഇതാണ്!
മന്ത്രിസഭയിലെ രണ്ടാമന്‍ എന്ന് വിശേഷിക്കപ്പെട്ട നേതാവാണ് ഇ പി ജയരാജന്‍. പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബിയുടെ നെടുംതൂണ്. സംഘാടകന്‍ എന്ന നിലയിലും സംഘടനാ പ്രവര്‍ത്തകന്‍ എന്ന നിലയിലും ആരും ചോദ്യം ചെയ്യാത്ത നേതാവാണ് പി ജയരാജന്‍. ഒരുപിടി വിവാദങ്ങളില്‍ മുമ്പും പെട്ടിട്ടുണ്ടെങ്കിലും അന്നൊന്നും ജയരാജനെ തള്ളിപ്പറയാന്‍ സി പി എമ്മിലെ സാധാരണ പ്രവര്‍ത്തകര്‍ തയ്യാറായിരുന്നില്ല.
Read Also: ജയരാജന്റെ രാജി നരേന്ദ്ര മോദി പറഞ്ഞിട്ടോ.. അമ്പോ എന്തൊരു തള്ള്.. ചിറ്റപ്പന്‍ ട്രോള്‍ കണ്ടിന്യൂസ്...
എന്നാല്‍ ഇപ്പോഴെന്താണ് സംഭവിച്ചത്. ബന്ധുനിയമന വിവാദം ഉയര്‍ന്നുവന്നതോടെ സോഷ്യല്‍ മീഡിയയിലും പുറത്തും സി പി എമ്മിന്റെ സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ പാര്‍ട്ടി അനുഭാവികള്‍ വരെ ജയരാജന് എതിരെ രംഗത്ത് വന്നു. ജയരാജന്‍ രാജിവെക്കണമെന്ന് പറഞ്ഞു. ചിറ്റപ്പനെന്ന് വിളിച്ച് കളിയാക്കി. എന്തുകൊണ്ടാണിത്. സാദാ പാര്‍ട്ടിക്കാര്‍ വരെ ജയരാജന് എതിര്‍ത്തതിന് പിന്നിലെ കാരണം എന്താണ്.. നോക്കാം.

സ്ഥിതിഗതികള്‍ വ്യത്യസ്തമാണ്
ദേശാഭിമാനിക്ക് വേണ്ടി ബോണ്ട് വാങ്ങിയപ്പോഴും വിവാദ പ്രസ്താവനകള്‍ നടത്തിയപ്പോഴും അഞ്ജു ബോബി ജോര്‍ജിനെ അപമാനിച്ച് ഇറക്കിവിട്ടപ്പോഴും ഒന്നും പാര്‍ട്ടി അണികള്‍ ഇ പി ജയരാജന് എതിരെ രംഗത്ത് വന്നിരുന്നില്ല. കാരണ ലളിതം. അവര്‍ക്ക് അപ്പോഴൊന്നും യാതൊരു വിധ നഷ്ടവും ഉണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോഴത്തെ കാര്യം അങ്ങനെയല്ല

അണികള്‍ പ്രകോപിതരാകില്ലേ
തന്റെ ബന്ധുക്കള്‍ക്ക് വഴിവിട്ട് നിയമനം നല്‍കി എന്നതാണ് ഇ പി ജയരാജനെതിരായ ഇപ്പോഴത്തെ ചാര്‍ജ്ജ്. സ്വാഭാവികമായിട്ടും ഈ അവസരങ്ങള്‍ ആര്‍ക്കാണ് കിട്ടേണ്ടിയിരുന്നത്. സി പി എം അണികള്‍ക്ക് തന്നെ. പാര്‍ട്ടി അണികള്‍ക്ക് കിട്ടേണ്ട അവസരങ്ങളും നിയമനങ്ങളുമാണ് ഇ പി ജയരാജന്‍ ബന്ധുക്കള്‍ക്ക് നല്‍കിയത്. അണികള്‍ പ്രകോപിതരായതില്‍ അത്ഭുതമുണ്ടോ.

ജയരാജനെ പോലെ ശ്രീമതിയെയും
ഇ പി ജയരാജനെ മാത്രമല്ല മുന്‍ മന്ത്രി പി കെ ശ്രീമതിയെയും ആശ്രിത നിയമനത്തിന്റെ പേരില്‍ പാര്‍ട്ടി അണികള്‍ എതിര്‍ക്കുന്നുണ്ട്. പാര്‍ട്ടി പറഞ്ഞിട്ടാണ് മരുമകളെ പേഴ്‌സണല്‍ സ്റ്റാഫിലെടുത്തത് എന്ന് പറഞ്ഞ പി കെ ശ്രീമതിയോട് പാര്‍ട്ടി പറഞ്ഞാല്‍ മരുമകളെയാണോ പാര്‍ട്ടിക്കാരെയല്ലേ നിയമിക്കേണ്ടത് എന്നാണ് സോഷ്യല്‍ മീഡിയയിലെ പാര്‍ട്ടിക്കാര്‍ തിരിച്ചുചോദിച്ചത്.

തെറ്റ് ചെയ്തത് പാര്‍ട്ടിയോട്
പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലുമല്ലാത്ത മരുമകന്‍ സുധീര്‍ നമ്പ്യാരെപ്പോലുള്ളവര്‍ക്കാണ് ഇ പി ജയരാജന്‍ നിയമനം നല്‍കിയത്. ഇത് തന്നെയാണ്് ചര്‍ച്ചയായതും. അല്ലാതെ താല്‍ക്കാലിക നിയമനങ്ങള്‍ നടത്താന്‍ സര്‍ക്കാരിന് മുന്നില്‍ മാനദണ്ഡങ്ങളൊന്നും ഇല്ല. അതുകൊണ്ട് തന്നെ ജയരാജന്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്ന് പാര്‍ട്ടിക്കാര്‍ പോലും പറയില്ല.

ഇന്നും ഇന്നലെയും തുടങ്ങിയതല്ല
ഭരിക്കുന്ന പാര്‍ട്ടിയുടെ ആള്‍ക്കാരെയോ അതുമായി ബന്ധമുള്ളവരെയോ പ്രമുഖ സ്ഥാനങ്ങളില്‍ നിയമിക്കുക എന്നത് സാധാരണ നടന്നുവരുന്ന കാര്യമാണ്. അതിനെ ആരും കാര്യമായി ചോദ്യം ചെയ്യാറുമില്ല. എന്നാല്‍ പാര്‍ട്ടിക്കാരെ മറികടന്ന് ഇ പി ജയരാജന്‍ ബന്ധുക്കളിലേക്ക് മാത്രമായി ഒതുങ്ങിയതാണ് പാര്‍ട്ടി അണികള്‍ക്ക് പിടിക്കാതിരുന്നത്.












Click it and Unblock the Notifications