കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊണ്ട് നടന്ന് ഒടുവില്‍ കുമ്മനത്തിന്‍റെ കാലുവരിയത് ആര്‍എസ്എസ്? കാരണം ഇതാണ്

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോള്‍ മുതല്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്ന് കേട്ടിരുന്ന പേര് കുമ്മനം രാജശേഖരന്‍റേതായിരുന്നു. കുമ്മനം മത്സരിച്ചാല്‍ മാത്രമേ വട്ടിയൂര്‍ക്കാവില്‍ ഇക്കുറി ബിജെപിക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയൂ എന്ന തരത്തിലടക്കം പാര്‍ട്ടിയില്‍ ചര്‍ച്ച പുരോഗമിച്ചു. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലെ പ്രകടനവും കുമ്മനത്തിന്‍റെ സാധ്യത വര്‍ധിപ്പിച്ചു.

പാലാ തിരിച്ചടിയില്‍ മറുപടിക്ക് ഒരുങ്ങി കോണ്‍ഗ്രസ്; കണക്ക് കൂട്ടലുകള്‍ ഇങ്ങനെപാലാ തിരിച്ചടിയില്‍ മറുപടിക്ക് ഒരുങ്ങി കോണ്‍ഗ്രസ്; കണക്ക് കൂട്ടലുകള്‍ ഇങ്ങനെ

എന്നാല്‍ അവസാന നിമിഷം കുമ്മനത്തെ വെട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റിനെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി. അവസാന ട്വിസ്റ്റില്‍ പകച്ച് നില്‍ക്കുകയാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍. അതേസമയം കുമ്മനത്തിനെ ഒഴിവാക്കാന്‍ ആര്‍എസ്എസ് നിലപാടും കാരണമായെന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങളിലേക്ക്

 സമ്മര്‍ദ്ദം ചെലുത്തി ആര്‍എസ്എസ്

സമ്മര്‍ദ്ദം ചെലുത്തി ആര്‍എസ്എസ്

മിസോറാം ഗവര്‍ണര്‍ ആയിരുന്ന കുമ്മനം രാജശേഖരനെ ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് ആര്‍എസ്എസ് ആയിരുന്നു. സമ്മര്‍ദ്ദത്തിന് വഴങ്ങിയ ദേശീയ നേതൃത്വം കുമ്മനത്തെ രാജിവെപ്പിച്ച് തിരുവനന്തപുരത്ത് മത്സരിപ്പിക്കുകയും ചെയ്തു. ശബരിമല വിഷയത്തിന്‍റെ കൂടി പശ്ചാത്തലത്തില്‍ വലിയ വിജയം തന്നെ കുമ്മനത്തിലൂടെ മണ്ഡലത്തില്‍ ബിജെപി പ്രതീക്ഷിച്ചു. എന്നാല്‍ ബിജെപി പ്രതീക്ഷകള്‍ അസ്ഥാനത്തായി. പാര്‍ട്ടി പ്രതീക്ഷിച്ച വിജയം നേടിയില്ലെന്ന് മാത്രമല്ല കനത്ത തിരിച്ചടി നേരിടേണ്ടി വരികയും ചെയ്തു.

 നിലപാട് അറിയിച്ച് കുമ്മനം

നിലപാട് അറിയിച്ച് കുമ്മനം

കുമ്മനം തിരുവനന്തപുരത്ത് പരാജയപ്പെട്ടെങ്കിലും വെറും മൂവായിരത്തില്‍ കുറവ് വോട്ടുകളുടെ വ്യത്യാസം മാത്രമായിരുന്നു വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരുമായി ഉണ്ടായിരുന്നത്. ഇത് മുന്നില്‍ കണ്ട് വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ചരടുവലികള്‍ ബിജെപിക്കുള്ളില്‍ തുടക്കം മുതലേ തന്നെ നടന്നിരുന്നു. ​എന്നാല്‍ മത്സരിക്കാന്‍ ഇല്ലെന്ന നിലപാടിലായിരുന്നു കുമ്മനം.

അപ്രതീക്ഷിത പ്രഖ്യാപനം

അപ്രതീക്ഷിത പ്രഖ്യാപനം

എന്നാല്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെന്നത് പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ തകിടം മറിയ്ക്കുമെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ഘടകത്തിലെ ഒരു വിഭാഗം കുമ്മനത്തിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി. ഇതോടെ കുമ്മനം വഴങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പിന്നാലെ കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കി ബിജെപി പ്രചരണം തുടങ്ങാന്‍ തിരുമാനിച്ചു. എന്നാല്‍ പെട്ടെന്നായിരുന്നു കാര്യങ്ങള്‍ മാറി മറിഞ്ഞത്.

 അൃപ്തിയുമായി ആര്‍എസ്എസ്

അൃപ്തിയുമായി ആര്‍എസ്എസ്

കുമ്മനത്തിനായുള്ള പ്രചരണങ്ങള്‍ തത്കാലത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ ബിജെപി നിര്‍ദ്ദേശം നല്‍കി. ജില്ലാ ഘടകത്തിനിടയിലും കുമ്മനത്തെതിരെ പടപ്പുറപ്പാടുമായി ഒരു വിഭാഗം രംഗത്തെത്തി. അതേസമയം കുമ്മനത്തിനെതിരെ ചരട് വലിച്ചത് ആര്‍എസ്എസ് ആണെന്നാണ് റിപ്പോര്‍ട്ട്. തുടക്കം മുതല്‍ തന്നെ കുമ്മനം മത്സരിക്കുന്നതിന് ആര്‍എസ്എസ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

 അതൃപ്തിക്ക് കാരണമായി

അതൃപ്തിക്ക് കാരണമായി

നേരത്തെ 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ തിരുവനന്തപുരത്ത് മത്സരിച്ചപ്പോള്‍ 15000 മാത്രമായിരുന്നു കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം.എന്നാല്‍ ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരുലക്ഷത്തിനടുത്ത് വോട്ടുകള്‍ക്കാണ് കുമ്മനം ശശി തരൂരിനോട് പരാജയപ്പെട്ടത്. കൊട്ടിഘോഷിച്ച് സമ്മര്‍ദ്ദം ചെലുത്തി കൊണ്ടുവന്ന കുമ്മനത്തിന് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കാതിരുന്നത് ആര്‍എസ്എസിനിടയില്‍ അതൃപ്തിക്ക് കാരണമായി.

 ഇടഞ്ഞ് നേതാക്കള്‍

ഇടഞ്ഞ് നേതാക്കള്‍

ഇതോടെയാണ് കുമ്മനത്തിനെ പകരം അന്തിമ തിരുമാനം എസ് സുരേഷിന് അനുകൂലമായത്. അതേസമയം ബിജെപി ജില്ലാ ഘടകത്തിലും കുമ്മനത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തര്‍ക്കമുണ്ടായി. ഒരേ സ്ഥാനാര്‍ത്ഥിയെ തന്നെ എപ്പോഴും മത്സരിപ്പിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു ബിജെപി ജില്ലാ ഘടകത്തില്‍ ഉയര്‍ന്ന നിര്‍ദ്ദേശം.

 പ്രതികരിച്ച് കുമ്മനം

പ്രതികരിച്ച് കുമ്മനം

അതേസമയം തന്‍റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന്‍റെ കാരണം എന്താണെന്ന് അറിയില്ലെന്ന് കുമ്മനം പ്രതികരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയമാണ് തന്നെ ഒഴിവാക്കാന്‍ കാരണമെന്ന് കരുതുന്നില്ല. ഇതിനും മുന്‍പും പല പരാജയങ്ങളും അറിഞ്ഞ വ്യക്തിയാണ് താന്‍. സുരേഷിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ അഭിമാനത്തോടെയും സന്തോഷത്തോടെയും അംഗീകരിക്കുകയാണ്. കേന്ദ്രത്തിന്‍റെ തീരുമാനം യുക്തമാണ്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറാണെന്നും കുമ്മനം വ്യക്തമാക്കി.

 വിജയിക്കുമെന്ന്

വിജയിക്കുമെന്ന്

മണ്ഡലം-ജില്ലാ-സംസ്ഥാന കമ്മറ്റികളെല്ലാം തന്‍റെ പേര് പരിഗണിച്ചതാണ്. എന്നാല്‍ പല മാനദണ്ഡങ്ങള്‍ വെച്ചാണ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി തീരുമാനം എടുക്കുന്നത്. ആ തീരുമാനം എന്ത് തന്നെയായാലും അംഗീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. എസ് സുരേഷ് വിജയിക്കുമെന്ന് തന്നെയാണ് തന്‍റെ ആത്മവിശ്വാസമെന്നും കുമ്മനം പ്രതികരിച്ചു.

'ഒരു പെണ്ണ് എന്ത് ചെയ്താലും അത് വൈറലാക്കാൻ നടക്കുന്നവര്‍ ഇതൊന്ന് വായിക്കണം', ദൃക്സാക്ഷി കുറിപ്പ്

English summary
Why kummanam avoided in the last minute? these are the reasons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X