കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് ലോ അക്കാദമിയും ലക്ഷ്മി നായരും മാത്രം... ക്രിസ്ത്യന്‍, മുസ്ലിം കോളജുകളെ രക്ഷിക്കുന്നതാര്?

  • By ശ്വേത കിഷോർ
Google Oneindia Malayalam News

തിരുവനന്തപുരം: സമീപകാലത്തെ ഏറ്റവും വലിയ വിദ്യാര്‍ഥി സമരങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് തിരുവനന്തപുരം ലോ അക്കാദമിയിലെ പ്രക്ഷോഭം. വിവിധങ്ങളായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് തുടങ്ങിയ സമരം, പ്രിന്‍സിപ്പാളായ ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന പൊതു ആവശ്യത്തിലെത്തി നില്‍ക്കുകയാണ് ഇപ്പോള്‍. ലക്ഷ്മി നായരെക്കുറിച്ചും അച്ഛന്‍ നാരായണന്‍ നായരെക്കുറിച്ചും അപസര്‍പ്പക കഥകളെ വെല്ലുന്ന മാധ്യമ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

Read Also: ലക്ഷ്മി നായരെ പശുവാക്കി മാധ്യമം പത്രം, നാറിയെന്ന് ഏഷ്യാനെറ്റ്.. ലക്ഷ്മി നായരായത് കൊണ്ട് എന്തും ആകാം?

Read Also: അന്തംകമ്മികള്‍ കാണുന്നുണ്ടോ.. ഒ രാജഗോപാലിന്റെ വീട്ടില്‍ പോയി അഭിനന്ദിച്ച് പിണറായി.. വീഡിയോ വൈറല്‍!

കഥകളും ഉപകഥകളുമായി ഒരു പൂരം തന്നെ. ലോ അക്കാദമിയെയും ലക്ഷ്മി നായരെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവര്‍ എന്തുകൊണ്ടാണ് സമാന പ്രശ്‌നങ്ങളുള്ള ക്രിസ്ത്യന്‍, മുസ്ലിം കോളജുകളെക്കുറിച്ച് മിണ്ടാത്തത്. ലോ അക്കാദമിക്കെതിരെയുള്ള സമരത്തില്‍ രാഷ്ട്രീയ - വര്‍ഗീയ അജണ്ടകളുണ്ടോ. - സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിന്നും ചില ചോദ്യങ്ങള്‍ ഇങ്ങനെ..

രാഷ്ട്രീയ ഗൂഡാലോചനയാണോ

രാഷ്ട്രീയ ഗൂഡാലോചനയാണോ

ലക്ഷ്മി നായര്‍ പ്രിന്‍സിപ്പാളായിരിക്കുന്ന ലോ അക്കാദമിക്കെതിരായ സമരം ഒരു രാഷ്ട്രീയ ഗൂഡാലോചനയാണോ. ആണെന്ന് സംശയിക്കുന്നവര്‍ ഒരുപാടുണ്ട്. ഭരണകക്ഷിയായ സി പി എം തന്നെയാണ് അങ്ങനെ സംശയിക്കുന്നവരില്‍ പ്രമുഖര്‍. പ്രതിപക്ഷം ഗൂഡാലോചന നടത്തുന്നു എന്നാണ് അവരുടെ ആരോപണം. എന്നാല്‍ ലോ അക്കാദമിയില്‍ എല്ലാ വിഷയങ്ങളും തളച്ചിട്ട് മറ്റ് മാനേജ്‌മെന്റുകള്‍ക്കെതിരെ സര്‍ക്കാര്‍ അടങ്ങിയിരിക്കുന്നു എന്നുമുണ്ട് ആക്ഷേപം.

ആരാണ് ഫണ്ട് ചെയ്യുന്നത്

ആരാണ് ഫണ്ട് ചെയ്യുന്നത്

വിദ്യാര്‍ഥി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും മാത്രമല്ല ലക്ഷ്മി നായര്‍ക്കെതിരെ രംഗത്തുള്ളത് എന്നാണ് ആക്ഷേപം. തീവ്രവാദ സംഘടനകള്‍ ഫണ്ട് ചെയ്യുന്ന കേരളത്തിലെ മാധ്യമങ്ങള്‍ ലോ അക്കാദമിയെ വേട്ടയാടുകയാണത്രെ. കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു പ്രമുഖ പത്രം ലക്ഷ്മി നായരെ പശുവാക്കി കാര്‍ട്ടൂണ്‍ വരച്ചതും തളച്ചു എന്ന് തലക്കെട്ടിട്ടതും സോഷ്യല്‍ മീഡിയയിലും പുറത്തും വലിയ ചര്‍ച്ചയായ കാര്യമാണ്.

ഈ കോളജുകള്‍ക്കെതിരെ മിണ്ടില്ല?

ഈ കോളജുകള്‍ക്കെതിരെ മിണ്ടില്ല?

സോഷ്യല്‍ മീഡിയ കമന്റുകള്‍ കോപ്പി ചെയ്താല്‍ - ആളെ കൊല്ലി കിംസ് കോളേജും, സലഫി കോളേജും, വന്‍ ഭൂമി തട്ടിപ്പ് മാര്‍ ഇവാനിയോസ് കോളേജുമൊന്നും ആരും കാണുന്നില്ലേ - ഇതാണ് ചോദ്യം. നെഹ്‌റു, ടോംസ് കോളജുകള്‍ക്കെതിരായ ആരോപണങ്ങള്‍ ശക്തമായി, വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങും എന്ന ഘട്ടത്തിലാണ് തിരുവനന്തപുരം ലോ അക്കാദമിയില്‍ സമരം തുടങ്ങിയത് എന്നതും ശ്രദ്ധേയമാണ്.

എന്താണീ പ്രചാരണങ്ങള്‍ക്ക് പിന്നില്‍

എന്താണീ പ്രചാരണങ്ങള്‍ക്ക് പിന്നില്‍

മാധ്യമങ്ങള്‍ നല്‍കുന്ന വന്‍ പ്രചാരങ്ങളും, സോഷ്യല്‍ മീഡിയയില്‍ ചില തീവ്രവാദ സംഘടനകളുടെ ഇടപെടലുകളും വിരല്‍ ചൂണ്ടുന്നത് ലക്ഷ്മി നായര്‍ക്കെതിരെ സംഘടിതമായ ആക്രമണം നടക്കുന്നു എന്ന് തന്നെയാണ് പോലും. പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിനെ നിയമസഭയിലേക്ക് ജയിപ്പിച്ച എസ് ഡി പി ഐ, തന്ത്രങ്ങള്‍ വിദ്യാഭ്യാസ മേഖലയിലെക്കും കടത്തുന്നു എന്നാണ് ആരോപണം.

നായരായതാണോ പ്രശ്‌നം

നായരായതാണോ പ്രശ്‌നം

താനൊരു സ്ത്രീയായതാണോ നിങ്ങളുടെ പ്രശ്‌നം എന്ന് ലക്ഷ്മി നായര്‍ തന്നെ ചോദിച്ചിട്ടുണ്ട്. ഇനി അത് കുറച്ച് കൂടി കടന്നാല്‍ അവര്‍ ഒരു നായരായതാണോ പ്രശ്‌നം എന്നാണ് ചോദിക്കുന്നത്. ഹിന്ദു ജനതയെ ജാതിപരമായും രാഷ്ട്രീയമായും വിഭജിച്ചു നേട്ടങ്ങള്‍ കൊയ്യുക എന്ന തീവ്രവാദ സംഘടനകളുടെ തന്ത്രമാണോ തിരുവനന്തപുരം ലോ അക്കാദമി വിഷയത്തിലും കാണുന്നതെന്നും ഹിന്ദുക്കള്‍ ജാഗരൂഗരായി ഇരിക്കണമെന്നും പതിവ് പോലെ ആഹ്വാനങ്ങളുണ്ട്.

English summary
Why media and public attack only Law academy and Lakshmi Nair, what is the agenda behind this.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X