ഏതെങ്കിലും നടിയല്ല... ഈ നടിയെ തന്നെ തിരഞ്ഞെടുക്കാന്‍ സുനി പറഞ്ഞ കാരണം; ഞെട്ടിക്കും
കൊച്ചി: യുവ നടിയെ ആക്രമിച്ച സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് പള്‍സര്‍ സുനി. ഇയാള്‍ക്കല്ലാതെ ഈ വിഷയത്തില്‍ പോലീസിന് വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നതും കുഴപ്പിക്കുന്ന കാര്യമാണ്.
എന്നാല്‍ മൊഴിമാറ്റിപ്പറഞ്ഞുകൊണ്ടിരിക്കുക എന്ന സ്ഥിരം ക്രിമിനലുകളുടെ സ്വഭാവം പള്‍സര്‍ സുനി തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. മറ്റൊരു നടിയെ ആയിരുന്നു ആദ്യം തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടതെന്ന് സുനി പോലീസിന് മൊഴി നല്‍കിയിരുന്നു.
എന്നാല്‍ ഈ നടിയെ തന്നെ തിരഞ്ഞെടുക്കാന്‍ മറ്റൊരു കാരണം കൂടി സുനി പോലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെടുക്കാന്‍ വേണ്ടിയാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതും ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്നും ആണ് പള്‍സര്‍ സുനി പോലീസിനോട് പറയുന്നത്. എന്നാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ട് എന്ന കാര്യത്തില്‍ പോലീസിനുള്ളിലും സംശയം ഉണ്ട്.

മലയാള സിനിമയില്‍ സജീവമായി ഇഷ്ടം പോലെ നടിമാരുണ്ട്. എന്നിട്ടെന്തുകൊണ്ടാണ് ഈ നടിയെ തന്നെ ലക്ഷ്യം വച്ചത് എന്ന ചോദ്യവും ബാക്കിയാണ്. അതിനുള്ള ഉത്തരമാണ് ഇപ്പോള്‍ പള്‍സര്‍ സുനി പറഞ്ഞിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട്.

ഇപ്പോള്‍ ആക്രമിക്കപ്പെട്ട നടി മലയാളത്തില്‍ മാത്രമല്ല അന്യഭാഷാ സിനിമകളിലും സജീവമാണ്. അത് മാത്രമല്ല, ഇവര്‍ മോഡലിങ് രംഗത്തും ശ്രദ്ധേയയാണ്. അതാണത്രെ നടിയെ തന്നെ തിരഞ്ഞെടുക്കാന്‍ കാരണമായത് എന്നാണ് സുനി മൊഴി നല്‍കിയതത്രെ.

മോഡല്‍ കൂടിയായ നടിയുടെ ദൃശ്യങ്ങള്‍ വച്ച് കൂടുതല്‍ വിലപേശല്‍ നടത്താം എന്നാണ് കരുതിയത് എന്നാണ് പള്‍സര്‍ സുനി മൊഴി നല്‍കിയിട്ടുള്ളത് എന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കീഴടങ്ങാനെത്തിയപ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഗോശ്രീ പാലത്തിന് മുകളില്‍ നിന്ന് കായലിലേക്ക് വലിച്ചെറിഞ്ഞു എന്നാണ് സുനി ഒടുവില്‍ പറഞ്ഞത്. ആദ്യം പറഞ്ഞത് പാലാരിവട്ടത്തിനടുത്ത് ഓടയില്‍ ഉപേക്ഷിച്ചു എന്നായിരുന്നു.

പകര്‍ത്തിയ ദൃശ്യങ്ങളോടെ ഫോണ്‍ ഉപേക്ഷിച്ചു എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ എളുപ്പമല്ല. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് മുന്‍കൂര്‍ ജാമ്യത്തിന് സമീപിച്ച അഭിഭാഷകന് നല്‍കിയ കവറില്‍ ഉണ്ടെന്നാണ് സുനി പറയുന്നത്.

പള്‍സര്‍ സുനി നല്‍കിയ മെമ്മറി കാര്‍ഡും ഫോണും മറ്റ് രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ് അഭിഭാഷകന്‍. ഇത് വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമാവുകയുള്ളൂ.

ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ ഈ മെമ്മറി കാര്‍ഡ് സംബന്ധിച്ച് സുനി പറഞ്ഞ കാര്യങ്ങള്‍ സത്യമാണോ എന്ന് തെളിയിക്കപ്പെടുകയുള്ളൂ. ഈ പരിശോധനകള്‍ വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് പോലീസ്.

ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തുക എന്നത് കേസിന്റെ അന്വേഷണത്തില്‍ നിര്‍ണായകമാണ്. എന്നാല്‍ ഗോശ്രീപാലത്തിന് താഴെ കായലില്‍ നിന്ന് ഫോണ്‍ കണ്ടെത്താനാകുമോ എന്നത് സംബന്ധിച്ച് പോലീസിന് ഒരു ഉറപ്പും ഇല്ല.

സിനിമ മേഖലയില്‍ നിന്നുള്ള ആരെങ്കിലും സുനിയ്ക്കും സംഘത്തിനും പിറകില്‍ ഉണ്ടോ എന്ന സംശയത്തിന് പിറകേ പോലീസ് ഇനി പോകില്ലെന്ന് തന്നെയാണ് സൂചന. ഒരുപക്ഷേ സുനിയിലും പിടിയിലായ അഞ്ച് പേരിലും ആയി ഈ കേസ് അവസാനിപ്പിക്കപ്പെട്ടേക്കാം.












Click it and Unblock the Notifications