കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടേയിരിക്കും', ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാത്തതിനെതിരെ പാര്‍വ്വതി

Google Oneindia Malayalam News

കൊച്ചി: സിനിമാ രംഗത്തെ പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാത്തതിനെതിരെ നടിയും ഡബ്ല്യൂസിസി അംഗവുമായ പാര്‍വ്വതി തിരുവോത്ത് രംഗത്ത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ നിരാശയുണ്ടെന്ന് പാര്‍വ്വതി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വ്വതിയുടെ പ്രതികരണം. എന്നാല്‍ ചോദിക്കേണ്ട ചോദ്യങ്ങള്‍ തങ്ങള്‍ ചോദിച്ച് കൊണ്ടേയിരിക്കുമെന്നും ഉത്തരം കിട്ടുന്നത് വരെ ചോദിക്കുമെന്നും പാര്‍വ്വതി വ്യക്തമാക്കി.

ചോദ്യങ്ങള്‍ ചോദിക്കാനുളള അധികാരം തങ്ങള്‍ക്കുണ്ട്. അക്കാര്യത്തില്‍ പിറകോട് ഇല്ലെന്നും തങ്ങളുടേത് ഒറ്റപ്പെട്ട ശബ്ദം ആണെന്ന് തോന്നുന്നില്ലെന്നും പാര്‍വ്വതി പറഞ്ഞു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്ത് വിടണമെന്നും അതിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നും പാര്‍വ്വതി അടക്കമുളള ഡബ്ല്യൂസിസി അംഗങ്ങള്‍ ഏറെ കാലമായി ആവശ്യപ്പെടുന്നതാണ്. എന്നാല്‍ റിപ്പോര്‍ട്ട് പരസ്യമാക്കാനില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്.

'സുരേന്ദ്രാ ഉള്ളി കെട്ട പോലെ മനസ്സ് മലീമസം', കെ സുരേന്ദ്രന്റെ ട്രോളിന് സന്ദീപാനന്ദ ഗിരിയുടെ മറുപടി'സുരേന്ദ്രാ ഉള്ളി കെട്ട പോലെ മനസ്സ് മലീമസം', കെ സുരേന്ദ്രന്റെ ട്രോളിന് സന്ദീപാനന്ദ ഗിരിയുടെ മറുപടി

parvathy

പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് സിനിമാ രംഗത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ വലിയ തോതില്‍ ചര്‍ച്ചയായത്. തുടര്‍ന്ന് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് വേണ്ടി 2017 ജൂലൈയില്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപീകരിച്ചു. ഒരു കോടി ആറ് ലക്ഷം രൂപ ചിലവിട്ടായിരുന്നു കമ്മിറ്റിയുടെ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനം. കമ്മിറ്റി 2019 ഡിസംബര്‍ 31ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അത് കഴിഞ്ഞ് 2 വര്‍ഷം പിന്നിട്ടിട്ടും സര്‍ക്കാര്‍ ഇതുവരെ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ തയ്യാറായിട്ടില്ല.

'അവള്‍ പാകിസ്ഥാനിയെ തേടി പോയതല്ലേ.. അങ്ങനെ വേണം, അനുഭവിക്കട്ടെ'; സാനിയ മിര്‍സക്ക് നേരെ സൈബര്‍ ആക്രമണം'അവള്‍ പാകിസ്ഥാനിയെ തേടി പോയതല്ലേ.. അങ്ങനെ വേണം, അനുഭവിക്കട്ടെ'; സാനിയ മിര്‍സക്ക് നേരെ സൈബര്‍ ആക്രമണം

English summary
Will continue asking questions, Actress Parvathy Thiruvoth against Hema Committee report not implementing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X