പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നില്‍വച്ച് സ്ത്രീയെ വെട്ടികൊന്നു; സംഭവം ശിശുപരിപാലന കേന്ദ്രത്തില്‍

  • By: Akshay
Subscribe to Oneindia Malayalam

മൂന്നാര്‍: പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ട് സ്ത്രീയെ വെട്ടികൊന്നു. ശിശുപരപാലന കേന്ദ്രത്തിലെ ആയയെയാണ് വെട്ടികൊന്നത്. കെഡിഎച്ച്പി കമ്പനി ഗുണ്ടുമല എസ്‌റ്റേറ്റില്‍ ബെല്‍മൂര്‍ ഡിവിഷനിലെ ക്രഷിലെ (ശിശുപരിപാലനകേന്ദ്രം) ആയയായ രാജഗുരു (42) ആണ് വെട്ടേറ്റ് മരിച്ചത്. ഇവരുടെ 12 പവന്റെ രണ്ടുമാലകള്‍ മോഷണം പോയി.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30നും 1.30നുമിടയിലായിരന്നു കൊലപാതകം. കൊലപാതകത്തിനുശേഷം പ്രതികള്‍ രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. ക്രഷില്‍ ഈ സമയം മൂന്നുവയസ്സില്‍ താഴെ പ്രായമുള്ള 10 കുട്ടികളാണ് ഉണ്ടായിരുന്നത്. 12.15ന് ക്രഷിലെത്തിയ കമ്പനി ഉദ്യോഗസ്ഥന്‍ ഇവര്‍ ചായ ഉണ്ടാക്കി നല്‍കിയിരുന്നു. ഇയാള്‍ പോയശേഷമാണ് കൊലപാതകം നടന്നത്.

 ക്രഷിന്റെ അടുക്കള

ക്രഷിന്റെ അടുക്കള

എസ്‌റ്റേറ്റിലെ ശമ്പളദിവസമായതിനാല്‍, കുഞ്ഞുങ്ങളെ കൊണ്ടുപോകാനായി എത്തിയ സ്ത്രീകളാണ് ഇവരെ രക്തത്തില്‍ കുളിച്ച് ക്രഷിന്റെ അടുക്കളയോടുചേര്‍ന്നുകിടക്കുന്നത് കണ്ടത്.

 രണ്ട് മാലകള്‍

രണ്ട് മാലകള്‍

ഇവരുടെ നിലവിളി കേട്ടെത്തിയ മറ്റ് തൊഴിലാളികള്‍ ഉടന്‍ ഇവരെ, സമീപത്തുള്ള സോത്തുപാറയിലെ കമ്പനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇവര്‍ ധരിച്ചിരുന്ന രണ്ട് മാലകളാണ് കാണാതായത്.

മോര്‍ച്ചറി

മോര്‍ച്ചറി

ബാക്കി സ്വര്‍ണങ്ങള്‍ നഷ്ടപ്പെട്ടില്ല. മൃതദേഹം മൂന്നാര്‍ ടാറ്റാ ടീ ആശുപത്രി മോര്‍ച്ചറിയിലേക്ക് രാത്രിയോടെ മാറ്റി.

 പോലീസ്

പോലീസ്

ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാല്‍, മൂന്നാര്‍ ഡിവൈഎസ്പി കെഎന്‍ അനിരുദ്ധന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി മോഹന്‍ദാസ്, മൂന്നാര്‍ സിഐ സാം ജോസ്, എസ്‌ഐ പി ജിതേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

English summary
Woman hacked to death at Munnar
Please Wait while comments are loading...