ഗോവിന്ദച്ചാമിമാരാകുന്നത് ഇവനൊക്കെ തന്നെ; മദ്യപിച്ച് ലക്കുകെട്ട യുവാവ് സ്ത്രീയോട് കാണിച്ചത്...

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: കർണാടകയിൽ ട്രെയിൻ യാത്രക്കിടെ മദ്യപിച്ച് യുവതിയെ ശല്ല്യം ചെയ്ത തിരുവനന്തപുരം സ്വദേശിയെ യുവതിയുടെ സഹോദരൻ ' പഞ്ഞിക്കിട്ടു'. തിരുവനന്തപുരം സ്വദേശിയായ സുരേഷ് മാത്യു എന്നയാളാണ് മദ്യലഹരിയില്‍ യുവതിയോട് മോശമായി പെരുമാറിയത്. വയനാട്ടിലെ സംസുദ്ദീൻ കടയങ്കൽ അലി എന്നയാൾ‌ ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെയാണ് കാര്യം പുറം ലോകം അറിഞ്ഞത്. ഞാനും ഭാര്യയും എന്റെ പെങ്ങളും അളിയനും കൂടി ഒരു യാത്ര പോയി വരുകയായിരുന്നു, ട്രെയിനില്‍. കര്‍ണാടകയിലെ ബൈന്ദൂര്‍ കഴിഞ്ഞ ഉടനെ ഒരു ഞരമ്പ് രോഗി പെങ്ങളെ കയറിപ്പിടിച്ചു, എന്റെ കണ്മുന്‍പില്‍ വെച്ച്. അവനെപ്പറ്റി കുറച്ച് മുന്‍പ് പെങ്ങള്‍ എന്നോട് പരാതി പറയുകയും ചെയ്തിരുന്നതിനാല്‍ ഞാന്‍ അവനെ ശ്രദ്ധിച്ച് കൊണ്ടിരിക്കുകയായിരുന്നു എന്ന് തുടങ്ങുന്നതാണ് ഫേസ്ബുക്ക് പോസ്റ്റ്.

പിന്നെ ഒരു അരമണിക്കൂര്‍ ഞാനും അളിയനും അവന്റെ മേലെ നന്നായൊന്നു മേഞ്ഞു, പോലീസില്‍ ഏല്‍പ്പിക്കാന്‍ ഇരിക്കുകയായിരുന്നു. തൊട്ടടുത്ത ബോഗിയില്‍ അവന്റെ ഭാര്യയും പെണ്‍കുട്ടിയും ഇരിക്കുന്നുണ്ടെന്നും വെറുതെ വിടണമെന്നും പറഞ്ഞ് കരഞ്ഞപ്പോള്‍ അവരെ വിളിപ്പിച്ചു. ആ സ്ത്രീ എന്റെ കാലില്‍ വീണ് ഒരുപാട് കരഞ്ഞു, കള്ളിന്‍മേലെ ചെയ്തു പോയതാണെന്ന് അവന്റെ ഭാര്യക്ക് മുന്‍പില്‍ കരഞ്ഞു പറഞ്ഞതോടെ അവനെ വെറുതെ വിടാന്‍ പെങ്ങളും നിര്‍ബന്ധിക്കുകയായിരുന്നെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Suresh Mathew

അവസാനം അവന്റെ ഭാര്യയുടെ മുന്‍പില്‍ വെച്ച് പെങ്ങളോട് മാപ്പു പറഞ്ഞതോടെ അവനെ വിട്ടു. മഹാരാഷ്ട്രയില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന തിരുവനന്തപുരംകാരനായ സുരേഷ് മാത്യു എന്നയാളാണ് ആ ഞരമ്പ് രോഗി. ടിടി വന്നു ചോദിച്ചറിഞ്ഞപ്പോള്‍ അവനെ വെറുതെ വിട്ടതാണെന്നും ഞങ്ങള്‍ക്ക് കംപ്ലൈന്റ്‌റ് ഇല്ലെന്നും പറഞ്ഞു ഒഴിവാക്കുകയായിരുന്നെനും സംസുദ്ദീൻ കടയങ്കൽ അലി പറയുന്നു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന സ്ത്രീകളോട് തെമ്മാടിത്തരം ചെയ്യാൻ ധൈര്യപ്പെടുന്ന അവസ്ഥയിൽ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളുടെ കാര്യം വളരെ കഷ്ട്ടമായിരിക്കുംമെന്നും അദ്ദേഹം ആശങ്കപ്പെടുന്നു. എല്ലാവരും കരുതിയിരിക്കുക, ഒന്നിനെയും വെറുതെ വിടാതിരിക്കുക. നിയമത്തിനു വിട്ടാൽ ഇവന്മാരൊക്കെ നമ്മളെ നോക്കി കൊഞ്ഞനം കുത്തി ഇറങ്ങി വരും, മാക്സിമം വേദനയാക്കി വിടുക എന്ന് പറഞ്ഞാണ് സംസുദ്ദീൻ കടയങ്കൽ അലിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kerala woman molested in train at Karnatala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്