വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ വ്യവസായി കുടുങ്ങി!! പീഡിപ്പിക്കപ്പെട്ടത്...

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രമുഖ കശുവണ്ടി വ്യവസായിയായ രാജ്‌മോഹന്‍ പിള്ളയെ അറസ്റ്റ് ചെയ്തു. മ്യൂസിയം പോലീസാണ് ഇയാളെ പിടികൂടിയത്. ഒഡീഷ സ്വദേശിനിയായ 23 കാരിയാണ് പീഡനത്തിന് ഇരയായത്. ഈ യുവതി പിള്ളയുടെ വീട്ടിലെ ജോലിക്കാരി കൂടിയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പിള്ളയെ റിമാന്‍ഡ് ചെയ്തു.  വഴുതക്കാട്ടുള്ള വീട്ടില്‍ വച്ചാണ് പിള്ള തന്നെ പീഡിപ്പിച്ചെന്ന് യുവതി വെളിപ്പെടുത്തി.

1

ഗര്‍ഭിണിയായ ശേഷം യുവതി ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു. ഇവിടെ വച്ച് ഡോക്ടര്‍ ചോദിച്ചപ്പോഴാണ് യുവതി താന്‍ പീഡിപ്പിക്കപ്പെട്ട കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഡോക്ടറാണ് പോലീസിനെ ഇക്കാര്യം വിളിച്ച് അറിയിച്ചത്. തുടര്‍ന്ന് പിള്ളയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വഞ്ചിയൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തതെങ്കിലും പിന്നീട് ഇത് മ്യൂസിയം പോലീസിനു കൈമാറുകയായിരുന്നു.

2

മ്യൂസിയം പോലീസ് യുവതിയുടെ മൊഴിയെടുത്തിട്ടുണ്ട്. തന്നെ പീഡിപ്പിച്ചത് പിള്ള തന്നെയാണെന്നതില്‍ യുവതി ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ പിള്ള ആരോപണം നിഷേധിച്ചു. ഒഡീഷ സ്വദശികളായ രണ്ടു പുരുഷന്‍മാര്‍ തന്റെ വീട്ടില്‍ ജോലിക്കു നിന്നിരുന്നതായും യുവതി പരാതിയുമായി രംഗത്തെത്തിയ ശേഷം രണ്ടു പേരെയും കാണാനില്ലെന്നും പിള്ള പോലീസിനോടു പറഞ്ഞു. യുവതിയുമായി അവര്‍ക്കു ബന്ധമുണ്ടെന്നും പിള്ള ആരോപിച്ചു.

English summary
Odisha girl raped in trivandrum.
Please Wait while comments are loading...