കേസില്‍ വീണ്ടും ട്വിസ്റ്റ്!! പീഡിപ്പിച്ചത് സ്വാമിയല്ല, അയാള്‍...യുവതിയുടെ വെളിപ്പെടുത്തല്‍

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം യുവതി മുറിച്ച സംഭവത്തില്‍ ഓരോ ദിവസവും കാര്യങ്ങള്‍ മാറിമറിയുകയാണ്. കേസിന്റെ തുടക്കത്തില്‍ സ്വാമിയെ പ്രതിക്കൂട്ടിലാക്കിയ യുവതി ഇപ്പോള്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ് പറയുന്നത്. അതിനിടെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സ്വാമിയെ യുവതി കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു.

പീഡിപ്പിച്ചത് അയാള്‍

പീഡിപ്പിച്ചത് അയാള്‍

നേരത്തേ സ്വാമിയാണ് തന്നെ പീഡിപ്പിച്ചതെന്ന് ആരോപിച്ച യുവതി ഇപ്പോള്‍ തികച്ചും വ്യത്യസ്തമായ വെളിപ്പെടുത്തലാണ് നടത്തിയത്. കാമുകന്‍ അയ്യപ്പദാസാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു.

പണം തട്ടിയെടുത്തു

പണം തട്ടിയെടുത്തു

വിവാഹ വാഗ്ദാനം നല്‍കിയാണ് അയ്യപ്പദാസ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി ആരോപിക്കുന്നുതന്റെ കുടുംബത്തില്‍ നിന്നും സ്വാമിയില്‍ നിന്നുമായി 14 ലക്ഷം രൂപ അയ്യപ്പദാസ് തട്ടിയെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് പേട്ട പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ യുവതി വ്യക്തമാക്കി.

നിയന്ത്രണത്തിലല്ല

നിയന്ത്രണത്തിലല്ല

താന്‍ ആരുടെയും നിയന്ത്രണത്തിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കി. അയ്യപ്പദാസ് തനിക്കെതിരേ വ്യാജ പ്രചാരണം നടത്തുന്നതായും അവര്‍ പരാതിയില്‍ രേഖപ്പെടുത്തി.

സ്വാമിയെ സന്ദര്‍ശിച്ചു

സ്വാമിയെ സന്ദര്‍ശിച്ചു

കേസ് പുരോഗമിക്കുന്നതിനിടെ യുവതി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി ചികില്‍സയിലുള്ള സ്വാമിയെ സന്ദര്‍ശിച്ചു. യുവതിയുടെ അമ്മയാണ് ഇതിനു മുന്‍കൈയെടുത്തത്.

നുണ പരിശോധനയും ബ്രെയിന്‍ മാപ്പിങും

നുണ പരിശോധനയും ബ്രെയിന്‍ മാപ്പിങും

യുവതി ഇടയ്ക്കിടെ മൊഴി മാറ്റിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നുണ പരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിങിനും വിധേയമാക്കാന്‍ പോക്‌സോ കോടതി അനുമതി നല്‍കിയിരുന്നു. പോലീസ് നല്‍കിയ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

സ്വാമിക്കു ജാമ്യമില്ല

സ്വാമിക്കു ജാമ്യമില്ല

പോക്‌സോ കോടതിയില്‍ സ്വാമി ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി ഇതു തള്ളുകയായിരുന്നു. ഗംഗേശാനന്ദയ്ക്കു ജാമ്യം ലഭിച്ചാല്‍ ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് യുവതിയുടെ കുടുംബത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദിക്കുകയും ചെയ്തിരുന്നു.

യുവതി അഭിഭാഷകനോട് പറഞ്ഞത്

യുവതി അഭിഭാഷകനോട് പറഞ്ഞത്

രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് യുവതിയും സ്വാമിയുടെ അഭിഭാഷകനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. സ്വാമി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും അയ്യപ്പദാസ് പറഞ്ഞത് അനുസരിച്ചാണ് താന്‍ സ്വാമിയെ ആക്രമിച്ചതെന്നും യുവതി പറയുന്നുണ്ട്.

അയ്യപ്പദാസ് കോടതിയില്‍

അയ്യപ്പദാസ് കോടതിയില്‍

അതിനിടെ യുവതിയെ കാണാനില്ലന്നു കാണിച്ച് അയ്യപ്പദാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയിരുന്നു.

അന്നു നടന്നത്

അന്നു നടന്നത്

യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്താണെന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. അയ്യപ്പദാസ് തന്നെ കത്തിയേല്‍പ്പിച്ച് സ്വാമിയുട മുറിലിയേക്കു പറഞ്ഞയക്കുകയായിരുന്നുവെന്നും ഇരുട്ടത്ത് താന്‍ കത്തി വീശുകയായിരുന്നുവെന്നുമെന്നാണ് യുവതി അഭിഭാഷകനോട് പറഞ്ഞത്.

പ്രേരിപ്പിച്ചത് തെറ്റിദ്ധരിപ്പിച്ച്

പ്രേരിപ്പിച്ചത് തെറ്റിദ്ധരിപ്പിച്ച്

വര്‍ഷങ്ങളുമായി തന്റെ കുടുംബവുമായി അടുപ്പമുള്ള സ്വാമിക്കെതിരേ പല കാര്യങ്ങളും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് അയ്യപ്പദാസ് ആക്രമണത്തിന് പ്രേരപിപ്പിച്ചതെന്നും യുവതി അഭിഭാഷകനോട് വെളിപ്പെടുത്തിയിരുന്നു.

English summary
Gangesananda case: Woman says lover molested her.
Please Wait while comments are loading...