വ്യാജമദ്യ വിൽപനയ്ക്കെതിരെ ഒറ്റയാൾ പ്രതിഷേധവുമായി വീട്ടമ്മ രംഗത്ത്

  • Posted By: SANOOP PC
Subscribe to Oneindia Malayalam

തലശ്ശേരി: വ്യാജമദ്യ വിൽപനയ്ക്കെതിരെ ഒറ്റയാൾ സമരവുമായി മുഴപ്പിലങ്ങാട് വീട്ടമ്മ രംഗത്ത്. വ്യാജമദ്യം തടയുക കുളം ബസാറിനെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് വീട്ടമ്മയുടെ പ്രതിഷേധം. മുഴപ്പിലങ്ങാട് കുളം ബസാറിലാണ് പ്രദേശവാസിയായ ഷാമിജ എന്ന വീട്ടമ്മ ഒറ്റയാൾ സമരവുമായി രംഗത്തെത്തിയത്.

women


പ്രതിഷേധ ബോർഡെഴുതിയാണ് കുളംബസാറിൽ ചൊവ്വാഴ്ച രാവിലെ ഒൻപത് മണിമുതൽ ഷാമിജ സമരം ആരംഭിച്ചത്. പച്ചവെള്ളം പോലെ  മദ്യം ഒഴുകുന്ന പ്രദേശമായി കുളംബസാറിനെ മാറ്റിയവർക്കെതിരെ നടത്തുന്ന ഈ സമരത്തെ നാട്ടുകാരും സാമൂഹിക സേവനരംഗത്ത് പ്രവർത്തിക്കുന്നവരും പിന്തുണക്കണമെന്ന് സമരനായിക ഷാമിജ ആവശ്യപ്പെട്ടു. വ്യാജമദ്യ വിൽപ്പനയ്ക്കെതിരെ വീട്ടമ്മ ആരംഭിച്ച സമരത്തിന് നിരവധി പേർ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

ബിനീഷ് കോടിയേരിയും പിടികിട്ടാപ്പുളളി; മൂന്ന് സാമ്പത്തിക തട്ടിപ്പ് കേസുകൾ, തട്ടിപ്പ് നടന്നത് ഗൾഫിൽ!

English summary
women on strike for against liquor in Muzhapilangad Kannur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്