ആത്മഹത്യക്കുറിപ്പെഴുതിയത് കൈവെള്ളയിലും കാലിലും; യുവതിയുടെ മരണത്തില്‍ ദുരൂഹത...
തിരുവന്നതപുരം: വെഞ്ഞാറമൂട് ആലന്തറയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയേറെയെന്ന് പോലീസ്. മാമൂട് അജിഭവനില്‍ അജിയുടെ ഭാര്യ അഞ്ജുവിന്റെ മരണം ആത്മഹത്യയല്ലെന്നാണ് ബന്ധുക്കളും പറയുന്നത്.
കഴിഞ്ഞ ദിവസമാണ് അഞ്ജുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ജുവിന്റെ ആത്മഹത്യക്കുറിപ്പാണ് പോലീസിനെ കുഴപ്പിക്കുന്നത്. തന്റെ കൈവെള്ളയിലും കാലിന് താഴ്ഭാഗത്തുമാണ് അഞ്ജു ആത്മഹത്യ കുറിപ്പെഴുതിയിരിക്കുന്നത്.

ശരീരഭാഗങ്ങളിലും അഞ്ജു പേനകൊണ്ട് എഴുതിയിട്ടുണ്ട്. കൈകൊണ്ട് എത്തിച്ച് എഴുതാന്‍ പറ്റാത്ത ഇടങ്ങളിലും അക്ഷരങ്ങള്‍ പടര്‍ന്ന് കിടക്കുന്നതിനാല്‍ ഇത് ആത്മഹത്യല്ലെന്നാണ് ബന്ധുക്കളും ആരോപിക്കുന്നത്.
Read More: ഇംഗ്ലീഷ് ഇനി അത്യാവശ്യത്തിന് മതി; സര്‍ക്കാര്‍ ഓഫീസുകളില്‍ ഭരണഭാഷ മലയാളമാക്കാന്‍ നിര്‍ദ്ദേശം...
നെടുമങ്ങാട് മോഹനഭവനില്‍ പരേതനായ ബാലുവിന്റെയും തങ്കച്ചിയുടെയും മകളാണ് അഞ്ജു. ഒന്‍പത് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അജി അഞ്ജുവിനെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹ ശേഷം ഇവര്‍ തമ്മില്‍ നിരന്തരം വഴക്കിട്ടിരുന്നുവെന്ന് പോലീസും ബന്ധുക്കളും പറയുന്നു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് അഞ്ജുവിനെ റൂമിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. എന്നാല്‍ ഇതിന് തൊട്ട് മുമ്പും അജിയും അഞ്ജുവും തമ്മില്‍ വഴക്കുണ്ടതായി പോലീസ് പറഞ്ഞു. ശരീരത്തില്‍ മര്‍ദ്ദനമേറ്റിട്ടുണ്ട്. മര്‍ദ്ദനമേറ്റ പാടുകള്‍ പോലീസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
Read More: ഓണത്തിന് നരേന്ദ്രമോദി പായസം കൂട്ടി സദ്യയുണ്ണും!!! പ്രധാനമന്ത്രിയെ ക്ഷണിക്കുന്നത് ആരാണെന്നോ...
യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂ എന്ന് വെഞ്ഞാറമൂട് പോലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പളകുറ്റിയിലെ കുടുംബവീട്ടില്‍ സംസ്‌കരിച്ചു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications