കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയ്ക്ക് പിന്നാലെ കുമ്പസാരവും കത്തുന്നു! ദേശീയ വനിതാ കമ്മീഷന്‍ രേഖ ശര്‍മ്മക്കെതിരെ വിശ്വാസികള്‍

  • By Desk
Google Oneindia Malayalam News

കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ക്രൈസ്തവ പുരോഹിതര്‍ക്കെതിരെ ഉയര്‍ന്ന് ലൈംഗികാരോപങ്ങള്‍ക്ക് പിന്നാലെയായിരുന്നു രേഖാ ശര്‍മ്മയുടെ നടപടി.

സഭയില്‍ നടക്കുന്ന ഇത്തരം ലൈംഗിക ആരോപണങ്ങള്‍ ദേശയ ഏജന്‍സികള്‍ അന്വേഷിക്കണമെന്നും വൈദികര്‍ക്കെതിരായ പരാതികള്‍ കേരളത്തില്‍ അധികരിച്ച് വരികയാണെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍ രേഖ ശര്‍മ്മയുടെ റിപ്പോര്‍ട്ടിനെതരെ രംഗത്തെത്തിയിരിക്കുകയാണ് വിശ്വാസികള്‍.

ലൈംഗികാരോപണം

ലൈംഗികാരോപണം

ജലന്തര്‍ ബിഷപ്പിനെതിരെയും ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കെതിരെയുമാണ് ലൈംഗിക പീഡന പരാതികള്‍ ഉയര്‍ന്നത്. ജലന്തര്‍ ബിഷപ്പ് കേരള സന്ദര്‍ശനത്തിനിടെ ഒരു കന്യാസ്ത്രീയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി ഉയര്‍ന്നത്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ബിഷപ്പിനെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല.

ഓര്‍ത്തഡോക്സ് സഭ

ഓര്‍ത്തഡോക്സ് സഭ

ഓര്‍ത്തഡോക്സ് സഭയില്‍ നിന്നും സമാന പരാതി ഉയര്‍ന്നിരുന്നു. കുമ്പസാര രഹസ്യം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വിശ്വാസിയായ സ്ത്രീയെ അഞ്ച് വൈദീകര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് ആരോപണം ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് കുമ്പസാരം നിര്‍ത്തണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ രേഖ ശര്‍മ്മ രംഗത്തെത്തിയത്.

ബ്ലാക്മെയ്ലിങ്

ബ്ലാക്മെയ്ലിങ്

കുമ്പസാരത്തിലലൂടെ സ്ത്രീകള്‍ ബ്ലാക്മെയ്ലിങ്ങിന് ഇരയാകുന്നുണ്ടെന്നും സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുമ്പോള്‍ പുരുഷന്‍മാരില്‍ നിന്ന് പണം തട്ടാനും ഇത് വഴിയൊരുക്കുമെന്നും അതിനാല്‍ കുമ്പസാരം നിരോധിക്കണമെന്നും ദില്ലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വനിതാ കമ്മീഷന്‍ പറഞ്ഞു.

രാഷ്ട്രീയ സഹായം

രാഷ്ട്രീയ സഹായം

കേരളത്തിലെ ലൈംഗീകാരോപണങ്ങളിവ്‍ പ്രതികള്‍ക്ക് രാഷ്ട്രീയ സഹായം കിട്ടുന്നുണ്ടെന്നും സര്‍ക്കാര്‍ പ്രശ്നത്തെ ഗൗരവമായി കാണുന്നില്ലെന്നും രേഖാ ശര്‍മ്മ പ്രധാനമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷന്‍

ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷന്‍

എന്നാല്‍ രേഖാ ശര്‍മ്മയുടെ നിര്‍ദ്ദേശത്തെ തള്ളി ബിജെപി നേതാവും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷനുമായ ജോര്‍ജ്ജ് കുര്യന്‍ രംഗത്തെത്തി. വനിതാ കമ്മീഷന്‍റേത് അതിരുകടന്ന സ്ത്രീപക്ഷ ചിന്തയാണ്. അതിനോട് യോജിക്കാന്‍ കഴിയില്ല. അത് തീര്‍ത്തും ഭരണഘടനാ വിരുദ്ധമാണെന്നും ജോര്‍ജ്ജ് കുര്യന്‍ വ്യക്തമാക്കി.

മോദി സര്‍ക്കാര്‍

മോദി സര്‍ക്കാര്‍

ദേശീയ വനിതാ കമ്മീഷന്‍റേത് വ്യക്തിപരമായ നിലപാടാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണംന്താനം വ്യക്തമാക്കി. കമ്മീഷന്‍റെ അഭിപ്രായത്തോട് യോജിക്കാന്‍ കഴിയില്ല. മതവിശ്വാസങ്ങളില്‍ മോദി സര്‍ക്കാര്‍ ഇടപെടില്ലെന്നും കണ്ണന്താനം പറഞ്ഞു.

English summary
womens commision against confession new reoprts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X