കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളെത്തിയാല്‍ നട അടയ്ക്കുമോ? സ്ത്രീപ്രവേശനത്തില്‍ നിലപാട് അറിയിച്ച് മാളികപ്പുറം മേല്‍ശാന്തി!

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
ദര്‍ശനത്തിന് എത്തുന്ന സ്ത്രീകളെ തടയില്ലെന്ന് മാളികപ്പുറം മേല്‍ശാന്തി!

കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ശബരിദര്‍ശനത്തിന് സ്ത്രീകള്‍ എത്തിയാല്‍ ക്ഷേത്രം അടച്ചിടുമെന്നായിരുന്നു തന്ത്രി കണ്ഠര് രാജീവര് പറഞ്ഞത്. തുലാമാസ പൂജയ്ക്കായി നട തുറക്കുന്നതനായി സന്നിധാനത്തേക്ക് പുറപ്പെടാന്‍ നേരമായിരുന്നു തന്ത്രിയുടെ പ്രസ്ഥാവന. ഇത് വലിയ വിവാദമായിരിക്കുകയാണ്. എന്നാല്‍ തന്ത്രിക്ക് പിന്നാലെ സ്ത്രീദര്‍ശനത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മാളികപ്പുറം മേല്‍ശാന്തി.

sabarimalalady-1539764021.jpg -

സ്ത്രീകള്‍ ദര്‍ശനത്തിന് എത്തിയാല്‍ അവരെ അവഗണിക്കില്ലെന്ന് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി പറഞ്ഞു. പൂജാദി കര്‍മ്മങ്ങള്‍ സാധാരണ ചെയ്യുന്ന രീതിയില്‍ തന്നെ നടത്തും. യുവതികള്‍ക്ക് പ്രസാദവും നല്‍കും. എല്ലാ തവണയും നട തുറക്കുമ്പോള്‍ സന്തോഷവും സമാധാനപരവുമായാണ് കാര്യങ്ങള്‍ നടക്കാറുള്ളത്.

എന്നാല്‍ ഇത്തവണത്തെ സാഹചര്യം വിഷമമുണ്ടാക്കുന്നുണ്ട്. ആചാരങ്ങള്‍ ലംഘിക്കപ്പെടുമോയെന്ന ഭയമുണ്ട്. വസ്ത്രം മാറുന്നത് പോലെ എളുപ്പമല്ലല്ലോ ആചാരങ്ങള്‍ മാറ്റുന്നത്. അതേസമയം സ്ത്രീകളെ വിലക്കണമെന്നല്ല താന്‍ ഉദ്ദേശിച്ചതെന്നും അനീഷ് വ്യക്തമാക്കി.

ആരോടും മുഖം തിരിക്കില്ല. തന്ത്രിയും ദേവസ്വം ബോര്‍ഡും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ മുന്‍പോട്ട് പോകും. അതേസമയം വരും ജിവസങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാകുമെന്നതിനെ കുറിച്ചാണ് ആശങ്ക. നാല്‍പ്പത്തൊന്ന് ദിവസം വൃതം എന്നത് മാറ്റുമോയെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ചാണ് ഇപ്പോള്‍ ഉറ്റുനോക്കുന്നതെന്നും അനീഷ് പറഞ്ഞു.

English summary
wont create problems says malikappuram melsanthi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X