കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമൂഹത്തിന് നേർവഴി കാട്ടുന്നവരാകണം എഴുത്തുകാർ: മേയർ സൗമിനി ജെയിൻ

  • By Desk
Google Oneindia Malayalam News

കൊച്ചി: സമൂഹത്തിന് നേർവഴി കാട്ടുന്നവരാകണം എഴുത്തുകാരെന്ന് മേയർ സൗമിനി ജെയിൻ അഭിപ്രായപ്പെട്ടു. പ്രഭാത് ബുക്ക് ഹൗസിന്റെ പുസ്തക പ്രകാശനത്തോടനുബന്ധിച്ചുള്ള ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു മേയർ. ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളുടെയും നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന നന്മകളെക്കുറിച്ചും സമൂഹത്തെ ബോധ്യപ്പെടുത്തി സാരിയുടെ പാതയിലേക്ക് നയിക്കാൻ സാഹിത്യ സൃഷ്ഠികൾക്ക് കഴിയണമെന്നും മേയർ ചൂണ്ടിക്കാട്ടി.

pusthakam

ശ്രീകല മോഹൻദാസിന്റെ തണൽ തേടുന്നവർ ( നോവൽ ). രാജയോഗം( ചെറുകഥകൾ ) എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഡോ കെ എസ് രാധാകൃഷ്ണൻ നിർവഹിച്ചു. എഴുത്തുകാർ ഭാഷയെ പരിപോഷിപ്പിക്കാൻ പരമാവധി ശ്രമിക്കണമെന്നും സാമ്പ്രദായിക രീതിയിൽ നിന്നും വ്യതിചലിച്ചുള്ള പുതിയ രചനാ ശൈലി ഭാഷയുടെ വളർച്ചക്ക് വിഘാതമാകുമെന്നും അദ്ദേഹം പറഞ്ഞു. ഡോ അഥീന നിരഞ്ജ് പുസ്തകം ഏറ്റുവാങ്ങി. ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം പ്രസിഡൻറ് ഡോ സി വി മോഹൻ ബോസ് , എഴുത്തുകാരൻ ഇടപ്പള്ളി , പൊതുപ്രവർത്തകൻ സി എ ഷക്കീർ, സംഘാടക സമിതി കൺവീനർ ടി സി സൻജിത്ത് , എഴുത്തുകാരി ശ്രീകല മോഹൻദാസ് എന്നിവർ സംസാരിച്ചു. കൗൺസിലർ ടി എസ് ജിമിനി അധ്യക്ഷത വഹിച്ചു.

English summary
writers should be a role model for society-meyar saumini jain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X